കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

എൻസി- കേരള കോൺഗ്രസ് ബി ലയനം; കേന്ദ്രത്തിന്റെ പച്ചക്കൊടി, പ്രഖ്യാപനം ശരദ് പവാർ നടത്തും

Google Oneindia Malayalam News

മുംബൈ: എൻസിപി- കേരള കോൺഗ്രസ് ബിയിൽ ലയിക്കുന്നു. മുംബൈയില്‍ മാധ്യമപ്രവര്‍ത്തകരോട് സംസാരിക്കവെയാണ് അദ്ദേഹം എന്‍സിപി-കേരള കോണ്‍ഗ്രസ് ബി ലയനത്തിന്റെ സൂചനകൾ നല്‍കുന്നത്. ഇനിയുള്ള ചര്‍ച്ചകള്‍ക്കായി ഉന്നതാധികാര സമിതിയെ ചുമതലപ്പെടുത്തിയിട്ടുണ്ടെന്നും തോമസ് ചാണ്ടി പറഞ്ഞു. തത്വത്തില്‍ ലയന തീരുമാനം ആയി കഴിഞ്ഞെന്നും അദ്ദേഹം പറഞ്ഞു.

<strong>120 മില്യണ്‍ ഫേസ്ബുക്ക് ഉപയോക്താക്കളുടെ വിവരങ്ങള്‍ ചോര്‍ന്നു!! സ്വകാര്യ മെസേജുകള്‍ ഓണ്‍ലൈനില്‍!</strong>120 മില്യണ്‍ ഫേസ്ബുക്ക് ഉപയോക്താക്കളുടെ വിവരങ്ങള്‍ ചോര്‍ന്നു!! സ്വകാര്യ മെസേജുകള്‍ ഓണ്‍ലൈനില്‍!

തോമസ് ചാണ്ടിയും പി ശശീന്ദ്രനും മന്ത്രിസ്ഥാനം രാജിവെക്കേണ്ടി വന്നപ്പോള്‍ മന്ത്രിപദവിക്കായി പാര്‍ട്ടിക്ക് മറ്റൊരു എംഎല്‍എ ഇല്ലാത്ത ഘട്ടത്തിലായിരുന്നു ലയനചര്‍ച്ചയ്ക്ക് തുടക്കമിട്ടത്. ടിപി പീതാംബരന്‍ മാസ്റ്ററുടെ നേതൃത്വത്തിലായിരുന്നു ലയന നീക്കങ്ങൾ നടന്നത്. പിന്നീട് ആർ ബാലകൃഷ്ണപിള്ളയുടെ നേതൃത്വത്തിലായിരുന്നു ചർച്ചകൾ നടന്നത്.

Thomas Chandy

ലയനപ്രഖ്യാപനം ദേശീയ അധ്യക്ഷൻ ശരദ് പവാർ നടത്തുമെന്നും പാർട്ടിക്കുള്ളിൽ എതിരഭിപ്രായം ഇല്ലെന്നും തോമസ് ചാണ്ടി പറഞ്ഞു. എൽഡിഎഫിനുള്ളിൽ ലോക്സഭാസീറ്റ് ആവശ്യപ്പെടുന്നതു സംബന്ധിച്ച കാര്യങ്ങൾ ലയനശേഷം ആലോചിക്കുമെന്നും അദ്ദേഹം പറഞ്ഞു.

English summary
Kerala Congress(B)-NCP merger; National leadership accepted
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X