ഷാർജയിലെ കാര്യം പരിഹരിച്ചതിന് പിന്നാലെ സുഷമയ്ക്ക് പിണറായിയുടെ കത്ത്; ഇനി എമിറേറ്റ്സ്...ഇതാണ് പിണറായി
തിരുവനന്തപുരം: ഷാര്‍ജയില്‍ ചെറിയ കേസില്‍പ്പെട്ട് കഴിയുന്ന ഇന്ത്യക്കാരെ മോചിപ്പിക്കുമെന്ന കേരളം സന്ദര്‍ശിച്ച ഷാര്‍ജ ഭരണാധികാരിയുടെ ഉറപ്പിന് പിന്നാലെ സുഷമ സ്വരാജിന് കേരള മുഖ്യമന്ത്രി പിണറായി വിജയന്റെ കത്ത്. യുഎയില്‍ ചെറിയ കേസുകളില്‍പ്പെട്ട് ജയിലില്‍ കഴിയുന്ന ഇന്ത്യക്കാരുടെ മോചനത്തിന് ഇടപെടണമെന്നാവശ്യപ്പെട്ടാണ് വിദേശകാര്യ മന്ത്രി സുഷമ സ്വരാജിന് മുഖ്യമന്ത്രി പിണറായി വിജയൻ കത്തയച്ചത്.
ചെക്കു കേസുകളിലും സിവില്‍ കേസുകളിലുമായി കുടുങ്ങി മൂന്ന് വര്‍ഷത്തിലേറെയായി ജയില്‍ കിടക്കുന്ന ഇന്ത്യക്കാരെ മോചിപ്പിക്കണമെന്ന് ഷാര്‍ജ ഭരണാധികാരി ഡോ. ഷെയ്ഖ് സുല്‍ത്താന്‍ ബിന്‍ മുഹമ്മദ് അല്‍ ഖാസിമിയോട് പിണറായി വിജയന്‍ അഭ്യര്‍ത്ഥിച്ചിരുന്നു. ഷാര്‍ജ ഭരണാധികാരി പ്രഖ്യാപിച്ച പ്രത്യേക പൊതുമാപ്പിന്റെ അടിസ്ഥാനത്തില്‍ 149ല്‍പ്പരം ഇന്ത്യക്കാര്‍ മോചിതരാകുമെന്നാണ് കരുതുന്നത്.

ജയില്‍ മോചിതരായ ശേഷം ഷാര്‍ജയില്‍ തന്നെ ഇവര്‍ക്ക് ജോലി ചെയ്യാമെന്നും ഷെയ്ഖ് സുല്‍ത്താന്‍ ഉറപ്പ് നല്‍കിയിരുന്നു. ക്രിമിനല്‍ കേസ് പ്രതികള്‍ക്ക് പൊതുമാപ്പ് ബാധകമല്ല. ഇപ്പോഴത്തെ സാഹചര്യം കണക്കിലെടുത്ത് യുഎഇയിലെ മറ്റു എമിറേറ്റുകളുമായി കേന്ദ്ര സര്‍ക്കാര്‍ ബന്ധപ്പെടുകയാണെങ്കില്‍ ഒരുപാട് ഇന്ത്യക്കാര്‍ക്ക് മോചനം ലഭിച്ചേക്കും. യുഎഇയിലെയും മറ്റ് ഗള്‍ഫ് രാജ്യങ്ങളിലെയും നയതന്ത്ര കാര്യാലയങ്ങള്‍ക്കും ഇക്കാര്യത്തില്‍ ആവശ്യമായ നിര്‍ദേശം നല്‍കണമെന്നും മുഖ്യമന്ത്രി അഭ്യര്‍ത്ഥിച്ചു.












Click it and Unblock the Notifications