ഇനി പുതുയുഗ കേരളം...! മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്ത് വിഡി സതീശന്‍
തിരുവനന്തപുരം: കേരളത്തിന്റെ 13-ാമത് മുഖ്യമന്ത്രിയായി വി ഡി സതീശന്‍ സത്യപ്രതിജ്ഞ ചെയ്തു. തിരുവനന്തപുരം സെന്‍ട്രല്‍ സ്റ്റേഡിയത്തില്‍ നിറഞ്ഞ് കവിഞ്ഞ ജനസാഗരത്തെ സാക്ഷിയാക്കിയാണ് വി ഡി സതീശന്‍ സത്യപ്രതിജ്ഞ ചെയ്തത്. ഗവര്‍ണര്‍ രാജേന്ദ്ര ആര്‍ലേക്കര്‍ സത്യവാചകം ചൊല്ലിക്കൊടുത്തു. ദൈവനാമത്തില്‍ ആണ് സതീശന്‍ സത്യപ്രതിജ്ഞ ചെയ്തത്. സതീശനൊപ്പം 20 മന്ത്രിമാരും സത്യപ്രതിജ്ഞ ചെയ്തു.
ലോക്‌സഭാ പ്രതിപക്ഷ നേതാവ് രാഹുല്‍ ഗാന്ധി, മുന്‍ മുഖ്യമന്ത്രി പിണറായി വിജയന്‍, കര്‍ണാടക മുഖ്യമന്ത്രി സിദ്ധരാമയ്യ, തെലങ്കാന മുഖ്യമന്ത്രി രേവന്ത് റെഡ്ഡി, കര്‍ണാടക ഉപമുഖ്യമന്ത്രി ഡി കെ ശിവകുമാര്‍, ഛത്തീസ്ഗഢ് മുന്‍ മുഖ്യമന്ത്രി ഭൂപേഷ് ബാഗേല്‍, കോണ്‍ഗ്രസ് അധ്യക്ഷന്‍ മല്ലികാര്‍ജ്ജുന്‍ ഖാര്‍ഗെ, സി പി എം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദന്‍, എ ഐ സി സി ജനറല്‍ സെക്രട്ടറിയും എം പിയുമായ പ്രിയങ്ക ഗാന്ധി എന്നിവര്‍ സത്യപ്രതിജ്ഞയ്ക്ക് സാക്ഷിയായി.

എം എല്‍ എയും ബി ജെ പി പ്രസിഡന്റുമായ രാജീവ് ചന്ദ്രശേഖരന്‍, സി പി ഐ സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വം, മുസ്ലീം ലീഗ് സംസ്ഥാന പ്രസിഡന്റ് പാണക്കാട് സാദിഖലി ശിഹാബ് തങ്ങള്‍ എന്നിവര്‍ വേദിയില്‍ സന്നിഹിതരായിരുന്നു. സതീശന് ശേഷം പി കെ കുഞ്ഞാലിക്കുട്ടിയാണ് സത്യപ്രതിജ്ഞ ചെയ്തത്. രമേശ് ചെന്നിത്തല മൂന്നാമതായി സത്യപ്രതിജ്ഞ ചെയ്തു.
കെ പി സി സി പ്രസിഡന്റ് സണ്ണി ജോസഫ് നാലാമതായി സത്യപ്രതിജ്ഞ ചെയ്തു. കെ മുരളീധരന്‍ അഞ്ചാമതായും മോന്‍സ് ജോസഫ് ആറാമതായും സത്യപ്രതിജ്ഞ ചെയ്തു. ഷിബു ബേബി ജോണ്‍ ആണ് ഏഴാമതായി സത്യപ്രതിജ്ഞ ചെയ്തത്. സൗഗരവം ആണ് ഷിബു ബേബി ജോണ്‍ സത്യപ്രതിജ്ഞ ചെയ്തത്. അനൂപ് ജേക്കബ് എട്ടാമതായി സത്യപ്രതിജ്ഞ ചെയ്തു. സിപി ജോണ്‍ എട്ടാമതായി സത്യപ്രതിജ്ഞ ചെയ്തു. സഗൗരവമാണ് സിപി ജോണും സത്യപ്രതിജ്ഞ ചെയ്തത്.
വി ഡി സതീശന് പുറമേ കോണ്‍ഗ്രസ് മന്ത്രിമാരായി രമേശ് ചെന്നിത്തല, സണ്ണി ജോസഫ്, കെ മുരളീധരന്‍, ബിന്ദു കൃഷ്ണ, എ പി അനില്‍ കുമാര്‍, പി സി വിഷ്ണുനാഥ്, എം ലിജു, റോജി എം ജോണ്‍, ടി സിദ്ദിഖ്, ഒ ജെ ജനീഷ്, കെ എ തുളസി എന്നിവരും മുസ്ലിം ലീഗില്‍ നിന്ന് പി കെ കുഞ്ഞാലിക്കുട്ടി, പി കെ ബഷീര്‍, കെ എം ഷാജി, എന്‍ ഷംസുദ്ദീന്‍, വി ഇ അബ്ദുള്‍ ഗഫൂര്‍ എന്നിവരും ഘടകകക്ഷികളായ സി പി ജോണ്‍ (സി എം പി), ഷിബു ബേബി ജോണ്‍ (ആര്‍ എസ് പി), അനൂപ് ജേക്കബ് (കേരള ജോണ്‍ഗ്രസ് ജേക്കബ്), മോന്‍സ് ജോസഫ് (കേരള കോണ്‍ഗ്രസ്) എന്നിവരും ആണ് മന്ത്രി സ്ഥാനത്തുള്ളത്.














Click it and Unblock the Notifications