കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

യുഡിഎഫിലേക്കില്ലെന്ന് കേരള കോണ്‍ഗ്രസ് ബി; ഇടതുമുന്നണിയില്‍ തന്നെ ഉറച്ച് നില്‍ക്കും, പ്രചാരണം ശരിയല്ല

Google Oneindia Malayalam News

തിരുവനന്തപുരം: കേരള കോണ്‍ഗ്രസ് ബി എല്‍ഡ‍ിഎഫ് വിട്ട് യുഡിഎഫിലേക്ക് മടങ്ങാന്‍ ആഗ്രഹിക്കുന്നുവെന്ന വാര്‍ത്തകള്‍ തള്ളി പാര്‍ട്ടി പാര്‍ട്ടി ചെയര്‍മാന്‍ ബാലകൃഷ്ണ പിള്ളയും എംഎല്‍എ കെബി ഗഷേണ് കുമാറും. കൊല്ലത്ത് വിളിച്ചു ചേര്‍ത്ത വാര്‍ത്താ സമ്മേളനത്തിലാണ് എല്‍ഡിഎഫ് വിടുന്നുവെന്ന തരത്തിലുള്ള വാര്‍ത്തകളില്‍ വസ്തുതയില്ലെന്ന് ഇരുവരും വ്യക്തമാക്കിയത്.

തദ്ദേശ-നിയമസഭാ തിരഞ്ഞെടുപ്പുകള്‍ അടുക്കുന്നുതോടെ കേരള കോണ്‍ഗ്രസ് ബി യുഡിഎഫിലേക്ക് മടങ്ങാന്‍ തയ്യാറാവുന്നുവെന്നും ഇതിന്‍റെ പ്രാഥമിക ചര്‍ച്ചകള്‍ക്ക് കെബി ഗണേഷ് കുമാര്‍ തുടക്കം കുറിച്ചെന്നുമായിരുന്നു കഴിഞ്ഞ ദിവസം പുറത്തു വന്ന വാര്‍ത്ത. എന്നാല്‍ ഇതിനെ പൂര്‍ണ്ണമായും തള്ളുകയാണ് ഇരുവരും.

ചര്‍ച്ചകള്‍ നടന്നിട്ടില്ല

ചര്‍ച്ചകള്‍ നടന്നിട്ടില്ല

യുഡിഎഫിലേക്ക് പോവുന്നതുമായി ബന്ധപ്പെട്ട് ഒരു തരത്തിലുള്ള ചര്‍ച്ചകളും നടന്നിട്ടില്ല. താന്‍ തന്‍റെ പാര്‍ട്ടിയും എല്‍ഡിഎഫില്‍ പൂര്‍ണ്ണ സംതൃപ്തരാണെന്നും ബാലകൃഷ്ണപിള്ള വ്യക്തമാക്കി. യുഡിഎഫുമായി രഹസ്യ ചര്‍ച്ച നടത്തിയെന്ന വാര്‍ത്ത ഗൂഡാലോചനയുടെ ഭാഗമാണെന്ന് മകനും എംഎല്‍എയുമായി ഗണേഷ് കുമാറും അറിയിച്ചു.

യുഡിഎഫ് വിടാന്‍ കാരണം

യുഡിഎഫ് വിടാന്‍ കാരണം

അഴിമതിക്കെതിരായ സന്ധിയില്ലാത്ത പോരാട്ടമാണ് യുഡിഎഫ് വിടാന്‍ കാരണം. മുഖ്യമന്ത്രി പിണറായി വിജയന്‍റെ നേതൃത്തിലുള്ള സംസ്ഥാന സര്‍ക്കാറിന് കേരള കോണ്‍ഗ്രസ് ബിയുടെ പൂര്‍ണ്ണ പിന്തുണയുണ്ട്. കൊറോണ വൈറസ് പ്രതിരോധത്തിനായി സര്‍ക്കാര്‍ നടത്തുന്ന പ്രവര്‍ത്തനങ്ങള്‍ മാതൃകയാണെന്നും ബാലകൃഷ്ണപിള്ള പറഞ്ഞു.

അഴിമതിയില്ലാത്ത സര്‍ക്കാര്‍

അഴിമതിയില്ലാത്ത സര്‍ക്കാര്‍

പിണറായി വിജയന്‍റെ നേതൃത്വത്തിലുള്ള സർക്കാർ അഴിമതിയില്ലാത്ത സർക്കാരാണ്. കേരള ചരിത്രത്തിൽ ഏറ്റവും കൂടുതൽ ജനക്ഷേമ വികസന പധതികൾ നടപ്പാക്കിയ സർക്കാരാണ് എൽഡിഎഫിന്റേത്. അതുകൊണ്ടു തന്നെ മുന്നണിക്ക് സംസ്ഥാനത്ത് തുടർ ഭരണം ഉറപ്പാണെന്നും ബാലകൃഷ്ണപിള്ള പറഞ്ഞു.

പ്രതിപക്ഷം നില്‍ക്കുന്നത്

പ്രതിപക്ഷം നില്‍ക്കുന്നത്

50000 രൂപയുടെ ആരോപണത്തില്‍ തുടങ്ങി ഇപ്പോള്‍ 50 പൈസയുടെ അഴിമതി ആരോപണത്തിലാണ് പ്രതിപക്ഷം നില്‍ക്കുന്നത്. അത് ബിവറേജിന് കിട്ടുന്ന പണമാണെന്ന് വന്നപ്പോള്‍ പിന്നെ അതിലും ഒന്നും പറയാനില്ല. സംസ്ഥാനത്ത് വികസനം നടക്കുന്നുണ്ട്. എത്ര പണം ഇല്ലെങ്കിലും കടമെടുത്താണെങ്കിലും വികസനം പ്രവര്‍ത്തനങ്ങള്‍ മുടക്കമില്ലാതെ നടക്കു.

ഇടതുമുന്നണി വിടില്ല

ഇടതുമുന്നണി വിടില്ല

അതുകൊണ്ട് തന്നെ ഈ സാഹചര്യത്തില്‍ ഇടതുമുന്നണി വിടുന്നെന്ന ആലോചന പോലും ഞങ്ങളില്‍ ഉണ്ടാവില്ല. അങ്ങനെ എന്തെങ്കിലും ഒരു ആലോച ഉണ്ടെങ്കില്‍ അത് ആദ്യം അറിയേണ്ടത് ഞാനാണെന്നും പിള്ള വ്യക്തമാക്കി. ഇത്തരമൊരു വാര്‍ത്തയ്ക്ക് പിറകില്‍ കേരള കോണ്‍ഗ്രസ് ബിയെ തകര്‍ക്കുക എന്ന ലക്ഷ്യമാണെന്ന് ഗണേഷ് കുമാറും കുറ്റപ്പെടുത്തി.

ഗൂഢാലോചനയുണ്ട്

ഗൂഢാലോചനയുണ്ട്

തദ്ദേശ തിരഞ്ഞെടുപ്പ് നടക്കാനിരിക്കുന്ന സാഹചര്യത്തില്‍ ഇത്തരം വാര്‍ത്തകള്‍ വരുന്നതിന് പിന്നില്‍ ചില ഗൂഢാലോചനയുണ്ട്. എല്‍ഡിഎഫില്‍ തങ്ങള്‍ വളരെ ഐക്യത്തില്‍ തന്നെയാണ് മുന്നോട്ട് പോയിക്കൊണ്ടിരിക്കുന്നതെന്ന് ഗണേഷ് കുമാര്‍ അഭിപ്രായപ്പെട്ടു. മുന്നണി മാറുന്നതുമായി ബന്ധപ്പെട്ട് ആരുമായും ഞാന്‍ ചര്‍ച്ച നടത്തിയിട്ടില്ലെന്നും അദ്ദേഹം വ്യക്തമാക്കി.

ചോദിക്കാതെ തന്നെ

ചോദിക്കാതെ തന്നെ

ആരുമായാണ് താന്‍ ചര്‍ച്ച നടത്തിയതെന്ന് അത്തരം വാര്‍ത്ത നല്‍കിയവര്‍ തന്നെ പറയമം. മന്ത്രിസ്ഥാനം വേണമെന്ന് ഞാന്‍ ഇതുവരെ മുന്നണിയില്‍ ആവശ്യപ്പെട്ടിട്ടില്ല. ചോദിക്കാതെ തന്നെ പാര്‍ട്ടി ചെയര്‍മാന് കാബിനര്റ് പദവിയോടെ മുന്നോക്ക വികസന കോര്‍പ്പറേഷന്‍ ചെയര്‍മാന്‍ സ്ഥാനം മുന്നണി നല്‍കിയിട്ടുണ്ട്.

എംകെ മുനീര്‍ വീട്ടില്‍ വന്നിരുന്നു

എംകെ മുനീര്‍ വീട്ടില്‍ വന്നിരുന്നു

മന്ത്രിസ്ഥാനം കിട്ടാനായി താന്‍ യുഡിഎഫിലേക്ക് മടങ്ങുന്നുവെന്ന് പറയുന്നത് നാണംകെട്ട കാര്യമാണ്. രണ്ട് തവണ മന്ത്രിസ്ഥാനം ഉപേക്ഷിച്ചയാളാണ് ഞാന്‍. മന്ത്രിയാകാന്‍ താല്‍പര്യം ഉള്ളയാളല്ല ഞാന്‍. രണ്ട് ദിവസം മുമ്പ് ലീഗ് നേതാവ് എംകെ മുനീര്‍ വീട്ടില്‍ വന്നിരുന്നു. അച്ഛനെ കാണാനായിരുന്നു അദ്ദേഹം വന്നത്. മുന്നണിയുമായി ബന്ധപ്പെട്ട ഒരു കാര്യവും അവിടെ സംസാരിച്ചിട്ടില്ലെന്നും അദ്ദേഹം വ്യക്തമാക്കി.

ആരോപണം ഉന്നയിക്കുകയാണ്

ആരോപണം ഉന്നയിക്കുകയാണ്

അദേഹം അല്ലാതെ വേരെ ആരും ഞങ്ങളെ കാണാന്‍ വന്നിട്ടില്ല. തദ്ദേശ തിരഞ്ഞെടുപ്പ് കഴിയുമ്പോള്‍ കുറച്ച് ജനപ്രതിനിധികള്‍ ഞങ്ങള്‍ക്കൊപ്പം ഉണ്ടാകരുത് എന്ന ആഗ്രഹം ഉള്ളതുകൊണ്ടാണ് ഇടതുമുന്നണിയില്‍ എന്തൊക്കെയോ പ്രശ്‌നമുണ്ടെന്ന് വരുത്തിത്തീര്‍ക്കാന്‍ ഇവര്‍ ശ്രമിക്കുന്നത്. രാവിലെ എഴുന്നേറ്റ് ആരോപണം ഉന്നയിക്കാന്‍ വേണ്ടി ആരോപണം ഉന്നയിക്കുകയാണ് ഇവരെന്നും അദ്ദേഹം പറഞ്ഞു.

പുറത്തു വന്ന വാര്‍ത്ത

പുറത്തു വന്ന വാര്‍ത്ത

കോൺഗ്രസിലെ ചില പ്രമുഖ നേതാക്കളുമായി ഗണേഷ് കുമാര്‍ ഇതിനോടകം തന്നെ ചർച്ച നടത്തി കഴിഞ്ഞുവെന്നാണായിരുന്നു കഴിഞ്ഞ ദിവസം പുറത്തു വന്ന വാര്‍ത്ത. ഗണേഷ് കുമാറിനെ മുന്നണിയിലേക്ക് തിരികെ കൊണ്ടുവരണമെന്ന നിലപാടാണ് ചെന്നിത്തല അടക്കമുള്ളവര്‍ക്ക് ഉള്ളതെന്നും ഇക്കാര്യം അദ്ദേഹം പാര്‍ട്ടിയിലെ സഹനേതാക്കളോട് പങ്കുവെച്ചതായും റിപ്പോര്‍ട്ടില്‍ പറഞ്ഞിരുന്നു.

എതിര്‍പ്പ്

എതിര്‍പ്പ്

നിലവിലെ പ്രാദേശിക സാഹചര്യങ്ങള്‍ വിലയിരുത്തി അറിയിക്കാന്‍ കൊല്ലം ജില്ലയിലെ പ്രമുഖ നേതാക്കളോട് സംസ്ഥാന നേതൃത്വത്തിലെ ചിലര്‍ നിര്‍ദേശിച്ചിട്ടുണ്ട്. അതേസമയം, കോണ്‍ഗ്രസിലെ ഒരു വിഭാഗത്തിന് ഗണേഷിനെ മുന്നണിയില്‍ എടുക്കുന്നതില്‍ കടുത്ത എതിര്‍പ്പുണ്ടെന്നും പ്രാദേശിക നേതൃത്വത്തിനും ഇതേ വികാരമാണ് ഉള്ളതെന്നുമായിരുന്നു റിപ്പോര്‍ട്ട്.

 പുതിയ പ്രഖ്യാപനവുമായി യുഎഇ, പ്രവാസികള്‍ക്ക് രാജ്യത്തേക്ക് സ്വാഗതം; പക്ഷെ നിബന്ധനകള്‍ പാലിക്കണം പുതിയ പ്രഖ്യാപനവുമായി യുഎഇ, പ്രവാസികള്‍ക്ക് രാജ്യത്തേക്ക് സ്വാഗതം; പക്ഷെ നിബന്ധനകള്‍ പാലിക്കണം

ബ്ലാക്ക് എയ്‍ഞ്ചല്‍ വലയില്‍ വീണു; സിനിമാ-സീരിയില്‍ നടി സരിതയും ഡ്രൈവറും കഞ്ചാവുമായി പിടിയില്‍ബ്ലാക്ക് എയ്‍ഞ്ചല്‍ വലയില്‍ വീണു; സിനിമാ-സീരിയില്‍ നടി സരിതയും ഡ്രൈവറും കഞ്ചാവുമായി പിടിയില്‍

English summary
kerala congress b will remain in the ldf, says balakrishna pillai
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X