ആശങ്ക വേണ്ട;കോവിഡ് വാക്സിന് സ്വീകരിച്ച് മുഖ്യമന്ത്രി
തിരുവനന്തപുരം; മുഖ്യമന്ത്രി പിണറായി വിജയന് കോവിഡ് വാക്സിന് സ്വീകരിച്ചു.തിരവനന്തപുരം തൈക്കാട് ആശുപത്രിയിലെത്തിയാണ് മുഖ്യമന്ത്രി വാക്സിന് എടുത്തത്. വാക്സിനെടുക്കാന്‍ ആരും ശങ്കിക്കേണ്ടതില്ലെന്നും എല്ലാവരും സന്നധരായി മുന്നോട്ടു വരണമെന്നും വാക്സിന് സ്വീകരിച്ചതിന് ശേഷം മുഖ്യമന്ത്രി പിണറായി വിജയന് പ്രതകരിച്ചു.
"നല്ല അനുഭവമായിരുന്നു. സാധാരണ കുത്തിവെയ്പ്പ് എടുക്കുമ്പോള്‍ ചെറിയ വേദനയുണ്ടാകും. ഇവിടെ അതൊന്നും ഉണ്ടായില്ല. ഇതാണ് വാക്സിനേഷന്റെ അനുഭവം. ഇന്നലെ കുത്തിവെപ്പ് എടുത്തവര്‍ക്കും മറ്റ് അനുഭവങ്ങളില്ല. ആരും ശങ്കിച്ച് നില്‍ക്കേണ്ടതില്ല, എല്ലാവരും സന്നധരായി മുന്നോട്ട് വരണം. മുഖ്യമന്ത്രി പ്രതികരിച്ചു.
അസ്സമിലെ വനിതാ തൊഴിലാളികള്‍ക്കൊപ്പം പ്രിയങ്കാഗാന്ധി, ചിത്രങ്ങള്‍ കാണാം
വാക്സിനേഷനാണ് ലോകത്ത് മാരക രോഗങ്ങളെ തടഞ്ഞു നിര്‍ത്താന്‍ മനുഷ്യരാശിയെ സജ്ജമാക്കിയത്. പഴയകാലത്തെ വസൂരി വന്ന് ആളുകള്‍ മരിക്കുമായിരുന്നു. അത് നാട്ടില്‍ നിനന്ും നിര്‍മാര്‍ജനം ചെയ്തത് വാക്സിനേഷനാണ്. അതുപോലെ പോളിയോയും നിര്‍മാര്‍ജനം ചെയ്യാന്‍ കഴിഞ്ഞു. അപൂര്‍വം ചിലര്‍ വാക്സിനേഷനെതിരെ പ്രചരണം നടത്തുന്നുണ്ട്. എന്നാല്‍ സമൂഹം അംഗീകരിച്ചിട്ടില്ല. വാക്സിനെടുക്കാന്‍ അറച്ചു നിന്നാല്‍ സമൂഹത്തോട് കണിക്കുന്ന ക്രൂരതയാണെന്നും മുഖ്യമന്ത്രി പറഞ്ഞു. മന്ത്രി ജി സുധാകരനും ഭാര്യയും തിരുവനന്തപുരം ജനറല്‍ ആശുപത്രിയിലെത്തി വാക്സിന് സ്വീകരിച്ചു. ആരോഗ്യ മന്ത്രി കെകെ ശൈലജ ഇന്നലെ തന്നെ വാക്സിന് സ്വീകരിച്ചിരുന്നു.
നന്ദിത ശ്വേതയുടെ ഏറ്റവും പുതിയ ഹോട്ട് ചിത്രങ്ങള്‍ കാണാം