കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

കേരള കോണ്‍ഗ്രസ് തര്‍ക്കം; പിജെ ജോസഫ് വിഭാഗം യോഗങ്ങള്‍ക്കും സ്റ്റേ

Google Oneindia Malayalam News

പാലാ: കേരള കോണ്‍ഗ്രസ് എമ്മിലെ തര്‍ക്കങ്ങളില്‍ വീണ്ടും കോടതിയുടെ ഇടപെടല്‍. ജോസഫ് വിഭാഗം നാളെ നടത്താനിരുന്ന ഉന്നതാധികാര സമിതി സ്റ്റീയറിങ് കമ്മിറ്റി യോഗങ്ങള്‍ക്ക് കോട്ടയം മുന്‍സിഫ് കോടതി സ്റ്റേ നല്‍കി. കേരള കോണ്‍ഗ്രസിലെ ജോസ് കെ മാണി വിഭാഗം സമര്‍പ്പിച്ച ഹര്‍ജിയിലാണ് കോടതി ഉത്തരവ്.

 josekmani

ജോസ് കെ മാണി വിഭാഗത്തില്‍പ്പെട്ട ചില നേതാക്കളെ കഴിഞ്ഞ ദിവസം ജോസഫ് വിഭാഗം പാര്‍ട്ടിയില്‍ നിന്ന് പുറത്താക്കിയിരുന്നു. ഈ നടപടിക്ക് അംഗീകാരം നല്‍കാനാണ് ജോസഫ് വിഭാഗം ഉന്നതാധികാര സമിതിയും സ്റ്റീയറിങ് കമ്മിറ്റിയും വിളിച്ചു ചേർക്കാന്‍ തീരുമാനിച്ചത്.

ജോസ് കെ മാണിയുടെ നേതൃത്വത്തെ അംഗീകരിക്കുന്ന 4 ഉന്നതാധികാര സമിതി അംഗങ്ങള്‍ ഉള്‍പ്പടെ 21 പേരെയായിരുന്നു പാര്‍ട്ടി വര്‍ക്കിങ് ചെയര്‍മാന്‍ പിജെ ജോസഫ് കഴിഞ്ഞ ദിവസം പുറത്താക്കിയത്. 6 ജില്ലാ പ്രസിഡന്റുമാരും 11 സ്റ്റിയറിങ് കമ്മിറ്റി അംഗങ്ങളും ഇതിൽപെടും. ഈ നടപടിക്ക് അംഗീകാരം നേടിയെടുത്ത ശേഷം വരും ദിവസങ്ങളില്‍ കൂടുതള്‍ നേതാക്കളെ പാര്‍ട്ടിയില്‍ നിന്ന് സസ്പെന്‍ഡ് ചെയ്യാനായിരുന്നു ജോസഫ് വിഭാഗത്തിന്‍റെ നീക്കം.

ഉന്നതാധികാരസമിതി അംഗങ്ങളായ ബാബു ജോസഫ്, കെഐ ആന്റണി, വിടി ജോസഫ്, ജോബ് മൈക്കിൾ, ജില്ലാ പ്രസിഡന്റുമാരായ കുര്യാക്കോസ് പ്ലാപ്പറമ്പിൽ, ജോണി പുല്ലന്താനി, തോമസ്, സണ്ണി തെക്കേടം, വഴുതാനത്ത് ബാലചന്ദ്രൻ, സഹായദാസ് നാടാർ, സംസ്‌ഥാന ജന. സെക്രട്ടറിമാരും സ്‌റ്റിയറിങ് കമ്മിറ്റി അംഗങ്ങളുമായ ജേക്കബ് തോമസ് അരികുപുറം, പ്രമോദ് നാരായൺ, ബേബി മാത്യു, ബെന്നി കക്കാട്, ജോസ് പാലത്തിനാൽ, ടോമി കെ.തോമസ്, ജെന്നിങ്സ് ജേക്കബ് എന്നിവരാണ് പാര്‍ട്ടിയില്‍ നിന്ന് പുറത്താക്കപ്പെട്ട പ്രമുഖ നേതാക്കള്‍.

<strong> 'വടി' കൊടുത്ത് 'അടി' വാങ്ങി ഉമാ ഭാരതി! 8 ബിജെപി എംഎല്‍എമാര്‍ കോണ്‍ഗ്രസിലേക്കെന്ന് മന്ത്രി</strong> 'വടി' കൊടുത്ത് 'അടി' വാങ്ങി ഉമാ ഭാരതി! 8 ബിജെപി എംഎല്‍എമാര്‍ കോണ്‍ഗ്രസിലേക്കെന്ന് മന്ത്രി

<strong>ബംഗാളില്‍ ബിജെപിക്ക് പലിശ സഹിതം മറുപടിയുമായി ദീദി; 10 നേതാക്കളെ തിരിച്ചെത്തിച്ചു</strong>ബംഗാളില്‍ ബിജെപിക്ക് പലിശ സഹിതം മറുപടിയുമായി ദീദി; 10 നേതാക്കളെ തിരിച്ചെത്തിച്ചു

Recommended Video

cmsvideo
നിശ്ചയിച്ച വിവാഹം ദുരിതാശ്വാസ ക്യാമ്പിൽ നടത്തി വയനാട് കലക്ടറും സബ് കലക്ടറും

കേരളത്തിന് ഒരു കൈ സഹായം

മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് നിങ്ങള്‍ക്കും സംഭാവന നല്‍കാം: Name of Donee: CMDRF Account Number : 67319948232 Bank: State Bank of India Branch: City branch, Thiruvananthapuram IFSC Code: SBIN0070028 Swift Code: SBININBBT08 keralacmdrf@sbi എന്ന യുപിഐ ഐഡി വഴിയും സംഭാവനകള്‍ നല്‍കാവുന്നതാണ്.

English summary
Kerala congress crisis; another blow to PJ joseph
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X