കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

കേരള കോണ്‍ഗ്രസ് തര്‍ക്കം; പാര്‍ട്ടിയും ചിഹ്നവും ജോസിന് നല്‍കിയ തീരുമാനത്തിന് ഹൈക്കോടതിയുടെ സ്റ്റേ

Google Oneindia Malayalam News

ദില്ലി: കേരള കോണ്‍ഗ്രസ് എമ്മിലെ അധികാര തര്‍ക്കത്തില്‍ വീണ്ടും കോടതിയുടെ ഇടപെടല്‍. പാര്‍ട്ടിയുടെ പേരും തിരഞ്ഞെടുപ്പ് ചിഹ്നമായ രണ്ടിലയും ജോസ് വിഭാഗത്തിന് നല്‍കിയ തിരഞ്ഞെടുപ്പ് കമ്മീഷന്‍റെ തീരുമാനം ഹൈക്കോടതി സ്റ്റേ ചെയ്തു. പാര്‍ട്ടി വര്‍ക്കിങ് ചെയര്‍മാന്‍ പിജെ ജോസഫിന്‍റെ പരാതിയിലാണ് കോടതിയുടെ നടപടി. ഒരു മാസത്തേക്കാണ് സ്റ്റേ. കോടതിയുടെ ഇടപെടല്‍ പിജെ ജോസഫിന് ഏറെ ആശ്വാസകരമാണ്.

തിരഞ്ഞെടുപ്പ് കമ്മീഷന്‍റെ തീരുമാനത്തിന് ഇടക്കാല സ്റ്റേ അനുവദിച്ചുകൊണ്ട് ഹര്‍ജി ഫയലില്‍ സ്വീകരിക്കണമെന്നതായിരുന്നു പിജെ ജോസഫിന്‍റെ വാദം. ഇത് ഹൈക്കൊടതി അംഗീകരിക്കുകയായിരുന്നു. വിശദമായ വാദം കേള്‍ക്കുന്നതിനായി ഹര്‍ജി ഒക്ടോബര്‍ ഒന്നിലേക്ക് മാറ്റുകയും ചെയ്തു. തിരഞ്ഞെടുപ്പ് കമ്മീഷന്‍റെ അധികാര പരിധി ഉള്‍പ്പടേയുള്ളവ കോടതിയുടെ പരിഗണനയില്‍ വരും.

 pjjose

ചിഹ്നം സംബന്ധിച്ച് അന്തിമ തീരുമാനം എടുക്കാനുള്ള അവകാശം തിരഞ്ഞെടുപ്പ് കമ്മീഷനുണ്ട്. എന്നാല്‍ പാര്‍ട്ടിയുടെ അവകാശം ആര്‍ക്ക് എന്നത് വ്യക്തമാക്കേണ്ടത് തിരഞ്ഞെടുപ്പ് കമ്മീഷനാണോയെന്നതും പരിശോധനാ വിഷയമാവും.

Recommended Video

cmsvideo
Hareesh Perady slaps congress and BJP | Oneindia Malayalam

തിരഞ്ഞെടുപ്പ് കമ്മീഷന്‍റെ തീരുമാനം ചൂണ്ടിക്കാട്ടിയായിരുന്നു ഇന്ന് ചേര്‍ന്ന സര്‍വ്വകക്ഷി യോഗത്തില്‍ കേരളാ കോൺഗ്രസ് ജോസഫ് വിഭാഗത്തെ ക്ഷണിക്കാത്തതിനെ മുഖ്യമന്ത്രി പിണറായി വിജയന്‍ വിശദീകരിച്ചത്. കേരള കോൺഗ്രസുമായി ബന്ധപ്പെട്ട് തിരഞ്ഞെടുപ്പ് കമ്മീഷൻ അന്തിമ വിധി പറഞ്ഞതാണെന്നും അത് കണക്കിലെടുത്താണ് ചിഹ്നവും പാർട്ടിയുമുള്ള ജോസ് നേതൃത്വത്തെ വിളിച്ചതെന്നും മുഖ്യമന്ത്രി വ്യക്തമാക്കി.

6 സീറ്റുകള്‍ പോര, ഈ നാല് സീറ്റുകള്‍ കൂടി ആവശ്യപ്പെടാന്‍ ജോസഫ്; കോണ്‍ഗ്രസിനോട് വിലപേശാന്‍ നീക്കം6 സീറ്റുകള്‍ പോര, ഈ നാല് സീറ്റുകള്‍ കൂടി ആവശ്യപ്പെടാന്‍ ജോസഫ്; കോണ്‍ഗ്രസിനോട് വിലപേശാന്‍ നീക്കം

English summary
Kerala Congress dispute: High Court stays Election Commission order
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X