കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

വരുന്നു കേരള കോണ്‍ഗ്രസ് രഹിത മന്ത്രിസഭ, 25 വര്‍ഷത്തിന് ശേഷം!

  • By Desk
Google Oneindia Malayalam News

2016 മേയില്‍ രൂപീകൃതമാവുന്ന കേരള മന്ത്രിസഭയ്ക്ക് ചരിത്രപരമായ പ്രാധാന്യം വരുന്നു. 25 വര്‍ഷത്തിന് ശേഷം കേരള കോണ്‍ഗ്രസ് ഇല്ലാത്ത ഒരു മന്ത്രിസഭ ഉണ്ടാവുന്നു എന്നതാണ് ഈ പ്രാധാന്യം. ഇരു മുന്നണികളും ഒരു പോലെ താലോലിച്ചുകൊണ്ടിരിയ്ക്കുന്ന കേരള കോണ്‍ഗ്രസിനെ ഇക്കുറി ജനം കൈവെടിഞ്ഞതാണ് ഇതിന് കാരണമായത്. കഴിഞ്ഞ കുറേ വര്‍ഷങ്ങളായി കേരള കോണ്‍ഗ്രസ് ഇല്ലാത്ത എല്‍ഡിഎഫിലേയ്ക്ക് ഒരു കഷണം കേരള കോണ്‍ഗ്രസിനെ തിരഞ്ഞെടുപ്പിന് തൊട്ട് മുമ്പായി ഇടതു മുന്നണി സ്വാഗതം ചെയ്തെങ്കിലും അതിനെ ജനങ്ങള്‍ പാടെ നിരാകരിച്ചു.

ഇതുകൊണ്ട് തന്നെ വര്‍ഗ്ഗീയ സ്വഭാവമുണ്ടെന്ന ചിലരെങ്കിലും ആരോപിയ്ക്കുന്ന അവസരവാദി കേരള കോണ്‍ഗ്രസിനെ ഞങ്ങള്‍ മാറ്റി നിറുത്തി എന്ന് വമ്പു പറയാനൊന്നും എല്‍ ഡി എഫിനാവില്ല. അവസാന നിമിഷത്തിലെ ഈ നീക്കു പോക്കില്ലായിരുന്നെങ്കില്‍ എല്‍ഡിഎഫിന് അത് നെഞ്ച് വിരിച്ച് പറയാമായിരുന്നു.

km-mani

1967 ലെ ഇഎംഎസ് രൂപീകരീച്ച മന്ത്രിസഭയില്‍ (1967-69) കേരള കോണ്‍ഗ്രസ് ഉണ്ടായിരുന്നില്ല. അതിന് ശേഷം 1987ല്‍ അധികാരത്തില്‍ വന്ന ഇ കെ നായനാര്‍ മന്ത്രിസഭയിലും കേരള കോണ്‍ഗ്രസ് ഉണ്ടായിരുന്നില്ല. ഈ മന്ത്രിസഭ 1991 ലാണ് കാലാവധി അവസാനിപ്പിച്ചത്. അതിന് ശേഷം വന്ന ഇരു മുന്നണികളുടെ മന്ത്രിസഭകളിലും കേരള കോണ്‍ഗ്രസ് സ്ഥാനം ഉറപ്പാക്കിയിരുന്നു.

1991 അധികാരത്തിൽ വന്ന കരുണാകരൻ മന്ത്രിസഭയിലും കേരള കോണ്‍ഗ്രസ് ഉണ്ടായിരുന്നു. 1995 ൽ കരുണാകരനെ മാറ്റി എകെ ആന്റണി മുഖ്യമന്ത്രി ആയപ്പോഴും കേരള കോണ്‍ഗ്രസ് മന്ത്രിസഭയിൽ ഇടം നിലനിറുത്തി. കരുണാകരനെ മുഖ്യമന്ത്രി സ്ഥാനത്ത് നിന്ന് നീക്കാനായി കോണ്‍ഗ്രസിൽ തന്നെ നടന്ന വിപ്ലവത്തിന്റെ അവസാന ഘട്ടത്തിൽ മുസ്ലിം ലീഗിനോടൊപ്പം കെ എം മാണിയുടെ കേരള കോണ്‍ഗ്രസും പങ്കാളി ആവുകയും ചെയ്തു.

1996 മേയ് വരെയായിരുന്നു ആന്റണിയുടെ നേതൃത്ത്വത്തിലുള്ള മന്ത്രിസഭ. തുടർന്ന് 1996 മേയ് 20 ന് അധികാരത്തിൽ വന്നത് ഇകെ നായനാരുടെ നേതൃത്ത്വത്തിലുള്ള മന്ത്രിസഭ (20 മേയ് 1996 - 13 മേയ് 2001) ആയിരുന്നു. ഈ മന്ത്രിസഭയിലും കേരള കോണ്‍ഗ്രസ് അംഗമായിരുന്നു. പിളർന്ന കേരള കോണ്‍ഗ്രസിലെ പി ജെ ജോസഫ് വിഭാഗമായിരുന്നു ഇടതു ജനാധിപത്യ മുന്നണിയിലെ ഇക്കാലത്തെ കൂട്ടാളി. നായനാർ മന്ത്രിസഭയിൽ പൊതുമരാമത്ത് വകുപ്പ് മന്ത്രിയായിരുന്നു പി ജെ ജോസഫ്.

pj-joseph

2001 മേയ് 17 നാണ് തുടർന്നുള്ള മന്ത്രിസഭ വന്നത്. എ കെ ആന്റണിയുടെ നേതൃത്ത്വത്തിലുള്ള ഐക്യ ജനാധിത്യ മുന്നണി മന്ത്രിസഭ (17 മേയ് 2001 - 29 ഓഗസ്റ്റ് 2004). കെ എം മാണിയുടെ കേരള കോണ്‍ഗ്രസും ടി എം ജേക്കബിന്റെ കേരള കോണ്‍ഗ്രസും ഈ മന്ത്രിസഭയിൽ ഉണ്ടായിരുന്നു. മാണിയ്ക്ക് പുറമേ മാണിയുടെ കേരള കോണ്‍ഗ്രസിന്റെ സി എഫ് തോമസിനും ഈ മന്ത്രിസഭയിൽ അംഗം ആകാനായി. ഓഗസ്റ്റിൽ ആന്റണി മുഖ്യമന്ത്രി സ്ഥാനം ഒഴിഞ്ഞപ്പോള്‍ ആന്റണിയുടെ മന്ത്രിസഭയിൽ ചേരാതെ മാറി നിന്ന ഉമ്മൻ ചാണ്ടി മുഖ്യമന്ത്രിയായി.

ആന്റണി മന്ത്രിസഭയുടെ തുടർച്ച ആയിരുന്നെങ്കിലും ഈ മന്ത്രിസഭയില്‍ മാണി വിഭാഗം മാത്രമേ ഉണ്ടായിരുന്നുള്ളു. ഇതിനിടയില്‍ ഉമ്മന്‍ചാണ്ടിയുമായി ഉണ്ടായ ചില രാഷ്ട്രീയ പിണക്കങ്ങള്‍ കാരണം ജേക്കബ് വിഭാഗം 2005 ല്‍ ഐക്യ ജനാധിപത്യ മുന്നണി വിട്ട് കെ കരുണാകന്‍ രൂപീകരിച്ച ഡമോക്രാറ്റിക്ക് ഇന്ദിര കോണ്‍ഗ്രസ് എന്ന പാര്‍ട്ടിയിലേയ്ക്ക് പോയതായിരുന്നു ഇതിന് കാരണം.

തുടര്‍ന്ന് അച്ചുതാനന്ദന്റെ നേതൃത്ത്വത്തില്‍ വന്ന എല്‍ ഡി എഫ് സര്‍ക്കാരിലും (18 മേയ് 2006 - 18 മേയ് 2011) കേരള കോണ്‍ഗ്രസ് സാന്നിദ്ധ്യം ഉണ്ടായിരുന്നു. 1990 മുതല്‍ ഇടതു മുന്നണിയ്ക്കൊപ്പം ഉണ്ടായിരുന്ന പി ജെ ജോസഫിന്റെ കേരള കോണ്‍ഗ്രസ് തന്നെ ആയിരുന്നു അത്. ജോസഫ് ഇതില്‍ പൊതു മരാമത്ത് വകുപ്പ് മന്ത്രിയായിരുന്നു. എന്നാല്‍ 2010 ഏപ്രില്‍ 30ന് ജോസഫ് മന്ത്രി സ്ഥാനം രാജി വച്ചു. സ്വന്തം പാര്‍ട്ടിയെ കെ എം മാണിയുടെ കേരള കോണ്‍ഗ്രസില്‍ ലയിപ്പിയ്ക്കാനായിരുന്നു ഈ രാജി.

anoop-jacob

അതുകൊണ്ട് തന്നെ 2006 അച്ചുതാനന്ദന്‍ മന്ത്രിസഭയ്ക്കും കേരള കോണ്‍ഗ്രസ് ഇല്ലാത്ത മന്ത്രിസഭ എന്ന ഖ്യാതി നേടാനായില്ല. തുടര്‍ന്ന് വന്നത് 2011 മേയ് 18 ന് അധികാരമേറ്റ ഉമ്മന്‍ ചാണ്ടി മന്ത്രിസഭ ആയിരുന്നു. ഇതിലും കേരള കോണ്‍ഗ്രസ് അംഗമായിരുന്നു. കേരള കോണ്‍ഗ്രസ് എം നെ പ്രതിനിധീകരിച്ച് കെ എം മാണിയും പി ജെ ജോസഫും ജേക്കബ് വിഭാഗത്തെ പ്രതിനിധീകരിച്ച് ടി എം ജേക്കബും മന്ത്രിമാരായിരുന്നു. എന്നാല്‍ ഭക്ഷ്യമന്ത്രിയായിരുന്ന ടി എം ജേക്കബ് മരിച്ചതിനെ തുടര്‍ന്ന് പിറവത്ത് നടന്ന ഉപ തിരഞ്ഞെടുപ്പില്‍ ടി എം ജേക്കബിന്റെ മകന്‍ അനൂപ് ജേക്കബ് മത്സരിച്ച് ജയിച്ച് 2012 ഏപ്രില്‍ 12ന് മന്ത്രിയായി.

ബാര്‍ കോഴ കേസില്‍ മന്ത്രി കെ എം മാണിയുടെ പങ്കിനെ കുറിച്ച് ഹൈക്കോടതി നടത്തിയ പരാമര്‍ശങ്ങളെ തുടര്‍ന്ന് രാജി വയ്ക്കേണ്ടി വന്നു. 2015 നവംബര്‍ 15 നാണ് മാണി രാജി വച്ചത്. പകരം മന്ത്രി ഉണ്ടായില്ല. ജോസഫ് പോയതോടെ കുറച്ച് കാലം ഇടത് മുന്നണിയില്‍ കേരള കോണ്‍ഗ്രസിന്റെ ഒരു വിഭാഗവും ഉണ്ടായിരുന്നില്ല. പക്ഷേ 2016 ലെ തിരഞ്ഞെടുപ്പ് അടുത്തപ്പോള്‍ കേരള കോണ്‍ഗ്രസ് എം ല്‍ നിന്ന് വിട്ട ചിലര്‍ ചേര്‍ന്ന് 2016 മാര്‍ച്ച് ഒമ്പതിന് ജനാധിപത്യ കേരള കോണ്‍ഗ്രസിന് രൂപം നല‍കി. ഈ പാര്‍ട്ടി എല്‍ ഡി എഫില്‍ ചേര്‍ന്നു. ഇവര്‍ക്ക് ഇടത് മുന്നണി നാല് സീറ്റും നല്‍കി. ഫ്രാന്‍സിസ് ജോര്‍ജ്ജ് (ഇടുക്കി), ഡോ. കെ സി ജോസഫ് (ചങ്ങനാശ്ശേരി), പി സി ജോസഫ് (പൂഞ്ഞാര്‍), അഡ്വ ആന്റണി രാജു ( തിരുവനന്തപുരം) ഇവരാണ് 2016 മേയ് 16 ന് നടന്ന നിയമസഭാ തിരഞ്ഞെടുപ്പില്‍ മത്സരിച്ചത്. പക്ഷേ ഇവരിലാര്‍ക്കും ഈ തിരഞ്ഞെടുപ്പില്‍ നിയമസഭ കാണാനുള്ള ഭാഗ്യം ഉണ്ടായില്ല.

അതാണ് 25 വര്‍ഷത്തിന് ശേഷം കേരള കോണ്‍ഗ്രസ് ഇല്ലാത്ത ഒരു മന്ത്രിസഭ രൂപീകരിയ്ക്കാന്‍ സാഹചര്യം ഒരുക്കിയത്.


ഇതൊക്കെയാണെങ്കിലും കെ ബി ഗണേഷ് കുമാര്‍ എല്‍ഡിഎഫിനൊപ്പം നിന്ന മത്സരിയ്ക്കുകയും വിജയിയ്ക്കുകയും ചെയ്തു. എന്നാല്‍ കേരള കോണ്‍ഗ്രസ് എന്ന പാര്‍ട്ടിയായി ഗണേശിന്റെ കേരള കോണ്‍ഗ്രസ് പിള്ള വിഭാഗം എല്‍ഡി എഫില്‍ ചേര്‍ന്നതായി പ്രഖ്യാപനം ഉണ്ടായിരുന്നില്ല. ഗണേശിനെ മന്ത്രിയാക്കിയാല്‍ കേരള കോണ്‍ഗ്രസില്ലാത്ത പാര്‍ട്ടി എന്ന ഖ്യാതി ഈ ഇടതുമുന്നണി മന്ത്രിസഭയ്ക്ക് നഷ്ടമാവും.

ഇതാണ് വളരും തോറും പിളരുകയും പിളരും തോറും വളരുകയും ചെയ്യുന്ന പാര്‍ട്ടിയുടെ തല്‍ക്കാലത്തെ കഥ.

English summary
Kerala to witness Kerala Congress free Ministry after 25 years. Last ministry with out Kerala Congress was headed by E K Nayanar from 1987 to 1991.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X