Get Updates
Get notified of breaking news, exclusive insights, and must-see stories!

കാനം രാജേന്ദ്രൻ ഏഴ് കോടി രൂപ കൈക്കൂലി വാങ്ങി; കൂട്ടിന് കെ രാജുവും... കേരള കോൺഗ്രസിന്റെ ആരോപണം!

തിരുവനന്തപുരം: സിപിഐ സംസ്താന സെക്രട്ടറി കാനം രാജേന്ദ്രനെ രൂക്ഷ വിമർസനവുമായി കേരള കോൺഗ്രസ്. കാനം രാജേന്ദ്രനും വനം മന്ത്രി കെ രാജുവും ഏഴു കോടി രൂപ കൈക്കൂലി വാങ്ങിയെന്നാണ് ആരോപണം. കേസ് തോറ്റുകൊടുക്കാനാണ് കാനം രാജേന്ദ്രനും മന്ത്രി കെ രാജുവും ഏഴ് കോടി രൂപ കൈക്കൂലി വാങ്ങിയതെന്നാമ് ആരോപണം ഉയർന്നത്.

കോട്ടയം പത്തനംതിട്ട അതിര്‍ത്തിയിലെ വനമേഖലയായ പൊന്തന്‍പുഴ സ്വകാര്യ വ്യക്തികള്‍ക്ക് കൈമാറുന്നത് സംബന്ധിച്ച കേസ് തോറ്റു കൊടുക്കാനാണ് ഇരുവരും കൈക്കൂലി വാങ്ങിയത്. കേരളാ കോണ്‍ഗ്രസ് സ്റ്റിയറിംഗ് കമ്മിറ്റി അംഗം സ്റ്റീഫന്‍ ജോര്‍ജ് ആണ് ആരോപണവുമായി രംഗത്ത് വന്നിരിക്കുന്നത്.

കോടതിയിൽ തെളിയിക്കാൻ കഴിഞ്ഞില്ല

കോടതിയിൽ തെളിയിക്കാൻ കഴിഞ്ഞില്ല

കേസ് തോറ്റതിനെക്കുറിച്ചുള്ള അന്വേഷണത്തിന് മുഖ്യമന്ത്രി പിണറായി വിജയന്‍ തയ്യാറാവണമെന്ന് സ്റ്റീഫന്‍ ജോര്‍ജ് ആവശ്യപ്പെട്ടു. പൊന്തന്‍പുഴ സംരക്ഷിത വനമേഖലയണെന്ന് വനം വകുപ്പ് മുമ്പ് പലതവണ പറഞ്ഞിരുന്നെങ്കിലും ഇത് കോടതിയില്‍ തെളിയിക്കാന്‍ കഴിഞ്ഞിരുന്നില്ല.

ജില്ലാ കോടതി വിധി

ജില്ലാ കോടതി വിധി

പൊന്തന്‍പുഴ വനം സംരക്ഷിത വനമായി വിജ്ഞാപനം ചെയ്യാന്‍ യോഗ്യമല്ലെന്ന് എറണാകുളം ജില്ലാ കോടതി വിധി അടുത്തിടെ ഹൈക്കോടതി ശരിവയ്ക്കുകയും ചെയ്തിരുന്നു. ഇതോടെ 7000 ഏക്കര്‍ വരുന്ന പൊന്തന്‍പുഴ വനത്തിന് സംരക്ഷിത പദവി നഷ്ടമാകും.

സിപിഐ-സിപിഎം തർക്കം

സിപിഐ-സിപിഎം തർക്കം

അതേസമയം മാണിയെ എൽഡിഎഫിലേക്ക് എടുക്കുന്നതുമായി ബന്ധപ്പെട്ട് സിപിഐ-സിപിഎം തർക്കം രൂക്ഷമാകുകയാണ്. കേരള കോണ്‍ഗ്രസ് (എം) ചെയര്‍മാനും മുന്‍മന്ത്രിയുമായ കെഎം മാണിക്കെതിരെ രൂക്ഷ വിമര്‍ശനവുമായി സിപിഐ ജനറല്‍ സെക്രട്ടറി സുധാകര്‍ റെഡ്ഡി രംഗത്ത് വന്നിരിക്കുകയാണ്.

മാണി അഴിമതിക്കാരൻ തന്നെ

മാണി അഴിമതിക്കാരൻ തന്നെ

മാണി അഴിമതിക്കാരന്‍ തന്നെയാണെന്നും, അഴിമതിക്ക് വലിപ്പ ചെറുപ്പമില്ലെന്നും അദ്ദേഹം പറഞ്ഞു. ഒരു ചാനലിന് നല്‍കിയ അഭിമുഖത്തിലാണ് സുധാകര്‍ റെഡ്ഡി തന്റെ അഭിപ്രായം പറഞ്ഞത്. സിപിഐ സംസ്ഥാന സമ്മേളനത്തില്‍ പങ്കെടുക്കാന്‍ മലപ്പുറത്തെത്തിയപ്പോഴായിരുന്നു സുധാകര്‍ റെഡ്ഡി മാണിവിഷയത്തില്‍ തന്റെ നിലപാട് അറിയിച്ചത്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+