കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

വയനാട്ടിലാദ്യമായി കേരളാ കോണ്‍ഗ്രസ് എമ്മിന് നഗരസഭാ ചെയര്‍മാന്‍ സ്ഥാനം

  • By Desk
Google Oneindia Malayalam News

സുല്‍ത്താന്‍ബത്തേരി: വയനാടിന്റെ ചരിത്രത്തിലാദ്യമായി കേരളാ കോണ്‍ഗ്രസ് എമ്മിന് ചെയര്‍മാന്‍ സ്ഥാനം. സിപിഎമ്മും കേരള കോണ്‍ഗ്രസും തമ്മിലുള്ള മുന്‍ധാരണ അനുസരിച്ചാണ് നിലവിലെ ചെയര്‍മാനായിരുന്ന സിപിഎമ്മിലെ സികെ സഹദേവന്‍ രാജിവെച്ചത്. കഴിഞ്ഞ തിരഞ്ഞെടുപ്പില്‍ എല്‍ ഡി എഫിനും ,യുഡിഎഫിനും തുല്യ നില വന്നപ്പോള്‍ കേരള കോണ്‍ഗ്രസ് എമ്മിലെ ടിഎല്‍ സാബു സിപി എമ്മിനെ പിന്തുണക്കുകയായിരുന്നു. അതിന്റെ പ്രത്യുപകാരമെന്ന നിലയില്‍ സാബുവിന് ഒരു വര്‍ഷത്തേക്ക് അധ്യക്ഷ സ്ഥാനം നല്‍കാമെന്നായിരുന്നു കരാര്‍.

ബത്തേരി നഗര സഭയില്‍ ആകെ മുപ്പത്തഞ്ച് സീറ്റില്‍ എല്‍.ഡി എഫിന് പതിനേഴും ,യു.ഡി.എഫിന് പതിനാറും, കേരള കോണ്‍ഗ്രസ് എമ്മിന് ഒന്നും,ബി.ജെ.പിക്ക് ഒരു സീറ്റുമാണ് ഉണ്ടായിരുന്നത്. തിരഞ്ഞെടുപ്പില്‍ പതിനാറിനെതിരെ 18 വോട്ടുകള്‍ക്കാണ് ടി.എല്‍ സാബു വിജയിച്ചത്. യു.ഡി.എഫിലെ എന്‍.എം വിജയന് 16 വോട്ടുകള്‍ ലഭിച്ചു. ബി.ജെ.പി കൗണ്‍സിലര്‍ വോട്ടെടുപ്പില്‍ നിന്ന് വിട്ടുനിന്നു. ഇതോടെ മലബാറില്‍ തന്നെ ആദ്യമായി കേരള കോണ്‍ഗ്രസ് എമ്മിന് ഒരു നഗരസഭ ചെയര്‍മാന്‍ എന്ന പദവി ലഭിക്കുകയായിരുന്നു.

 chairman-tl-sabu

തുടര്‍ന്ന് വരണാധികാരിക്കു മുന്നില്‍ ടി.എല്‍ സാബു സത്യപ്രതിജ്ജ ചെയ്ത് അധികാരമേറ്റു. എന്നാല്‍ യു.ഡി.എഫിന്റെ വോട്ട് വാങ്ങി വിജയിച്ച് എല്‍.ഡി എഫിനെ പിന്തുണച്ച ടി.എല്‍ സാബുവിനെതിരെ യു.ഡി.എഫ് പ്രവര്‍ത്തകര്‍ പ്രതിഷേധിച്ച് സത്യപ്രതിജ്ഞ ബഹിഷ്‌കരിച്ചു. ബത്തേരി ടൗണില്‍ കേരള കോണ്‍ഗ്രസ് പ്രവര്‍ത്തകരും ,സി.പി.എം പ്രവര്‍ത്തകരും ആഹ്‌ളാദ പ്രകടനം നടത്തി. കഴിഞ്ഞ ഒരു പതിറ്റാണ്ടായി കോണ്‍ഗ്രസും കേരളാ കോണ്‍ഗ്രസും തമ്മില്‍ നിരവധി തവണ ബത്തേരിയില്‍ പ്രശ്‌നങ്ങള്‍ ഉണ്ടായിരുന്നു.

മുന്‍സിപ്പാലിറ്റിയുടെ അധികാരത്തിന് വേണ്ടി കൂറുമാറിയവരെ പിന്തുണക്കേണ്ടി വന്ന സി പി എമ്മിന്റെ ഗതികേട് ആ പാര്‍ട്ടിക്ക് ജില്ലയിലേല്‍ക്കുന്ന വലിയ തിരിച്ചടിയായി മാറുമെന്ന് യു ഡി എഫ് നേതാക്കള്‍ പത്രസമ്മേളനത്തില്‍ പറഞ്ഞു. യു ഡി എഫ് ബാനറില്‍ ഇടതുസ്വതന്ത്രനായ പ്രേംസായിയോട് മത്സരിച്ച് തുല്യവോട്ടുകള്‍ വന്നപ്പോള്‍ നറുക്കെടുപ്പിലൂടെയാണ് കേരള കോണ്‍ഗ്രസിലെ ടി എല്‍ സാബു വിജയിച്ചത്. ബാര്‍കോഴക്കേസില്‍ കെ എം മാണിക്കെതിരെ ആരോപണമുന്നയിച്ചും, ബഡ്ജറ്റ് വിറ്റ് പണം വാങ്ങിയെന്നും ആരോപണമുന്നയിച്ചവര്‍ക്ക് പ്രദേശികഭരണത്തിനായി കേരളാ കോണ്‍ഗ്രസിനെ വാരിപ്പുണരേണ്ട ഗതികേടുണ്ടായി.

യു ഡി എഫ് വോട്ടുവാങ്ങി വിജയിച്ച ടി എല്‍ സാബുവിനെതിരെയുള്ള കൂറുമാറ്റ നിരോധനനിയമപ്രകാരം യു ഡി എഫ് കൊടുത്ത തിരഞ്ഞെടുപ്പ് കേസ് തിരഞ്ഞെടുപ്പ് കമ്മീഷന്‍ തള്ളിയെങ്കിലും ഇതേ കേസ് ഹൈക്കോടതിയില്‍ നിലനില്‍ക്കുകയാണ്. കൂറുമാറ്റക്കാരെ കൊണ്ട് അധികാരകസേര ഉറപ്പിക്കാന്‍ സി പി എം നടത്തിയ രാഷ്ട്രീയ നിലപാടില്ലായ്മ ജനങ്ങള്‍ തിരിച്ചറിയും. അവിശുദ്ധ രാഷ്ട്രീയ കൂട്ടുകെട്ടിലൂടെയാണ് ബത്തേരിക്ക് പുതിയ ചെയര്‍മാനുണ്ടായത്. സി പി എമ്മിനെ വഞ്ചിച്ച് ആ പാര്‍ട്ടിയില്‍ നിന്നും രാജി വെച്ചാണ് പുതിയ ചെയര്‍മാന്‍ കേരളാ കോണ്‍ഗ്രസിലെത്തിയത്.

ജനാധിപത്യത്തെ കശാപ്പ് ചെയ്യുന്ന നടപടിയാണ് സി പി എമ്മിന്റെ ഭാഗത്ത് നിന്നുണ്ടായതെന്നും നേതാക്കള്‍ പറഞ്ഞു. കൂറുമാറ്റക്കാരനെ പിന്തുണച്ച സി പി എം നടപടിയില്‍ പ്രതിഷേധിച്ച് പുതിയ ചെയര്‍മാന്റെ സത്യപ്രതിജ്ഞ ചടങ്ങ് യു ഡി എഫ് ബഹിഷ്‌ക്കരിച്ച് ടൗണില്‍ പ്രകടനം നടത്തി. കൂറുമാറ്റക്കാരന്‍ ചെയര്‍മാനായ ദിനം കരിദിനമായിട്ടായിരുന്നു യുഡി എഫ് ആചരിച്ചത്. പത്രസമ്മേളനത്തില്‍ യു ഡി എഫ് നേതാക്കളായ പി പി അയൂബ്, എന്‍ എം വിജയന്‍, കെ എം ഷബീര്‍ അഹമ്മദ്, അഡ്വ. രാജേഷ്‌കുമാര്‍, ബാബു പഴുപ്പത്തൂര്‍, സി കെ ആരിഫ്, ഇബ്രാഹിം തൈതൊടി, ബാനു പുളിക്കല്‍,. രാധാരവീന്ദ്രന്‍ തുടങ്ങിയവര്‍ പങ്കെടുത്തു.

English summary
kerala congress m got first municipality chairman seat in wayanad
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X