ചെന്നിത്തല തങ്ങളെ വഞ്ചിച്ചെന്ന് കെഎം മാണി, തിരിച്ചടിക്കാന്‍ അവസരം കാത്തിരിക്കുന്നു
കോട്ടയം: ബാര്‍ കോഴക്കേസില്‍ ആഭ്യന്തരമന്ത്രി രേമേശ് ചെന്നിത്തല വഞ്ചിച്ചെന്ന് കെഎം മാണി. രമേശ് ചെന്നിത്തലയ്ക്ക് തിരിച്ചടി നല്‍കാന്‍ അവസരം കാത്തിരിക്കുകയാണ്. പുതിയ രാഷ്ട്രീയ സാഹചര്യം ചര്‍ച്ച ചെയ്യാന്‍ പാര്‍ട്ടി യോഗം വിളിക്കുമെന്നും മാണി പറഞ്ഞു.
എസ്പി സുകേശനെതിരെ ക്രൈം ബ്രാഞ്ച് റിപ്പോര്‍ട്ടിന്‍മ്മേല്‍ നടപടിയെടുത്ത രമേശ് ചെന്നിത്തലയ്‌ക്കെതിരെ കേരളകോണ്‍ഗ്രസില്‍ എതിര്‍പ്പ് ശക്തമാണ്. ബാര്‍ കോഴക്കേസിലെ ഗൂഡാലോചനയുടെ ചുരുളഴിഞ്ഞ് വരുമെന്ന് മാണി പറഞ്ഞു.

മാണിക്കെതിരെ വിഎസ് പരാതി നല്‍കിയപ്പോള്‍ തന്നെ എഫ്‌ഐആറിട്ട് അന്വേഷണം തുടങ്ങി. മാണിയെ കുറ്റക്കാരനാക്കിയപ്പോള്‍ ബാബുവിനെ കുറ്റവിമുക്തനാക്കാന്‍ ചെന്നിത്തല തന്നെ ഇടപെട്ടു. തുടങ്ങിയവയാണ് ചെന്നിത്തലയ്‌ക്കെതിരെ കേരളകോണ്‍ഗ്രസ് ഉന്നയിക്കുന്ന ആരോപണങ്ങള്‍.
സോണിയാ ഗാന്ധിയെ കണ്ടപ്പോഴും ചെന്നിത്തലയ്‌ക്കെതിരെ മാണി രൂക്ഷവിമര്‍ശനം ഉന്നയിച്ചിരുന്നു. എന്നാല്‍ അതിനെക്കാള്‍ കടുത്ത എതിര്‍പ്പാണ് ഇപ്പോള്‍ മാണിക്ക് ചെന്നിത്തലയോടുള്ളത്. നിയമസഭാ തിരഞ്ഞെടുപ്പ് അടുക്കാനിരിക്കെ യുഡിഎഫില്‍ പ്രതിസന്ധി സൃഷ്ടിക്കുന്നതാണ് കേരള കോണ്‍ഗ്രസിന് ചെന്നിത്തലയോടുള്ള വിരോധം.












Click it and Unblock the Notifications