കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

മാണി എല്‍ഡിഎഫിലേക്ക്? സിപിഐ ഇനി ഒരക്ഷരം മിണ്ടരുത്! സുപ്രീം കോടതി വിധിയില്‍ ലോട്ടറിയടിച്ച് മാണി

  • By Rakhi Raveendran
Google Oneindia Malayalam News

ബാർ കോഴ കേസിൽ സിബിഐ അന്വേഷണം വേണ്ടെന്ന് സുപ്രീം കോടതിയുടെ വിധി എൽഡിഎഫ് പ്രവേശനം ലക്ഷ്യമിട്ട കെ.എം. മാണിക്ക് തുണയാകും. ബാർ കോഴക്കേസ് ചൂണ്ടിക്കാട്ടിയാണ് സിപിഐയും വിഎസ് അച്ചുതാനന്ദനും മാണിയുടെ എൽ.ഡി.എഫ് പ്രവേശനത്തെ ശക്തമായി എതിർക്കുന്നത്.

തൃശൂരിൽ നടക്കുന്ന സി.പി.എം സമ്മേളനത്തിലെ സെഷനിൽ ഇന്ന് കെഎം മാണി പങ്കെടുക്കുന്നുണ്ട്. മാണിയെ ഉൾപ്പെടുത്തിയത് തന്നെ മുന്നണി പ്രവേശനത്തിന്റെ ആദ്യ പടിയായാണ് വിലയിരുത്തുന്നത്.

 സിപിഐക്കൊരു പാഠം

സിപിഐക്കൊരു പാഠം

മാണിയുടെ വലിയ ശത്രുവായ സി.പി.ഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രനും മാണിക്കൊപ്പം സമ്മേളന സെഷനിൽ പങ്കെടുക്കുന്നുണ്ട്. ഇതു സി.പി.ഐക്ക് വ്യക്തമായ സന്ദേശമേകാൻ കൂടിയാണെന്നാണ് വിലയിരുത്തൽ. കായൽ കൈയ്യേറ്റ കേസിലടക്കം സിപിഐ സ്വീകരിച്ച നിലപാടുകളും മുന്നണിയിലെ പ്രശ്‌നങ്ങൾ മാധ്യമങ്ങൾക്ക് മുന്നിൽ അവതരിപ്പിക്കുന്നതും സിപിഐ മന്ത്രിമാർ മുഖ്യമന്ത്രിയുമായി സ്വരചേർച്ചയിലല്ലാത്തതും ഇരുപാർട്ടികളും തമ്മിലെ അകൽച്ചയ്ക്ക് ആക്കംകൂട്ടിയിട്ടുണ്ട്.

എല്‍ഡിഎഫിനെ ശക്തിപ്പെടുത്തണം

എല്‍ഡിഎഫിനെ ശക്തിപ്പെടുത്തണം

സിപിഎം സമ്മേളനത്തിന്‍റെ ആരംഭ ദിവസം സിപിഐക്കെതിരെ പരോക്ഷമായി വലിയ വിമർശനമാണ് സിപിഎം സംസ്ഥാന സെക്രട്ടറി കൊടിയേരി ബാലകൃഷ്ണൻ ഉന്നയിച്ചത്. ഇടതുപക്ഷത്തിന്റെ ഭാഗമായിരുന്ന പ്രധാന പാർട്ടി മറുപക്ഷത്തോട്ട് ചാടിയപ്പോൾ ജനങ്ങൾ കൈവിട്ടത് മനസ്സിലാക്കണമെന്നും എൽഡിഎഫിനെ ശക്തിപ്പെടുത്തുകയാണ് വേണ്ടതെന്നുമാണ് അദ്ദേഹം പറഞ്ഞത്.

കോണ്‍ഗ്രസ് ബന്ധം

കോണ്‍ഗ്രസ് ബന്ധം

ദേശീയതലത്തിൽ കോൺഗ്രസുമായി ബന്ധം സ്ഥാപിക്കണമെന്നാണ് സിപിഐ കേന്ദ്ര നേതൃത്വത്തിന്റെ നിലപാട്. സംസ്ഥാന നേതൃത്വത്തിനും സമാന കാഴ്ചപ്പാടാണ്. അതേസമയം കോൺഗ്രസ് ബന്ധത്തെ ശക്തമായി എതിർക്കുന്ന പ്രകാശ് കാരാട്ടിനൊപ്പമാണ് കേരളത്തിലെ സിപിഎം നേതൃത്വം. സിപിഐയുടെ കോൺഗ്രസ് സ്‌നേഹത്തിന് മറുപടി കൂടി നൽകാൻ ലക്ഷ്യമിട്ടാണ് മാണിയെ സമ്മേളന വേദിയിലെത്തിച്ചതെന്നാണ് വിലയിരുത്തൽ.

വിഎസ് പിൻമാറി

വിഎസ് പിൻമാറി

എന്നാല്‍ സിപിഎം സംസ്ഥാന സമ്മേളനത്തിൻറെ അനുബന്ധമായി നടന്ന സെമിനാറിൽ പങ്കെടുക്കുന്നതിൽ നിന്നും വിഎസ് പിൻമാറി.സെമിനാറിലെ അധ്യക്ഷമായിരുന്നു വിഎസ്. മാണി പങ്കെടുക്കാനിരുന്ന സെമിനാറിൽ നിന്നാണ് വിഎസ് പിൻമാറിയത്. മാണിയെ മുന്നണിയിലേക്ക് എടുക്കരുതെന്ന് ചൂണ്ടിക്കാട്ടി വിഎസ് സീതാറാം യെച്ചൂരിക്ക് കത്ത് നൽകിയിരുന്നു. ഇതിനിടെയാണ് പിൻമാറ്റം.ഇതോടെ മാണിയെ മുന്നമിയിലെടുക്കുന്നതിൽ നിലപാട് കടുപ്പിച്ച് വിഎസ്.

മാണി ചില്ലറക്കാരനല്ല

മാണി ചില്ലറക്കാരനല്ല

സുപ്രീം കോടതി വിധിയോടുകൂടി ബാർകോഴ കേസിൽ താൻ തെറ്റുചെയ്തിട്ടില്ലെന്ന മാണിയുടെ വാദത്തിന് കൂടുതൽ ശക്തികൈവന്നിട്ടുണ്ട്. നാലോളം ജില്ലകളിൽ വ്യക്തമായ ആധിപത്യമുള്ള കേരളകോൺഗ്രസിനെ ഇടതുപക്ഷത്തിലേക്ക് അടുപ്പിക്കുക വഴി ഭരണ തുടർച്ചയ്ക്കുള്ള സാധ്യത വർധിക്കുമെന്നാണ് നേതൃത്വത്തിന്റെ വിലയിരുത്തൽ. യു.ഡി.എഫ് ക്യാമ്പിലുള്ള ക്യസ്ത്യൻ വോട്ടുകൾ ചോർത്താനാവുമെന്നതും അനുകൂലഘടകമായി വിലയിരുത്തുന്നു. മാണിയെ മുന്നണിയിൽ എടുക്കുന്നതിനോട് സിപിഎം സംസ്ഥാന നേതൃത്വങ്ങൾ വലിയ താപത്പര്യമാണ്.

തള്ളിയത് ഈ വാദം

തള്ളിയത് ഈ വാദം

ബാർ കോഴ കേസിൽ വിജിലൻസ് അന്വേഷണം നടക്കുകയാണെന്നും അതിനാൽ ഈ ഘട്ടത്തിൽ ഇടപെടാനാകില്ലെന്നും കാണിച്ചാണ് കോടതി ബാർകോഴ കേസിൽ സിബിഐ അന്വേഷണം ആവശ്യപ്പെട്ടുള്ള ഹരജി സുപ്രീം കോടതി തള്ളിയത്. നോബിൾ എബ്രഹാമാണ് കേസിൽ മാണിക്കെതിരെ അന്വേഷണം ആവശ്യപ്പെട്ട് കോടതിയെ സമീപിച്ചത്.

മധുവിന് മനുഷ്യരെ ഭയം... കല്ലു ഗുഹയില്‍ താമസം...ഇങ്ങനൊക്കെയായിരുന്നു നിങ്ങള്‍ തല്ലിക്കൊന്ന മധുമധുവിന് മനുഷ്യരെ ഭയം... കല്ലു ഗുഹയില്‍ താമസം...ഇങ്ങനൊക്കെയായിരുന്നു നിങ്ങള്‍ തല്ലിക്കൊന്ന മധു

<strong></strong>മനുഷ്യനെ പച്ചയ്ക്ക് കൊല്ലുമ്പോഴും സെൽഫിയെടുക്കും,കേരളത്തിന്‍റ മനസ്സും ഉത്തരേന്ത്യൻ ഭീകരതയിലേക്ക് ??മനുഷ്യനെ പച്ചയ്ക്ക് കൊല്ലുമ്പോഴും സെൽഫിയെടുക്കും,കേരളത്തിന്‍റ മനസ്സും ഉത്തരേന്ത്യൻ ഭീകരതയിലേക്ക് ??

ആദിവാസി യുവാവിനെ ജനക്കൂട്ടം കൊന്നുതള്ളിയിട്ടും കുരുടരായി മലയാള മാധ്യമങ്ങൾആദിവാസി യുവാവിനെ ജനക്കൂട്ടം കൊന്നുതള്ളിയിട്ടും കുരുടരായി മലയാള മാധ്യമങ്ങൾ

English summary
bar bribe scam case sc regects plea aginst km mani
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X