കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥിനിര്‍ണയം കേരളത്തില്‍ വൈകും

  • By Aswathi
Google Oneindia Malayalam News

ദില്ലി: ലോകസഭാ തിരഞ്ഞെടുപ്പിന് കേണ്‍ഗ്രസ് സ്ഥാനാര്‍ത്ഥി നിര്‍ണയത്തിന് പാര്‍ട്ടി ഹൈക്കമാന്റ് കേരളത്തിന് കൂടുതല്‍ സമയം നല്‍കി. മുന്നണി സംവിധാനത്തില്‍ പ്രവര്‍ത്തിക്കുന്ന കേരളത്തില്‍ ചര്‍ച്ചകളില്ലാതെ സ്ഥാനാര്‍ത്ഥി പട്ടിക കൈമാറാനാകില്ലെന്ന് സംസ്ഥാനനേതൃത്വം ഹൈക്കമാന്റിനെ അറയിച്ചതിനെത്തുടര്‍ന്നാണിതെന്നാണ് സൂചന. പാര്‍ട്ടി ആദ്യഘട്ട സ്ഥാനാര്‍ത്ഥി പട്ടികയില്‍ കേരളമുണ്ടാകില്ലെന്ന് മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി അറയിച്ചു.

കോണ്‍ഗ്രസ് വൈസ് പ്രസിഡന്റ് രാഹുല്‍ ഗാന്ധി നിര്‍ദ്ദേശിച്ച പ്രകാരം ആദ്യഘട്ടത്തില്‍ 70 സീറ്റുകളില്‍ സ്ഥാനാര്‍ത്ഥികളെ പ്രഖ്യാപിക്കാന്‍ നേരത്തെ തീരുമാനിച്ചിരുന്നു. ഈ പട്ടിക ജനുവരി ആദ്യവാരം പുറത്തിറക്കുമെന്നും പറഞ്ഞു. എന്നാല്‍ ഈ ലീസ്റ്റില്‍ കേരളത്തില്‍ നിന്നുള്ള സീറ്റുകള്‍ ഉണ്ടാകില്ലെന്നാണ് മുഖ്യമന്ത്രി ഇപ്പോള്‍ അറയിച്ചിരിക്കുന്നത്. യുഡിഎഫ് സംവിധാനം ആയതിനാല്‍ അതിലായിരിക്കും സീറ്റ് ചര്‍ച്ചയെന്നാണ് മുഖ്യമന്ത്രി പറയുന്നത്.

Chennithala and Oommen Chandy

ഇതേത്തുടര്‍ന്ന് സംസ്ഥാനത്ത് ജനവരി മൂന്നിന് യുഡിഎഫ് യോഗം വിളിച്ചേക്കും. ഘടകകക്ഷികളുമായി നടത്തുന്ന സീറ്റുചര്‍ച്ചകള്‍ക്ക് ശേഷമേ കോണ്‍ഗ്രസിന്റെ സീറ്റുകളില്‍ തീരുമാനമാകൂ. അതിനാല്‍ കേരളത്തിലെ സ്ഥാനാര്‍ഥിനിര്‍ണയ പ്രക്രിയ എഐസിസി സമയപ്പട്ടിക പ്രകാരം നടക്കാന്‍ സാധ്യത കുറവാണ്. മുഖ്യമന്ത്രിയും കെപിസിസി അധ്യക്ഷനും ചൊവ്വാഴ്ച ദില്ലിയില്‍ പാര്‍ട്ടി ജനറല്‍ സെക്രട്ടറി മധുസൂദന്‍ മിസ്ത്രി, സിപി ജോഷി എന്നിവരുമായി ചര്‍ച്ച നടത്തി. ഇരുവരും വെവ്വേറെയാണ് നേതാക്കളെ കണ്ടത്.

English summary
Congress high command allowed more time to Kerala for selection of coming Lok Sabha election candidates.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X