കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

വോട്ട് പോറ്റിക്ക്, പിള്ള പുറത്തേക്ക്

  • By Soorya Chandran
Google Oneindia Malayalam News

തിരുവനന്തപുരം: ആര്‍ ബാലകൃഷ്ണ പിള്ളയുടെ കേരള കോണ്‍ഗ്രസ് ബി യുഡിഎഫില്‍ നിന്ന് പുറത്തേക്ക് . മാര്‍ച്ച് 12 ന് നടക്കുന്ന സ്പീക്കര്‍ തിരഞ്ഞെടുപ്പില്‍ ഇടതുമുന്നണി സ്ഥാനാര്‍ത്ഥി ഐഷ പോറ്റിക്ക് വോട്ട് ചെയ്യാനായാണ് പാര്‍ട്ടി തീരുമാനം.

കേരള കോണ്‍ഗ്രസിന് ഒരു എംഎല്‍എ മാത്രമാണ് ഉള്ളത്. ഗണേഷ് കുമാര്‍. കഴിഞ്ഞ കുറേ നാളായി മുന്നണിയുമായി ബാലകൃഷ്ണ പിള്ള അത്ര ഇണക്കത്തിലല്ല. മന്ത്രിമാര്‍ക്കും അവരുടെ പേഴ്‌സണല്‍ സ്റ്റാഫിനും എതിരെ നിയമസഭയില്‍ അഴിമതി ആരോപണം ഉയര്‍ത്തിയ ഗണേഷ് കുമാറിനെ യുഡിഎഫ് പാര്‍ലമെന്ററി സമിതിയില്‍ നിന്ന് പുറത്താക്കിയിരുന്നു.

Balakrishna Pillai

ഇതോടെ കേരള കോണ്‍ഗ്രസ് ബി യുഡിഎഫില്‍ നിന്ന് പൂര്‍ണമായും വിട്ട അവസ്ഥയിലായി. സാങ്കേതികമായി പുറത്താക്കിയിട്ടില്ല എന്ന് മാത്രമേ ഉള്ളൂ എന്നാണ് കഴിഞ്ഞ ദിവസം യുഡിഎഫ് ചെയര്‍മാന്‍ പിപി തങ്കച്ചന്‍ എഷ്യാനെറ്റ് ന്യൂസിന് അനുവദിച്ച അഭിമുഖത്തില്‍ പറഞ്ഞത്.

സ്പീക്കര്‍ തിരഞ്ഞെടുപ്പില്‍ വോട്ട് ഇടതുപക്ഷത്തിനാണെന്ന് കേരള കോണ്‍ഗ്രസ് ബി പ്രഖ്യാപിച്ചതോടെ അടിയന്തര നടപടിയെടുക്കണം എന്ന് മറ്റ് യുഡിഎഫ് നേതാക്കള്‍ ആവശ്യപ്പെട്ടു. പ്രതിപക്ഷത്തിന് അനുകൂലമായി പരസ്യ നിലപാടെടുത്ത പാര്‍ട്ടിയെ വച്ച് പൊറുപ്പിക്കേണ്ടെന്നാണ് നിലപാട്. ഉടന്‍ തന്നെ കേരള കോണ്‍ഗ്രസ് ബിയെ മുന്നണിയില്‍ നിന്ന് പുറത്താക്കുമെന്ന് പിപി തങ്കച്ചന്‍ അറിയിച്ചു.

English summary
Kerala Congress B will vote for LDF candidate in Speaker election
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X