കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

കേരളാ കോണ്‍ഗ്രസ്സുകള്‍ ലയിച്ച് ഒറ്റപ്പാര്‍ട്ടിയാവുന്നു; കെബി ഗണേഷ് കുമാര്‍ മന്ത്രിസഭയിലേക്ക്,

  • By Desk
Google Oneindia Malayalam News

തിരുവനന്തപുരം:ലോക്‌സഭ തിരഞ്ഞെടുപ്പ് അടുത്ത സാഹചര്യത്തില്‍ മുന്നണിവിപുലീകരണത്തിന് കഴിഞ്ഞദിവസം ചേര്‍ന്ന സിപിഎം സംസ്ഥാന സമിതി യോഗം തീരുമാനിച്ചിരുന്നു. 26 ന് നടക്കുന്ന ഇടതുമുന്നണിയോഗത്തില്‍ മുന്നണി വിപുലീകരണത്തേക്കുറിച്ച് അന്തിമ തീരുമാനം എടുക്കാനും യോഗത്തില്‍ തീരുമാനമായിരുന്നു.

<strong>പ്രവാസികള്‍ക്ക് സന്തോഷ വാര്‍ത്ത; നിര്‍ത്തലാക്കിയ ആനുകൂല്യം സൗദി പുനസ്ഥാപിച്ചു, ഫ്രീ വിസക്കാര്‍ക്കും</strong>പ്രവാസികള്‍ക്ക് സന്തോഷ വാര്‍ത്ത; നിര്‍ത്തലാക്കിയ ആനുകൂല്യം സൗദി പുനസ്ഥാപിച്ചു, ഫ്രീ വിസക്കാര്‍ക്കും

യുഡിഎഫ് വിട്ട് ഇടതുപാളയത്തിലെത്തിയ ജനതാദള്‍ വീരേന്ദ്രകുമാര്‍ വിഭാഗം, ഐഎന്‍എല്‍, കേരള കോണ്‍ഗ്രസ് (ബി), ജനാധിപത്യ കേരള കോണ്‍ഗ്രസ് തുങ്ങിയ കാര്യമാണ് മുന്നണി പ്രധാനമായും പരിഗണിക്കുന്നത്. ഇതിന് മുന്ന് തന്നെ കേരള കോണ്‍ഗ്രസ് (ബി) ഇടതുമുന്നണിയില്‍ എത്തുകയാണ്. സ്‌കറിയാ തോമസ് വിഭാഗവുമായി ലയിച്ചാണ് ബാലകൃഷ്ണപ്പിള്ള മുന്നണിയിലെത്തുന്നത്.

<strong>കോണ്‍ഗ്രസ് മൂന്നിരട്ടിയിലേറെ സീറ്റുകള്‍ നേടും; 12 സംസ്ഥാനങ്ങളില്‍ പാര്‍ട്ടിശക്തമായി തിരിച്ചുവരും</strong>കോണ്‍ഗ്രസ് മൂന്നിരട്ടിയിലേറെ സീറ്റുകള്‍ നേടും; 12 സംസ്ഥാനങ്ങളില്‍ പാര്‍ട്ടിശക്തമായി തിരിച്ചുവരും

ഇടതുമുന്നണി

ഇടതുമുന്നണി

ഇടതുമുന്നണി വിപൂലീകരിക്കുമ്പോള്‍ ജനതാദള്‍ വീരേന്ദ്രകുമാര്‍ പക്ഷത്തിന്റെ പ്രവേശനം മാത്രമാണ് ഇപ്പോള്‍ ഉറപ്പിച്ചിട്ടുള്ളത്. കാലങ്ങളായി മുന്നണിയെ പുറത്ത് നിന്ന് പിന്തുണക്കുന്ന ഐഎന്എല്ലിനേയും ഇത്തവണ പരിഗണിച്ചേക്കും. പിന്നെ ഉള്ള പ്രധാനക്ഷി കേരള കോണ്‍ഗ്രസ്(ബി)യാണ്.

കേരളകോണ്‍ഗ്രസ്(ബി)

കേരളകോണ്‍ഗ്രസ്(ബി)

ഒരു എംഎല്‍എയുള്ള പാര്‍ട്ടിയാണെങ്കിലും പത്തനാപുരത്തിന് അപ്പുറം വലിയ സ്വാധീനമുള്ള പാര്‍ട്ടിയല്ല കേരളകോണ്‍ഗ്രസ്(ബി). അത്തരത്തിലുള്ള ഒരു പാര്‍ട്ടിക്ക് മുന്നണിയില്‍ പ്രവേശനം നല്‍കുന്നതിന് സിപിഎം താല്‍പര്യപ്പെടുന്നില്ല. ഈ സാഹചര്യത്തിലാണ് കേരളാ കോണ്‍ഗ്രസ്(ബി) മുന്നണിക്കകത്തുള്ള കേരളാ കോണ്‍ഗ്രസ് സ്‌കറിയാ തോമസ് വിഭാഗവുമായി ലയിക്കുക എന്ന നിര്‍ദ്ദേശം സിപിഎം മുന്നോട്ട് വെച്ചത്.

സ്‌കറിയാ തോമസ്

സ്‌കറിയാ തോമസ്

സ്‌കറിയാ തോമസ് വിഭാഗവുമായി ലയിച്ച് ബാലകൃഷ്ണപ്പിള്ള ഇടതുമുന്നണിയിലെത്തുന്നാതിയ മുമ്പ് വാര്‍ത്തകള്‍ വന്നിരുന്നെങ്കിലും ലയനംകാര്യം ഇരുപാര്‍ട്ടി നേതാക്കളും ഔദ്യോഗികമായി അറിയിക്കുന്നത് ഇപ്പോഴാണ്. ലയനം സംബന്ധിച്ച അന്തിമ തീരുമാനം നാളെ പത്രസമ്മേളനത്തിലൂടെ നേതാക്കള്‍ അറിയിക്കും.

കൂടിക്കാഴ്ച്ച

കൂടിക്കാഴ്ച്ച

ഇന്ന് ഉച്ചയ്ക്ക് കൊല്ലത്ത് വെച്ചാണ് ബാലകൃഷ്ണപ്പിള്ളയും സ്‌കറിയാതോമസും മുഖ്യമന്ത്രി പിണറായി വിജയനുമായി കൂടിക്കാഴ്ച്ച നടത്തിയത്. നിലിവല്‍ മുന്നണിക്കകത്തുള്ള സ്‌കറിയാ തോമസ് വിഭാഗത്തിന് നിയമസഭയില്‍ അംഗത്വമില്ല. ലയനം നടക്കുന്നതിലൂടെ അവരുടെ ഏക എംഎല്‍എ ആയി ഗണേഷ് കുമാര്‍മാറും.

മന്ത്രിസ്ഥാനം

മന്ത്രിസ്ഥാനം

നിലവില്‍ ഇടതുമുന്നണിയില്‍ എംഎല്‍എമാരുള്ള എല്ലാ പാര്‍ട്ടികള്‍ക്കും മന്ത്രിസ്ഥാനം ഉണ്ട്. ഈ സാഹചര്യത്തില്‍ ലയനത്തിലൂടെ മുന്നണിക്ക് അകത്ത് എത്തുന്ന കെബി ഗണേഷ് കുമാറിന് മന്ത്രിസ്ഥാനം ലഭിക്കാനുള്ള സാഹചര്യം ആണ് ഉണ്ടാവുന്നത്. ഒരംഗം മാത്രമുള്ള കേരള കോണ്‍ഗ്രസ് (എസ്)ന് മന്ത്രിസ്ഥാനം നല്‍കിയതും ഗണേഷ് കുമാറിന് അനുകൂല ഘടകമാണ്.

ഗണേഷ് കുമാര്‍

ഗണേഷ് കുമാര്‍

നിലവില്‍ എല്‍ഡിഎഫ് പിന്തുണയുള്ള എംഎല്‍എയാണ് ഗണേഷ് കുമാര്‍. കഴിഞ്ഞ യുഡിഎഫ് മന്ത്രിസഭയില്‍ അംഗമായിരുന്നു ഗണേഷ് കുമാര്‍ വ്യക്തിപരമായ പ്രശ്‌നങ്ങളുടെ പേരില്‍ രാജിവെക്കേണ്ടി വന്നിരുന്നെങ്കിലും മന്ത്രി എന്ന നിലയില്‍ മികച്ച പ്രകടനം നടത്താന്‍ അദ്ദേഹത്തിന് സാധിച്ചിരുന്നു.

നിര്‍ദ്ദേശം

നിര്‍ദ്ദേശം

മുന്നണി വിപുലീകരിക്കുമ്പോള്‍ ചെറുപാര്‍ട്ടികളെ ഒരോരുത്തരേയായി ഇവര്‍ക്കൊക്കെ സ്ഥാനമാനങ്ങല്‍ നല്‍കേണ്ടി വരുന്നത് മുന്നില്‍ കണ്ട്‌കൊണ്ടാണ് ലയിച്ച് ഒരുപാര്‍ട്ടിയായി മുന്നണിയില്‍ എത്തുക എന്ന നിര്‍ദ്ദേശം സിപിഎം ഇവര്‍ക്കുമുന്നില്‍ വെച്ചത്.

കേരള കോണ്‍ഗ്രസ്

കേരള കോണ്‍ഗ്രസ്

കേരളാ കോണ്‍ഗ്രസ്സുകളുടെ ലയനമാണ് സിപിഎം പ്രധാനമായും ലക്ഷ്യം വെച്ചത്. കേരളാ കോണ്‍ഗ്രസ്(ബി), ഫ്രാന്‍സിസ് ജോര്‍ജിന്റെ നേതൃത്വത്തിലുള്ള ജനാധിപത്യ കേരള കോണ്‍ഗ്രസ് എന്നീ പാര്‍ട്ടികള്‍ മുന്നണിക്കകത്തുള്ള സ്‌കറിയാ തോമസ് വിഭാഗവുമായി ലയിക്കുക എന്നായിരുന്നു സിപിഎം മുന്നില്‍ കണ്ടിരുന്നത്.

ആദ്യപടി

ആദ്യപടി

കെഎം മാണിയുടെ മുന്നണിപ്രവേശനം നടക്കാതെ പോയസാഹചര്യത്തില്‍ മധ്യകേരളത്തില്‍ ചിലകേന്ദ്രങ്ങളില്‍ നിര്‍ണ്ണായകമാവുന്നു ഒരു കേരള കോണ്‍ഗ്രസ് തങ്ങളുടെ കൂടെ വേണമെന്ന് ഇടതുപക്ഷം തീരുമാനിച്ചിരുന്നു. അതിന്റെ ആദ്യപടിയായിട്ടാണ് കേരേളാ കോണ്‍ഗ്രസ് (ബി), സ്‌കറിയാ തോമസ് വിഭാഗം എന്നിവരുടെ ലയന നീക്കം. ഇവരുടെ കൂടെ ജനാധിപത്യ കേരള കോണ്‍ഗ്രസ്സിനെ ലയിപ്പിക്കാനുള്ള നീക്കവും നടക്കുന്നുണ്ട്.

English summary
kerala congress b leader r balakrishnapilla to ldf
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X