പ്രതിഷേധമല്ല ഹിന്ദി ആയിരുന്നു പ്രശ്‌നം; ഭോപ്പോലില്‍ നിന്ന് പിണറായി മടങ്ങിയത് ഹിന്ദി അറിയാഞ്ഞിട്ടോ?
മുഖ്യമന്ത്രി പ്രസംഗിക്കേണ്ട വേദിയ്ക്ക് സമീപം പ്രതിഷേധം നടക്കുന്നുണ്ടെന്നും അല്‍പ്പ സമയത്തിനു ശേഷം അങ്ങോട്ട് പോയാല്‍ മതിയെന്നുമാണ് തങ്ങള്‍ അറിയിച്ചതെന്ന് മദ്ധ്യപ്രദേശ് ഡിജിപി വ്യക്തമാക്കുന്നു
ഭോപ്പാല്‍: മുഖ്യമന്ത്രി പിണറായി വിജയന്‍ ഭോപ്പാലിലെ പരിപാടിയില്‍ പങ്കെടുകാഞ്ഞത് ഹിന്ദി അറിയാത്തതിനാലെന്ന് സംശയമുള്ളതായി ജനം ടിവി റിപ്പോര്‍ട്ട് ചെയ്യുന്നു. മുഖ്യമന്ത്രി പ്രസംഗിക്കേണ്ട വേദിയ്ക്ക് സമീപം പ്രതിഷേധം നടക്കുന്നുണ്ടെന്നും അല്‍പ്പ സമയത്തിനു ശേഷം അങ്ങോട്ട് പോയാല്‍ മതിയെന്നുമാണ് തങ്ങള്‍ അറിയിച്ചതെന്ന് മദ്ധ്യപ്രദേശ് ഡിജിപി വ്യക്തമാക്കുന്നു.
ഇത് മുഖ്യമന്ത്രിയുടെ സഹായിക്ക് മനസിലാകാത്തതാണ് കുഴപ്പങ്ങളുണ്ടാക്കിയതെന്നാണ് ജനം ടിവി റിപ്പോര്‍ട്ട് ചെയ്യുന്നത്. പ്രതിഷേധകാകരം അറസ്റ്റ് ചെയ്ത് നീക്കാമെന്ന് അറിയിച്ചിട്ടും മുഖ്യമന്ത്രി പിണറായി വിജയന്‍ പരിപാടിയില്‍ പങ്‌ഖെടുക്കാതം തിരിച്ചു പോകുകയായിരുന്നെന്നും റിപ്പോര്‍ട്ട് ചെയ്യുന്നു.

ഹിന്ദി അറിയില്ല
ഹിന്ദിയില്‍ നടത്തിയ ആശയ വിനിമയം ആശയക്കുഴപ്പം സൃഷ്ടിച്ചതാകാമെന്നാണ് കരുതുന്നത് . ഡിജിപിയും ഇത് തന്നെയാണ് പറയുന്നത് എന്ന് ജനം ടിവി റിപ്പോര്‍ട്ട് ചെയ്യുന്നു.

വിവരം ആരാഞ്ഞു
മുഖ്യമന്ത്രിക്ക് പരിപാടിയില്‍ പങ്കെടുക്കാനാകാഞ്ഞതിനെ തുടര്‍ന്ന് ഡിജിപി നേരിട്ടെത്തി ഖേദം പ്രകടിപ്പിച്ചിരുന്നു. മദ്ധ്യപ്രദേശ് മുഖ്യമന്ത്രി ശിവരാജ് സിംഗ് ചൗഹാനും പിണറായിയെ ഫോണില്‍ വിളിച്ച് വിവരം ആരാഞ്ഞിരുന്നു.

കേരളം
കേരളത്തില്‍ ആര്‍എസ്എസ് പ്രവര്‍ത്തകര്‍ക്കെതിരെ സിപിഎം നടത്തുന്ന അക്രമങ്ങളില്‍ പ്രതിഷേധിക്കാനായിരുന്നു ഒരു സംഘം പിണറായി വിജയന്‍ പങ്കെടുക്കുന്ന വേദിയിലെത്തിയത്.

കോണ്‍ഗ്രസ് നേതാക്കള്‍
മുഖ്യമന്ത്രിക്ക് ഭോപ്പാലിലെ പരിപാടിയില്‍ പങ്കെടുക്കാന്‍ കഴിയാഞ്ഞതില്‍ കോണ്‍ഗ്രസ് നേതാക്കളും പ്രതിഷേധം രേഖപ്പെടുത്തിയിരുന്നു.












Click it and Unblock the Notifications