അമ്പലപ്പുഴ-ആലപ്പുഴ തീരദേശ പാത ഇരട്ടിപ്പിക്കല്‍; പുതുക്കിയ എസ്റ്റിമേറ്റിന് റെയില്‍വേ അംഗീകാരം
അമ്പലപ്പുഴ-ആലപ്പുഴ തീരദേശ പാത ഇരട്ടിപ്പിക്കലിന് പുതുക്കിയ 324.16 കോടി രൂപയുടെ എസ്റ്റിമേറ്റിന് റെയില്‍വേ അംഗീകാരം നല്കി. ആലപ്പുഴ എം പി കെ സി വേണുഗോപാലാണ് ഇക്കാര്യം അറിയിച്ചിരിക്കുന്നത്. അന്തിമ ഉത്തരവ് ഉടന്‍ റെയില്‍വേ പുറത്തിറക്കും എന്നും അദ്ദേഹം ഫേസ്ബുക്ക് പോസ്റ്റിലൂടെ അറിയിച്ചു. അമ്പലപ്പുഴ-ആലപ്പുഴ തീരദേശ പാത ഇരട്ടിപ്പിക്കല്‍ 10 വര്‍ഷമായി മുടങ്ങി കിടക്കുകയായിരുന്നു എന്ന് അദ്ദേഹം പറഞ്ഞു.
ഒന്നാം റീച്ചില്‍ ആലപ്പുഴ മുതല്‍ അമ്പലപ്പുഴ വരെയുള്ള 12.66 കിലോമീറ്റര്‍ ദൂരം ഇരട്ടിപ്പിക്കും. രണ്ടാം റീച്ചില്‍ മാരാരിക്കുളം - തുറവൂര്‍ പാത, മൂന്നാം റീച്ചില്‍ മാരാരിക്കുളം - ആലപ്പുഴ പാത എന്നിവയും പരിഗണിക്കും എന്ന് കെസി വേണുഗോപാല്‍ വ്യക്തമാക്കി. കേരളത്തില്‍ പാത ഇരട്ടിപ്പിക്കല്‍ ബാക്കിയായ ഏക മേഖലയാണ് അമ്പലപ്പുഴ- എറണാകുളം തീരദേശ പാത. ഇതില്‍ തുറവൂര്‍ മുതല്‍ എറണാകുളം വരെയുള്ള പാത ഇരട്ടിപ്പിക്കലിന് നേരത്തെ അനുമതി ലഭിച്ചിരുന്നു.

കെസി വേണുഗോപാലിന്റെ ഫേസ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണരൂപം:
10 വര്‍ഷമായി മുടങ്ങിക്കിടന്ന അമ്പലപ്പുഴ ആലപ്പുഴ തീരദേശ പാത ഇരട്ടിപ്പിക്കലിന് പുതുക്കിയ 324.16 കോടി രൂപയുടെ എസ്റ്റിമേറ്റിന് റെയില്‍വേ അംഗീകാരം നല്‍കിയെന്ന സന്തോഷകരമായ വാര്‍ത്തയാണ് പ്രിയപ്പെട്ടവരുമായി പങ്കുവെയ്ക്കാനുള്ളത്. ആലപ്പുഴ മുതല്‍ അമ്പലപ്പുഴ വരെയുള്ള 12.66 കിലോമീറ്റര്‍ ദൂരമാണ് ഇതനുസരിച്ച് ആദ്യഘട്ടത്തില്‍ ഇരട്ടിപ്പിക്കുക. പദ്ധതിക്ക് അംഗീകാരം നല്‍കിയതിന്റെ അന്തിമ ഉത്തരവ് ഉടന്‍ റെയില്‍വേ പുറത്തിറക്കും.
രണ്ടാം റീച്ചായി മാരാരിക്കുളം തുറവൂര്‍ പാത ഇരട്ടിപ്പിക്കലിന്റെ പുതുക്കിയ എസ്റ്റിമേറ്റ് ബോര്‍ഡിന്റെ അംഗീകാരത്തിനായി സമര്‍പ്പിക്കും. മൂന്നാം റീച്ചായ മാരാരിക്കുളം ആലപ്പുഴ അതിനുശേഷം പരിഗണിക്കും. കേരളത്തില്‍ പാത ഇരട്ടിപ്പിക്കല്‍ ബാക്കിയായ ഏക മേഖലയാണ് അമ്പലപ്പുഴ- എറണാകുളം തീരദേശ പാത. ഇതില്‍ തുറവൂര്‍ മുതല്‍ എറണാകുളം വരെയുള്ള പാത ഇരട്ടിപ്പിക്കലിന് നേരത്തെ അനുമതിയായിരുന്നു.
ഇതിന്റെ സ്ഥലമേറ്റെടുപ്പ് നടപടികള്‍ പുരോഗമിക്കുകയാണ്. ബാക്കിയുള്ള അമ്പലപ്പുഴ തുറവൂര്‍ പ്രദേശത്തെ അനിശ്ചിതത്വം പരിഹരിക്കാന്‍ പദ്ധതി മൂന്നായി വിഭജിച്ച് എസ്റ്റിമേറ്റ് പുതുക്കണമെന്ന നിര്‍ദേശം ഞാന്‍ നേരത്തെ റെയില്‍വേ മന്ത്രാലയത്തോടും റെയില്‍വേ ബോര്‍ഡിനോടും ആവശ്യപ്പെട്ടിരുന്നു. ജനുവരിയോടെ ഡിപിആര്‍ പൂര്‍ത്തിയാക്കുമെന്നാണ് ഒക്ടോബര്‍ 10 ന് ആലപ്പുഴയില്‍ നടന്ന അവലോകന യോഗത്തില്‍ തിരുവനന്തപുരം ഡിവിഷണല്‍ റെയില്‍വേ മാനേജര്‍ എന്നെ അറിയിച്ചിരുന്നത്.
തുടര്‍ന്ന് ഡിസംബറില്‍ ചെന്നൈയില്‍ നടന്ന റെയില്‍വേ കാര്യങ്ങള്‍ ചര്‍ച്ച ചെയ്ത പബ്ലിക് അക്കൗണ്ട്സ് കമ്മിറ്റിയുടെ യോഗത്തിലും അമ്പലപ്പുഴ ആലപ്പുഴ പാത ഇരട്ടിപ്പിക്കല്‍ സംബന്ധിച്ച് പുതുക്കിയ എസ്റ്റിമേറ്റിന് ഉടന്‍ അംഗീകാരം നല്‍കണമെന്ന് ആവശ്യപ്പെട്ടിരുന്നു. തുടര്‍ന്നാണ് ആദ്യ ഘട്ടമായ അമ്പലപ്പുഴ ആലപ്പുഴ തീരദേശ പാത ഇരട്ടിപ്പിക്കലിന് അംഗീകാരം ലഭിച്ചിരിക്കുന്നത്.
-
കഴിഞ്ഞ അഞ്ച് വര്‍ഷത്തെ വരുമാനം ഇനി സ്വര്‍ണം തരില്ല..! സ്വര്‍ണം ഇങ്ങനെ വാങ്ങിയാല്‍ ലാഭം -
സ്വര്‍ണവില വീണ്ടും കുറഞ്ഞു; ഇന്ന് രണ്ടാം തവണ വന്‍ ഇടിവ്, ആഭരണം വാങ്ങുന്നോ? പവന് വില -
ശബരി റെയിൽ പദ്ധതി; അങ്കമാലി-എരുമേലി പാതയിൽ 4 തുരങ്കങ്ങൾ, പാലങ്ങൾ നിരവധി, ആകെ 111 കി.മീ ദൂരം -
സ്വര്‍ണവില ഇടിഞ്ഞു; ട്രംപ് അല്ല, 'മാറ്റിയത്' ഇറാന്, പിന്നെ രൂപയും, ഇന്നത്തെ പവന് വില അറിയാം -
സ്വര്‍ണം ആര്‍ക്കും വേണ്ടേ? ആഭരണം വാങ്ങുന്നത് വിവാഹപാര്‍ട്ടിക്കാര്‍ മാത്രം, കാരണമിത് -
'മോഹൻലാലിനോടൊപ്പമുള്ള ഈ കിടപ്പറ സീനിനെ കുറിച്ച് കേട്ടപാടെ നടിമാർ പലരും ഓടി രക്ഷപ്പെട്ടു,കാരണം';ആലപ്പി അഷ്റഫ് -
സ്വർണം മലയാളികൾ വിൽക്കുന്നില്ല, എന്തുകൊണ്ടാണത്? അടിമുടി പെട്ട് ജ്വല്ലറിക്കാർ..കടുത്ത തിരിച്ചടി -
സ്വര്‍ണം 'പറ്റിക്കല്‍' തുടരുന്നു.. ഇന്ന് വീണ്ടും വില കൂടി, തിരികെ കയറി തുടങ്ങിയോ? ഗ്രാം, പവന് വില അറിയാം -
'സ്വര്‍ണം വാങ്ങലും വില്‍ക്കലും രണ്ടും നില്ക്കും, പൊതുജനം ആകെ അങ്കലാപ്പിൽ, ഒരു ദിവസം തന്നെ ലാഭവും നഷ്ടവും' -
ഖത്തര്‍ വീണത് അമേരിക്കക്ക് നേട്ടമായി; ജപ്പാനും ജര്‍മനിയും മറ്റു വഴി തേടി, ഗള്‍ഫ് രാജ്യങ്ങള്‍ക്ക് തിരിച്ചടി -
ആരാധന വോട്ടാകുമോ? തെരഞ്ഞെടുപ്പിനിറങ്ങിയ സെലിബ്രിറ്റികളോട് കേരളം ചെയ്തതിങ്ങനെ... -
മഞ്ജു വാര്യർ പറയുന്നു, 'സ്ഥാനാർത്ഥിത്വം വാഗ്ദാനം ചെയ്ത് വന്നിട്ടുണ്ട്',ഇനി രാഷ്ട്രീയത്തിലേക്കോ?മറുപടി












Click it and Unblock the Notifications