കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

പിണറായി യുഎഇയിലേക്ക്, പ്രവാസികളെ കാത്തിരിക്കുന്നത് വന്‍ പ്രഖ്യാപനങ്ങള്‍

നോര്‍ക്കയുടെ ചുമതല കൂടി വഹിക്കുന്ന മുഖ്യമന്ത്രി പ്രവാസികള്‍ക്കുള്ള വന്‍ പ്രഖ്യാപനങ്ങള്‍ നടത്തുമെന്നാണ് വിവരം. വന്‍കിട വ്യവസായികളുമായി കൂടിക്കാഴ്ച നടത്തുന്ന അദ്ദേഹം സംസ്ഥാനത്ത് നിക്ഷേപമിറക്കാനും ആവശ്യപ

  • By Ashif
Google Oneindia Malayalam News

തിരുവന്തപുരം: മുഖ്യമന്ത്രി പിണറായി വിജയന്‍ വിദേശ പര്യടനത്തിനൊരുങ്ങുന്നു. അടുത്താഴ്ച അദ്ദേഹം ദുബായിലേക്ക് പോവും. കഴിഞ്ഞ മെയ് മാസത്തില്‍ മുഖ്യമന്ത്രിയായി ചുമതലയേറ്റ ശേഷമുള്ള പിണറായിയുടെ ആദ്യ വിദേശയാത്രയാണിത്. 10 ലക്ഷത്തോളം മലയാളികളുള്ള നാടാണ് യുഎഇ. നോര്‍ക്കയുടെ ചുമതല കൂടിയുള്ള മുഖ്യമന്ത്രിയുടെ സന്ദര്‍ശനത്തിനിടെ പ്രവാസികള്‍ക്ക് ആശ്വാസം പകരുന്ന പ്രഖ്യാപനങ്ങളുണ്ടാവുമെന്നാണ് വിവരം. നടന്‍ മമ്മുട്ടി പങ്കെടുക്കുന്ന പുരസ്‌കാരദാന ചടങ്ങിലും മുഖ്യമന്ത്രി സംബന്ധിക്കും. 22നായിരിക്കും മുഖ്യമന്ത്രി യുഎഇയിലെത്തുകയെന്നാണ് അദ്ദേഹത്തിന്റെ ഓഫിസില്‍ നിന്നുള്ള വിവരം.

pinarayi

രണ്ട് ദിവസം യുഎഇയില്‍ തങ്ങുന്ന മുഖ്യമന്ത്രി വിവിധ പൊതു-സ്വകാര്യ പരിപാടികളില്‍ പങ്കെടുക്കും. യുഎഇ സര്‍ക്കാരിലെ ഉന്നതരുമായി അദ്ദേഹം ചര്‍ച്ച നടത്തുമെന്ന് റിപോര്‍ട്ടുണ്ടെങ്കിലും അത് സംബന്ധിച്ച് ഔദ്യോഗിക സ്ഥിരീകരണമില്ല. മുഖ്യമന്ത്രിയുടെ ആദ്യ സന്ദര്‍ശനം യുഎഇയിലേക്കാവുന്നത് അവിടെയുള്ള മലയാളികള്‍ക്ക് കരുത്തുപകരും. മലയാളി സംഘടനകളുമായി പിണറായി ചര്‍ച്ച നടത്താനും സാധ്യതയുണ്ട്. പ്രവാസികളുടെ പ്രശ്‌നങ്ങള്‍ക്ക് പരിഹാരം കാണുകയും സന്ദര്‍ശന ലക്ഷ്യമാണ്.

അടുത്തിടെ യുഎഇ കോണ്‍സുലേറ്റ് തിരുവനന്തപുരത്ത് തുറന്നിരുന്നു. തൊട്ടുപിന്നാലെയുള്ള പിണറായിയുടെ സന്ദര്‍ശനം കേരളവും യുഎഇയും തമ്മിലുള്ള ബന്ധം ശക്തിപ്പെടുത്താനും ഉപകരിക്കും. ഷാര്‍ജ ഇന്ത്യന്‍ സ്‌കൂളിലാണ് പൊതുപരിപാടി ആസൂത്രണം ചെയ്തിട്ടുള്ളതെന്ന് മുഖ്യമന്ത്രിയുടെ യാത്രാകാര്യങ്ങളുടെ ചുമതലയുള്ള കെ എല്‍ ഗോപി പറഞ്ഞു. 10000ത്തിലധികം മലയാളികള്‍ പൊതുപരിപാടിയില്‍ പങ്കെടുക്കും. വ്യവസായികളുമായുള്ള കൂടിക്കാഴ്ചയും ഒരുക്കുന്നുണ്ട്. 200ഓളം ഇന്ത്യന്‍ വ്യവസായികള്‍ കൂടിക്കാഴ്ചക്കെത്തും. സംസ്ഥാനത്ത് കൂടുതല്‍ നിക്ഷേപമിറക്കാന്‍ വ്യവസായികളോട് മുഖ്യമന്ത്രി ആവശ്യപ്പെടും. ന്യു ഷാര്‍ജ ഇന്ത്യന്‍ സ്‌കൂളിന്റെ ഉദ്ഘാടനം 22ന് വൈകീട്ടാണ് തീരുമാനിച്ചിരിക്കുന്നത്. 24നാണ് മടക്ക യാത്ര.

English summary
The first official visit of Chief Minister Pinarayi Vijayan to the UAE is an important milestone for the community. There will be a public programme in which about 10,000 Keralites from different emirates will participate
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X