കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

യുഡിഎഫ് മോഹം വിഫലം; കേരള കോണ്‍ഗ്രസ് വരില്ല, എന്‍ഡിഎയില്‍ തുടരുമെന്ന് വ്യക്തമാക്കി നേതൃത്വം

Google Oneindia Malayalam News

തിരുവനന്തപുരം: മുന്‍ എംപി പിസി തോമസ് നയിക്കുന്ന കേരള കോണ്‍ഗ്രസ് പാര്‍ട്ടി എന്‍ഡിഎ വിടുന്നതായുള്ള അഭ്യൂഹങ്ങള്‍ നേരത്തെ ശക്തമായിരുന്നു. മുന്നണിയിലെ അസ്വാരസ്യങ്ങലെ തുടര്‍ന്ന് എന്‍ഡിഎ​ വിടുന്ന പിസി തോമസും കൂട്ടരും യുഡിഎഫിലേക്ക് ചേക്കേറുന്നുവെന്നായിരുന്നു പ്രധാന പ്രചാരണം. നല്‍കാമെന്ന് ഉറപ്പ് നല്‍കിയ ബോര്‍ഡി, കോര്‍പ്പറേഷന്‍ പദവികള്‍ പോലും ലഭിക്കാത്തതിനെ തുടര്‍ന്ന് ഇനിയും എന്‍ഡിഎയില്‍ തുടരുന്നതില്‍ പാര്‍ട്ടിക്കുള്ളിലും അതൃപ്തിയുണ്ടെന്ന് പിസി തോമസ് ഒരു മാധ്യമത്തിന് നല്‍കിയ അഭിമുഖത്തില്‍ പരസ്യമായി വ്യക്തമാക്കുകയും ചെയ്തിരുന്നു.

 കേരള കോണ്‍ഗ്രസുമായി

കേരള കോണ്‍ഗ്രസുമായി


കേരള കോണ്‍ഗ്രസുമായി സംസാരിക്കുമെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല യുഡിഎഫ് യോഗത്തില്‍ പറയുകയും ചെയ്തതോടെ പാര്‍ട്ടിയുടെ മുന്നണി മാറ്റം ഉറപ്പിച്ച രീതിയിലായിരുന്നു പ്രചാരണം. ഉപാധികളില്ലാതെ വരണമെന്ന കോൺഗ്രസിന്റെ ആവശ്യം പി.സി.തോമസ് അംഗീകരിച്ചതായും വാര്‍ത്തകളുണ്ടായി. കേരള കോണ്‍ഗ്രസ് വഴി പിസി തോമസിനെ മുന്നണിയിലെത്തിക്കാനുള്ള നീക്കം പിജെ ജോസഫും ശ്രമം നടത്തി.

ജോസ് കെ മാണി വിഭാഗം

ജോസ് കെ മാണി വിഭാഗം

ജോസ് കെ മാണിയുടെ നേതൃത്വത്തിലുള്ള വിഭാഗം മുന്നണി വിട്ടതോടെ കേരള കോണ്‍ഗ്രസ് എം എന്ന പേരും തിരഞ്ഞെടുപ്പ് ചിഹ്നമായ രണ്ടിലയും ജോസഫിന് നഷ്ടമായിരുന്നു. ഇതോടെ പിസി തോമസിന്‍റെ പാര്‍ട്ടിയുമായി ലയിക്കുന്നതോടെ കേരള കോണ്‍ഗ്രസ് എന്ന പേര് സ്വന്തമാക്കാന്‍ കഴിയുമെന്നതായിരുന്നു പിജെ ജോസഫിന്‍റെ പ്രതീക്ഷ. മുന്നണിയിലേക്ക് വന്നാല്‍ നിയമസഭാ തിരഞ്ഞെടുപ്പില്‍ പാലാ സീറ്റ് ഉള്‍പ്പടെ പിസി തോമസിന് വാഗ്ദാനം ചെയ്യപ്പെട്ടു.

മധ്യകേരളത്തില്‍

മധ്യകേരളത്തില്‍

കേരള കോണ്‍ഗ്രസ് എം മുന്നണി വിട്ട സാഹചര്യത്തില്‍ പിസി തോമസ് മുന്നണിയിലേക്ക് വരുന്നത് മധ്യകേരളത്തില്‍ ഗുണം ചെയ്യുമെന്നതായിരുന്നു യുഡിഎഫിന്‍റെ പ്രതീക്ഷ. ഒന്നിച്ചിരുന്നുള്ള ചർച്ചയുണ്ടായില്ലെങ്കിലും കോൺഗ്രസിന്റെ പ്രധാന നേതാക്കളുമായെല്ലാം തോമസ് ഫോണിൽ സംസാരിച്ചെന്ന റിപ്പോര്‍ട്ടുകളുണ്ടായിരുന്നു.

ബിജെപി കേന്ദ്ര നേതൃത്വം

ബിജെപി കേന്ദ്ര നേതൃത്വം

ബിജെപി കേന്ദ്ര നേതൃത്വം 2018ല്‍ ഉറപ്പുനല്‍കിയ റബര്‍ ബോര്‍ഡിലേത് ഉള്‍പ്പെടെയുള്ള കാര്യങ്ങള്‍ കഴിഞ്ഞ രണ്ടുകൊല്ലമായി നടപ്പിലാക്കിയിട്ടില്ലെന്ന് പിസി തോമസ് പരസ്യമായി വ്യക്തമാക്കിയിരുന്നു. ഇക്കാര്യം തീരുമാനാകാതെ നീണ്ടുപോകുന്നതില്‍ പാര്‍ട്ടിക്കുള്ളില്‍ വലിയ അതൃപ്തിയുണ്ടാകുകയും ചെയ്തു. കാര്യങ്ങള്‍ ബിജെപിയുടെ സംസ്ഥാന-കേന്ദ്ര നേതാക്കളെ അറിയിച്ചിട്ടുണ്ടെന്നും അദ്ദേഹം വ്യക്തമാക്കിയിരുന്നു.

രണ്ട് വര്‍ഷമായി

രണ്ട് വര്‍ഷമായി

ഒരു ചെയര്‍മാന്‍ സ്ഥാനവും അഞ്ച് ബോര്‍ഡുകളുമാണ് ബിജെപി ഉറപ്പ് നല്‍കിയിരുന്നത്. ഈ സ്ഥാനങ്ങല്‍ ലഭിക്കാന്‍ കഴിഞ്ഞ രണ്ട് വര്‍ഷമായി കേരള കോണ്‍ഗ്രസ് ശ്രമിച്ചു കൊണ്ടിരിക്കുകയാണ്. 2018 ലാണ് ഈ പദവികള്‍ നല്‍കാമെന്ന് ബിജെപി അംഗീകരിച്ചത്. വര്‍ഷം രണ്ട് കഴിഞ്ഞിട്ടും ഇക്കാര്യത്തില്‍ ഒരു തീരുമാനം ആവാത്തതിനാലാണ് പാര്‍ട്ടിയില്‍ അതൃപ്തി പുകഞ്ഞത്.

പ്രധാന അംഗമായിട്ടും

പ്രധാന അംഗമായിട്ടും


കേരളത്തിലെ മുന്നണിയിലെ പ്രധാന അംഗമായിട്ടും വാഗ്ദാനം ചെയ്ത പദവികള്‍ നല്‍കാതെ ഇനിയും സഹകരണം തുടരുന്നതില്‍ അര്‍ത്ഥമില്ലെന്നുമാണ് പാര്‍ട്ടിയിലെ വികാരം. കഴിഞ്ഞ രണ്ട് കൊല്ലമായും ഇക്കാര്യത്തില്‍ ബിജെപി നേതാക്കളുമായി സംസാരിക്കുന്നുണ്ട്. പലവിധ കാരണങ്ങള്‍ കൊണ്ടാണ് ഇക്കാര്യത്തിലെ തീരുമാനം നീണ്ടുപോവുന്നതെന്നായിരുന്നു ബിജെപിയുടെ പ്രതികരണം.

പാര്‍ട്ടി നേതാക്കള്‍

പാര്‍ട്ടി നേതാക്കള്‍

എന്നാല്‍ ഇടയ്ക്ക് ബിജെപി നേതൃത്വത്തില്‍ മാറ്റം വന്നതോടെ ഇക്കാര്യത്തില്‍ ഒരു താല്‍പര്യവും കാണിക്കുന്നില്ലെന്നും കേരള കോണ്‍ഗ്രസ് ആരോപിച്ചിരുന്നു. മുന്നണി നേതൃത്വവുമായി പരാതിയില്ല. എന്നാല്‍ ഉറപ്പുപറഞ്ഞ സ്ഥാനങ്ങള്‍ പോലും ലഭിക്കാതെ മുന്നണിയില്‍ നില്‍ക്കുന്നതെങ്ങനെയാണെന്നും അക്കാര്യം ഞങ്ങള്‍ ബന്ധപ്പെട്ടവരെ അറിയിച്ചിട്ടുണ്ടെന്നും പാര്‍ട്ടി നേതാക്കള്‍ അറിയിച്ചു.

ചെന്നിത്തല

ചെന്നിത്തല

എന്‍ഡിഎയ്ക്കുള്ളില്‍ ഇത്തരം പ്രശ്നങ്ങള്‍ ഉണ്ടെന്നറിയാവുന്ന യുഡിഎഫിലെ പല ആളുകളും കേരള കോണ്‍ഗ്രസുമായി ബന്ധപ്പെടുകയായിരുന്നു. ഇതിന്‍റെ അടിസ്ഥാനത്തിലാണ് യുഡിഎഫിനൊപ്പം വരാനാണെങ്കില്‍ സംസാരിക്കാന്‍ തയ്യാറാണെന്ന് കഴിഞ്ഞ ദിവസം ചെന്നിത്തല യുഡിഎഫ് യോഗത്തില്‍ പറഞ്ഞത്. കേരള കോണ്‍ഗ്രസ് എം മുന്നണി വിട്ട സാഹചര്യത്തില്‍ യുഡിഎഫിലേക്ക് പോവുന്നത് ഗുണം ചെയ്യുമെന്ന വിലയിരുത്തല്‍ പാര്‍ട്ടിക്കുള്ളിലും ഉണ്ടായിരുന്നു.

എന്‍ഡിഎ വിടില്ല

എന്‍ഡിഎ വിടില്ല

എന്നാല്‍ പിസി തോമസ് നേതൃത്വം നല്‍കുന്ന കേരളാ കോണ്‍ഗ്രസ് എന്‍ഡിഎ വിടാന്‍ തീരുമാനിട്ടില്ലെന്നാണ് പാര്‍ട്ടി ജനറല്‍ സെക്രട്ടറി പിജെ ബാബു വാര്‍ത്താ സമ്മേളനത്തില്‍ വ്യക്തമാക്കുന്നത്. പാര്‍ട്ടി മുന്നണി വിട്ടതായി പ്രചാരിക്കുന്ന വാർത്തകൾ അടിസ്ഥാനരഹിതമാണെന്നും അദ്ദേഹം പറഞ്ഞു. നിലവില്‍ കേരളത്തിലെ എന്‍ഡിഎയുടെ ശക്തമായ ഘടകക്ഷിയാണ് കേരള കോണ്‍ഗ്രസ് എന്നും അദ്ദേഹം പറഞ്ഞു.

സഖ്യം തുടരും

സഖ്യം തുടരും

സംസ്ഥാനത്ത് ബിജെപിയുമായി ചേര്‍ന്നുള്ള സഖ്യം തുടരും. കേരളാ കോൺഗ്രസിന് ബിജെപി കേന്ദ്രനേതൃത്വം വാഗ്ദാനംചെയ്ത സ്ഥാനമാനങ്ങൾ ലഭിച്ചില്ലെന്ന പരാതി നിലവിലുണ്ട്. എന്നാല്‍ ഇപ്പോഴത് ചര്‍ച്ച ചെയ്യേണ്ട വിഷയമല്ല. തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങലിലേക്കുള്ള തിരഞ്ഞെടുപ്പാണ് ശ്രദ്ധാകേന്ദ്രം. എന്‍ ഡി എ സ്ഥാനാര്‍ത്ഥികളുടെ വിജയിത്താനായി പ്രവര്‍ത്തിക്കുമെന്നും അദ്ദേഹം വാര്‍ത്താ സമ്മേളനത്തില്‍ വ്യക്തമാക്കി.

English summary
Kerala Congress general secretary pj babu says party will not leave NDA
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X