പിള്ള-സ്കറിയ തോമസ് ലയനം: പാലം വലിച്ചത് സിപിഎം! മന്ത്രി പദം സ്വപ്നം കാണുന്ന ഗണേഷ് കുമാറിന് ആദ്യ പണി

കഴിഞ്ഞ ദിവസമാണ് സ്കറിയ തോമസ് വിഭാഗവുമായി ലയിച്ച് ഇടതുമുന്നണിയിലേക്ക് പ്രവേശിക്കാന്‍ പാര്‍ട്ടി ഒരുങ്ങുകയാണെന്ന് ബാലകൃഷ്ണപിള്ള വ്യക്തമാക്കിയത്. ഇടതുമുന്നണിയിലേക്ക് പ്രവേശനം എളുപ്പമാക്കാന്‍ കേരള കോണ്‍ഗ്രസ് സ്കറിയാ തോമസ് വിഭാഗവുമായി ലയിക്കണമെന്ന നിര്‍ദ്ദേശം മുന്നോട്ട് വെച്ചത് സിപിഎം ആണെന്നായിരുന്നു റിപ്പോര്‍ട്ട്.

എന്നാല്‍ സ്ഥാനമാനങ്ങള്‍ സംബന്ധിച്ചുള്ള മുറുമുറുപ്പ് രൂക്ഷമായതോടെയാണ് ലയന തിരുമാനം ഇരുവിഭാഗവും ഒഴിവാക്കിയെന്നാണ് വിവരം. ലയനം സംബന്ധിച്ച് ഒന്ന് കൂടി വിശദമായി ആലോചിക്കേണ്ടതുണ്ടെന്നായിരുന്നു സ്കറിയ വിഭാഗം അറിയച്ചത്.എന്നാല്‍ ലയന നീക്കം പൊളിച്ചത് സിപിഎം നേതൃത്വമാണെന്ന റിപ്പോര്‍ട്ടുകളാണ് ഇപ്പോ പുറത്തുവരുന്നത്.

മാണി

മാണി

കെ എം മാണിയുടെ മുന്നണി പ്രവേശനം നടക്കാതെ പോയസാഹചര്യത്തില്‍ മധ്യകേരളത്തില്‍ ചിലകേന്ദ്രങ്ങളില്‍ നിര്‍ണ്ണായകമാവുന്ന ഒരു കേരള കോണ്‍ഗ്രസ് തങ്ങളുടെ കൂടെ വേണമെന്നായിരുന്നു ഇടതുപക്ഷം കണക്ക് കൂട്ടിയത്. ഇതിന്‍റെ ഭാഗമായി മുന്നണിയില്‍ ഉള്ള സ്കറിയ തോമസ് വിഭാഗം കേരേളാ കോണ്‍ഗ്രസ് (ബിയുമായി ലയിച്ച് മുന്നണിയുടെ ഭാഗമാകട്ടെയെന്നും സിപിഎം നിര്‍ദ്ദേശിച്ചു.

നിര്‍ദ്ദേശം

നിര്‍ദ്ദേശം

കേരളാ കോണ്‍ഗ്രസ്(ബി), ഫ്രാന്‍സിസ് ജോര്‍ജിന്റെ നേതൃത്വത്തിലുള്ള ജനാധിപത്യ കേരള കോണ്‍ഗ്രസ് എന്നീ പാര്‍ട്ടികള്‍ മുന്നണിക്കകത്തുള്ള സ്‌കറിയാ തോമസ് വിഭാഗവുമായി ലയിക്കുകന്നത് ഗുണം ചെയ്തേക്കുമെന്ന നിഗമനത്തിലായിരുന്നു നിര്‍ദ്ദേശം.

നേരില്‍ കണ്ടു

നേരില്‍ കണ്ടു

ഇതോടെ സ്കറിയ തോമസും ബാലകൃഷ്ണപിള്ളയും നേരിട്ട് മുഖ്യമന്ത്രിയുമായി കൂടിക്കാഴ്ച നടത്തുകയും കാര്യങ്ങള്‍ ധരിപ്പിക്കുകയും ചെയ്തു. എന്നാല്‍ ബാലകൃഷ്ണ പിള്ളയുടെ തിടുക്കം പിടിച്ചുള്ള മുന്നണിപ്രവേശത്തിന് പിന്നിലെ ലക്ഷ്യം ഗണേഷ് കുമാര്‍ ആണെന്ന് വ്യക്തമായതോടെ സിപിഎം തന്നെ ബാലകൃഷ്ണ പിള്ളയ്ക്ക് മറുപണി നല്‍കിയെന്നാണ് റിപ്പോര്‍ട്ട്.

പദവി

പദവി

ലയനത്തിന് പിന്നാലെ കേരള കോണ്‍ഗ്രസ് ചെയര്‍മാന്‍ സ്ഥാനവും ഗണേഷിന് പാര്‍ലമെന്‍ററി പാര്‍ട്ടി നേതൃസ്ഥാനവും നല്‍കാമെന്നായിരുന്നു ധാരണയെങ്കിലും സിപിഎം അതില്‍ ഇടങ്കോലിട്ടു. നിലവില്‍ കാബിനറ്റ് റാങ്കോടെയാണ് ബാലകൃഷ്ണപിള്ളയ്ക്ക് മുന്നോക്ക കോര്‍പ്പറേഷന്‍ ചെയര്‍മാന്‍ പദവി ഉള്ളത്.

രണ്ടും

രണ്ടും

കാബിറ്റ് പദവിയും കോര്‍പ്പറേഷന്‍ ചെയര്‍മാന്‍ സ്ഥാനവും ഒരുമിച്ച് വേണമെന്നാണ് ബാലകൃഷ്ണപിള്ള അവകാശപ്പെടുന്നത്. എന്നാല്‍ ഒരു സ്ഥാനമാനവും ഇല്ലാതെ ലയനം പാര്‍ട്ടിക്ക് ഗുണം ചെയ്തില്ലെന്ന മുന്നറിയിപ്പായിരുന്നു സിപിഎം സ്കറിയ തോമസ് വിഭാഗത്തിന് നല്‍കിയതെന്നാണ് റിപ്പോര്‍ട്ട്. ഇതോടെ ലയനം സംബന്ധിച്ച് വീണ്ടും ആലോചിക്കേണ്ടതുണ്ടെന്ന് സ്കറിയ വിഭാഗം അറിയിക്കുകയായിരുന്നു.

ഗണേഷിനെതിരെ

ഗണേഷിനെതിരെ

നേരത്തേ തന്നെ ഗണേഷിനെതിരെ സിപിഎമ്മിലെ ഒരു വിഭാഗം രംഗത്തെത്തിയിട്ടുണ്ട്. മന്ത്രിയെന്ന നിലയില്‍ മികച്ച പ്രവര്‍ത്തനമാണ് ഗണേഷ് കുമാര്‍ കാഴ്ചവെച്ചതെന്ന് കണക്കാക്കുന്നുണ്ടെങ്കിലും വ്യക്തി ജീവിതത്തില്‍ ഉണ്ടായ ചില പ്രശ്നങ്ങളും അടുത്തിടെ ഗണേഷുമായി ബന്ധപ്പെട്ടുയര്‍ന്ന ചില വിവാദങ്ങളും ഗണേഷിന്‍റെ പ്രതിച്ഛായയ്ക്ക് മങ്ങലേല്‍പ്പിച്ചിട്ടുണ്ടെന്നാണ് വിലയിരുത്തപ്പെടുന്നത്.

പണിയാവും

പണിയാവും

അതുകൂടാതെ അഴിമതിക്കേസില്‍ ശിക്ഷിക്കപ്പെട്ടിട്ടുള്ള ബാലകൃഷ്ണപിള്ളയെ മുന്നണിയിലേക്ക് എടുക്കുന്നതും മുന്നണിക്ക് ഗുണം ചെയ്യില്ലെന്നും സിപിഎം കരുതുന്നു. അഴിമതി ആരോപണം നേരിട്ട കെഎം മാണിയെ മുന്നണിയിലേക്ക് എടുക്കുന്നതിനെ എതിര്‍ത്ത നേതാക്കള്‍ തന്നെയാണ് ബാലകൃഷ്ണപിള്ളയുടെ കാര്യത്തിലും എതിര്‍പ്പ് ഉയര്‍ത്തിയതെന്നാണ് വിവരം.

പിളര്‍ത്തും

പിളര്‍ത്തും

അതേസമയം തങ്ങള്‍ക്ക് പണി തന്ന സ്കറിയ വിഭാഗത്തിന് മറുപണി നല്‍കാന്‍ ഒരുങ്ങുകയാണ് ബാലകൃഷ്ണപിള്ള. സ്കറിയ വിഭാഗത്തെ പിളത്താനുള്ള പദ്ധതികള്‍ ഇതിനോടകം തന്നെ ബാലകൃഷ്ണ പിള്ള തുടങ്ങി. ഇടഞ്ഞു നില്‍ക്കുന്ന പിഎം മാത്യുവുമായി ബന്ധമുണ്ടാക്കി സ്കറിയ വിഭാഗത്തെ പിളര്‍ത്താനാണ് ബാലകൃഷ്ണപിളളയുടെ നീക്കം.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+