കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

എഫ്ബിയില്‍ ഉമ്മന്‍ ചാണ്ടിയാണ് പുലി

  • By Soorya Chandran
Google Oneindia Malayalam News

തിരുവനന്തപുരം: പ്രതിപക്ഷം സോളാറിന്റെ പേരില്‍ ചെയ്യാവുന്നതെല്ലാം ചെയ്തിട്ടും പതറാതെ നിന്ന ആളാണ് നമ്മുടെ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി. ലോക്‌സഭ തിരഞ്ഞെടുപ്പില്‍ രാജ്യം മുഴുവന്‍ കോണ്‍ഗ്രസിന് എതിരായിട്ടും കേരളം പിടിച്ചെടുത്തുകൊടുത്ത പുലി.

രാഷ്ട്രീയത്തില്‍ മാത്രമല്ല, ഫേസ്ബുക്കിലും നമ്മുടെ മുഖ്യന്‍ ഒരു പുലിയാണെന്ന് തെളിയിച്ചിരിക്കുകയാണ് ഇപ്പോള്‍. ഫേസ്ബുക്കില്‍ ഉമ്മന്‍ ചാണ്ടിയുടെ ഔദ്യോഗിക പേജിന് ലൈക്കുകള്‍ അഞ്ച് ലക്ഷം (5,02,517)കവിഞ്ഞിരിക്കുന്നു.

കേരളത്തില്‍ നിന്ന് ഒരു രാഷ്ട്രീയ നേതാവ് പോലും ലൈക്കുകളുടെ എണ്ണത്തില്‍ ഉമ്മന്‍ ചാണ്ടിയുടെ അടുത്ത് പോലും എത്തിയിട്ടില്ല. വിശ്വ പൗരന്‍ എന്നൊക്കെ അവകാശപ്പെടുന്ന ശശി തരൂര്‍ ചാണ്ടിയേക്കാള്‍ ലൈക്കുകളുടെ എണ്ണത്തില്‍ ഒരുപാട് പിറകിലാണ്.

Oommen Chandy FB

എന്തിന് മുന്‍ പ്രധാനമന്ത്രി മന്‍മോഹന്‍സിങ് പോലും ഫേസ്ബുക്കില്‍ ഉമ്മന്‍ ചാണ്ടിയേക്കാള്‍ പിറകിലാണ്. നാലര ലക്ഷത്തിന് മുകളിലാണ് മന്‍മോഹന്റെ ഫേസ്ബുക്ക് ലൈക്കുകള്‍. കോണ്‍ഗ്രസ് ഉപാധ്യക്ഷന്‍ രാഹുല്‍ ഗാന്ധി ഇവരേക്കാളൊക്കെ പിറകിലാണെന്നതാണ് മറ്റൊരു വസ്തുത.

ഇന്‍ഫോസിസിന്റെ മുന്‍ സിഇഒ നന്ദന്‍ നിലകേനിയാണ് കോണ്‍ഗ്രസുകാരില്‍ മൂന്നാം സ്ഥാനത്തുള്ളത്. അദ്ദേഹത്തിന് 3,90,472 ലൈക്കുകള്‍ ഉണ്ട്. രാഹുല്‍ ഗാന്ധി നാലാം സ്ഥാനത്താണുള്ളത്. ലൈക്കുകള്‍ 3,60,454.

ഏറ്റവും കൂടുതല്‍ ഫേസ് ബുക്ക് ലൈക്കുകള്‍ നേടിയ രാജ്യത്തെ 20 രാഷ്ട്രീയ നേതാക്കളില്‍ ഒരാളാണ് ഉമ്മന്‍ ചാണ്ടി. ഈ പട്ടികയിലെ അഞ്ച് മുഖ്യമന്ത്രിമാര്‍ക്കിടയിലും ഉമ്മന്‍ ചാണ്ടി സ്ഥാനം പിടിച്ചിട്ടുണ്ട്.

ശശി തരൂരാണ് കേരളത്തില്‍ നിന്നുള്ള കോണ്‍ഗ്രസ് നേതാക്കളില്‍ ഫേസ്ബുക്ക് ലൈക്കുകളില്‍ രണ്ടാം സ്ഥാനത്തുള്ളത്. 2,35,343 ലൈക്കുകളുണ്ട് ഇദേദേഹത്തിന്. തൊട്ടുപിറകില്‍ 1,96, 594 ലൈക്കുകളുമായി ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തലയും ഉണ്ട്.

സിപിഎം നേതാക്കളൊന്നും ഈ പട്ടികയുടെ പരിസരത്ത് പോലും ഇല്ലെന്നുള്ളതാണ് മറ്റൊരു വസ്തുത. സിപിഎം സംസ്ഥാന സെക്രട്ടറി പിണറായി വിജയന്‍ ഫേസ്ബുക്ക് പേജ് തുടങ്ങിയപ്പോള്‍ വലിയ ആവേശമൊക്കെ അണികളില്‍ കണ്ടിരുന്നെങ്കിലും ലൈക്കുകള്‍ ഇപ്പോഴും ഒരു ലക്ഷം കടന്നിട്ടില്ല.

English summary
Facebook's page of Kerala Chief Minister Oommen Chandy has crossed half-million likes.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X