Get Updates
Get notified of breaking news, exclusive insights, and must-see stories!

മുഖ്യമന്ത്രിയുടെ ഔദ്യോഗിക വെബ്‌സൈറ്റിനും അവധി, പ്രവര്‍ത്തന രഹിതം

കേരള മുഖ്യമന്ത്രിയുടെ ഔദ്യോഗിക വെബ്സൈറ്റ് പ്രവര്‍ത്തന രഹിതം. സെര്‍വര്‍ നോട്ട് ഫൗണ്ട് എന്നാണ് കാണിക്കുന്നത്. മൂന്നു ദിവസത്തെ അവധിയായതിനാല്‍ വന്ന പ്രശ്നമാണെന്ന് വിശദീകരണം.

തിരുവനന്തപുരം : മുഖ്യമന്ത്രിയുടെ ഔദ്യോഗിക വെബ്‌സൈറ്റ് പ്രവര്‍ത്തന രഹിതം. www.keralacm.gov.in എന്ന വെബ്‌സൈറ്റാണ് പ്രവര്‍ത്തന രഹിതമായിരിക്കുന്നത്. വെബ്‌സൈറ്റ് ഓപ്പണ്‍ ചെയ്യുമ്പോള്‍ സര്‍വര്‍ നോട്ട് ഫൗണ്ട് എന്നാണ് കാണിക്കുന്നത്.

അതേസമയം, സര്‍വര്‍ ഡൗണ്‍ ആയതാണ് വെബ്‌സൈറ്റ് പ്രവര്‍ത്തന രഹിതമാകാന്‍ കാരണമെന്നാണ് ഔദ്യോഗിക വിശദീകരണം. തുടര്‍ച്ചയായ മൂന്ന് ദിവസം അവധി ആയതിനാള്‍ ശ്രദ്ധിക്കാന്‍ കഴിഞ്ഞില്ലെന്നും പറയുന്നു.

chief minister

പ്രശ്‌നം ഉടന്‍ പരിഹരിക്കുമെന്നാണ് ലഭിക്കുന്ന വിവരം. ഹാക്ക് ചെയ്തതാണെന്നാണ് ആദ്യം കരുതിയിരുന്നത്. എന്നാല്‍ അങ്ങനെയല്ലെന്നാണ് വിശദീകരണം.

ശനിയാഴ്ച ബര്‍ഖ ദത്തിന്റെയും അതിനു മുമ്പ് വിജയ് മല്യയുടെയും ട്വിറ്റര്‍ അക്കൗണ്ടുകള്‍ ഹാക്ക് ചെയ്തത് വാര്‍ത്തയായിരുന്നു. ഇതിനു പിന്നാലെയാണ് മുഖ്യമന്ത്രിയുടെ ഔദ്യോഗിക വെബ്‌സൈറ്റ് പ്രവര്‍ത്തന രഹിതമായി കാണപ്പെട്ടത്. ഇതാണ് ഹാക്കിങ് ആണെന്ന സംശയത്തിന് കാരണമായത്.

നിലമ്പൂര്‍ മാവോയിസ്റ്റ് ആക്രമണത്തിന് പ്രതികാരം ചെയ്യുമെന്നതടക്കമുള്ള ഭീഷണികള്‍ ഉണ്ടായിരുന്നതും ഹാക്കിങ് ആണെന്ന സംശയത്തിന് മറ്റൊരു കാരണമായി.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+