കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

രണ്ടായി പിളര്‍ന്ന് കേരള കോണ്‍ഗ്രസ് ജേക്കബ് വിഭാഗം; പിജെ ജോസഫുമായി ലയനം പ്രഖ്യാപിച്ച് ജോണി നെല്ലൂര്‍

Google Oneindia Malayalam News

കൊച്ചി: കേരള കോണ്‍ഗ്രസ് (ജേക്കബ്) വിഭാഗം പിളര്‍ന്നു. കേരള കോണ്‍ഗ്രസ് എമ്മിലെ പിജെ ജോസഫ് വിഭാഗവുമായി ലയിക്കുന്നത് സംബന്ധിച്ച തര്‍ക്കങ്ങളാണ് പാര്‍ട്ടിയെ പിളര്‍പ്പിലേക്ക് നയിച്ചത്. പിജെ ജോസഫുമായി ലയനം വേണ്ടെന്ന നിലപാട് കേരള കോണ്‍ഗ്രസ്(ജേക്കബ്) വിഭാഗം ലീഡറും പിറവം എംഎല്‍എയുമായ അനുപ് ജേക്കബ് വിഭാഗം സ്വീകരിച്ചതാണ് പിളര്‍പ്പിന് വഴിവെച്ചത്.

ലയനത്തില്‍ ഉറച്ചു നിന്ന ജോണി നെല്ലൂര്‍ വിഭാഗം ലയന തീയതി പ്രഖ്യാപിക്കുകയും ചെയ്തിട്ടുണ്ട്. വിശദാംശങ്ങള്‍ ഇങ്ങനെ..

പ്രത്യേക യോഗങ്ങള്‍

പ്രത്യേക യോഗങ്ങള്‍

ലയനം സംബന്ധിച്ച് വിഭാഗീയത രൂക്ഷമായ സാഹചര്യത്തിലായിരുന്നു അനൂപ് ജേക്കബ്, ജോണി നെല്ലൂര്‍ വിഭാഗങ്ങള്‍ ഇന്ന് പ്രത്യേക യോഗങ്ങള്‍ ചേര്‍ന്നത്. പാര്‍ട്ടിയുടെ സംസ്ഥാന കമ്മറ്റിയാണ് വിളിച്ചു കൂട്ടിയതെന്നാണ് ഇരു വിഭാഗം നേതാക്കളുടേയും അവകാശ വാദം.

ജോസഫുമായി ലയനം

ജോസഫുമായി ലയനം

കോട്ടയത്തെ പാര്‍ട്ടിയുടെ സംസ്ഥാന കമ്മിറ്റി ഓഫീസിലായിരുന്നു അനൂപ് ജേക്കബ് വിഭാഗം നേതാക്കള്‍ യോഗം ചേര്‍ന്നത്. ജോണി നെല്ലൂര്‍ വിഭാഗം കോട്ടയം പബ്ലിക് ലൈബ്രറി ഹാളിലും യോഗം ചേര്‍ന്നു. ഈ യോഗത്തിലാണ് ജേണി നെല്ലൂര്‍ വിഭാഗം ജോസഫ് വിഭാഗവുമായി ലയിക്കുന്നതായി പ്രഖ്യാപിച്ചത്.

വിമര്‍ശനം

വിമര്‍ശനം

29 ന് എറണാകുളത്ത് ജോസഫ് ഗ്രൂപ്പുമായുള്ള ലയന സമ്മേളനം നടക്കുമെന്നും ജോണി നെല്ലൂര്‍ അറിയിച്ചു. ലയനം പ്രഖ്യാപിച്ച ജോണി നെല്ലൂര്‍ അനൂപ് ജേക്കബിനെതിരെ രൂക്ഷമായ വിമര്‍ശനമാണ് നടത്തിയത്. പാര്‍ട്ടിയെ ഭിന്നിപ്പിക്കാന്‍ അനുപ് അച്ചാരം വാങ്ങിയെന്ന് അദ്ദേഹം ആരോപിച്ചു.

പള്ളിമുറ്റത്ത് വെച്ച്

പള്ളിമുറ്റത്ത് വെച്ച്

പാര്‍ട്ടി അധ്യക്ഷനും പിതാവുമായ ടിഎം ജേക്കബിന്‍റെ സംസ്കാര ചടങ്ങുകള്‍ക്ക് ശേഷം പള്ളിമുറ്റത്ത് വെച്ച് പിറവം സീറ്റ് തനിക്ക് വേണമെന്ന് ആവശ്യപ്പെട്ടയാളാണ് അനൂപ് ജേക്കബ്. ജേക്കബിന്‍റെ മരണ ശേഷം ആശുപത്രിയില്‍ വെച്ച് തന്നെ അധികാരത്തിനായി ചര്‍ച്ചകള്‍ക്ക് മുതിര്‍ന്നായാളാണ് അനൂപ് ജേക്കബെന്നും അദ്ദേഹം ആരോപിച്ചു.

സ്മാരകം പണിതില്ല

സ്മാരകം പണിതില്ല

മന്ത്രിയായിരുന്ന കാലയളവില്‍ ടിഎം ജേക്കബിന്‍റെ സ്മാരകം പണിയുന്നതിന് വേണ്ടി യാതൊരു മുന്‍കൈയും അനൂപ് ജേക്കബ് സ്വീകരിച്ചില്ല. സ്ഥാനമാനങ്ങള്‍ ഉപേക്ഷിച്ച് മാണി ഗ്രൂപ്പില്‍ നിന്ന് വന്ന വ്യക്തിയാണ് താന്‍. അക്കാര്യമെല്ലാം മറന്നാണ് അനൂപ് ജേക്കബ് തന്നെ സമിനല തെറ്റിയവനെന്ന് വിളിച്ച് ആക്ഷേപിച്ചതെന്നും ജോണി നെല്ലൂര്‍ പറഞ്ഞു.

ചെയര്‍മാനാണ് പരമാധികാരി

ചെയര്‍മാനാണ് പരമാധികാരി

കേരള കോണ്‍ഗ്രസ് പാര്‍ട്ടികളുടെ രാഷ്ട്രീയത്തില്‍ ചെയര്‍മാനാണ് പരമാധികാരിയെന്നും, തന്റെ തീരുമാനം അംഗീകരിക്കാന്‍ ആകാത്തവര്‍ പാര്‍ട്ടിക്ക് പുറത്താകും എന്ന നിലപാടായിരുന്നു ജോണി നെല്ലൂര്‍ നേരത്തെ സ്വീകരിച്ചിരുന്നത്. ലനയം സംബന്ധിച്ച് നേരത്തെ തന്നെ ജോണി നെല്ലൂര്‍ ജോസഫ് വിഭാഗവുമായി ധാരണയില്‍ എത്തിയിരുന്നു.

യോഗലക്ഷ്യങ്ങള്‍

യോഗലക്ഷ്യങ്ങള്‍

ലയനത്തിന്‍റെ സാങ്കേതിക നടപടി ക്രമത്തിന്‍റെ ഭാഗമായാണ് ഉന്നതാധികാര സമിതിയും സംസ്ഥാന സമിതിയും ചേരുന്നത്. അനൂപ് വിഭാഗം കേസിന് പോയാല്‍ അതിനെ പ്രതിരോധിക്കുക എന്നതും ലക്ഷ്യമാണ്. അതേസമയം ലയനം വേണ്ടെന്ന നിലപാടാണ് അനൂപ് വിഭാഗം സ്വീകരിച്ചത്.

പിളര്‍ന്നില്ലെന്ന് അനൂപ്

പിളര്‍ന്നില്ലെന്ന് അനൂപ്

പാര്‍ട്ടി പിളര്‍ന്നുവെന്ന വാര്‍ത്തകളെ അനൂപ് ജേക്കബ് വിഭാഗം നിഷേധിച്ചു. പാര്‍ട്ടിയില്‍ പിളര്‍പ്പ് ഉണ്ടായിട്ടില്ല. ജോണി നെല്ലൂര്‍ വിഭാഗത്തിന്‍റേത് വിമത നീക്കമാണ്. പാര്‍ട്ടി വിരുദ്ധ പ്രവര്‍ത്തനം നടത്തുന്നവര്‍ക്കെതിരെ നടപി സ്വീകരിക്കുമെന്നും അനൂപ് ജേക്കബ് വിഭാഗം വ്യക്തമാക്കി.

നേരിടാന്‍ പോവുന്നത്

നേരിടാന്‍ പോവുന്നത്

പാര്‍ട്ടി ചെയര്‍മാന്‍ സ്ഥാനത്തേയും ചിഹ്നത്തേയും ചൊല്ലി കേരള കോണ്‍ഗ്രസ് എമ്മില്‍ രൂപപ്പെട്ടതിന് സമാനമായ സാഹചര്യമാണ് ജേക്കബ് വിഭാഗവും നേരിടാന്‍ പോവുന്നത്. പാര്‍ട്ടിയുടെ ഓഫീസ് അടക്കമുള്ള സ്വത്തുക്കള്‍ സ്വന്തമാക്കുന്നതിന് ഇരുവിഭാഗവും രംഗത്ത് എത്തുന്നത് കോടതി നടപടികള്‍ക്കും ഇടംവരുത്തിയേക്കുമെന്ന് ഉറപ്പാണ്.

ഭരണഘടനയില്‍ പറയുന്നത്

ഭരണഘടനയില്‍ പറയുന്നത്

കേരള കോണ്‍ഗ്രസ് ജേക്കബ് വിഭാഗത്തിന്‍റെ ഭരണ ഘടന പ്രകാരം ചെയര്‍മാനും ലീഡര്‍ക്കും പാര്‍ട്ടിയില്‍ തുല്യമായ അധികാരമാണ് ഉള്ളത്. പാര്‍ട്ടി ലീഡറുടെ അനുമതിയോടെ ചെയര്‍മാന്‍ പ്രവര്‍ത്തിക്കണം എന്നാണ് ഭരണഘടനയില്‍ പറയുന്നത്. ലയനത്തിന്‍ ഉടക്കി ചെയര്‍മാനും ലീഡറും വേര്‍പിരിഞ്ഞതോടെ ഭരണഘടനയെ ചുറ്റിപ്പറ്റിയുള്ള രൂക്ഷമായ തര്‍ക്കങ്ങള്‍ക്കായിരിക്കും വരും ദിവസം സാക്ഷ്യം വഹിക്കുക.

യുഡിഎഫിന് തലവേദന

യുഡിഎഫിന് തലവേദന

അതേസമയം കേരള കോണ്‍ഗ്രസ് എമ്മിനെ പുറമെ ജേക്കബ് വിഭാഗത്തിലും ഉണ്ടായ പിളര്‍പ്പ് യുഡിഎഫ് നേതൃത്വത്തിന് വലിയ തലവേദനയായിരിക്കും സൃഷ്ടിക്കുക എന്നുള്ളത് ഉറപ്പാണ്. കുട്ടനാട് ഉപതിരഞ്ഞെടുപ്പും തദ്ദേശ തിരഞ്ഞെടുപ്പും വരാനിരിക്കുന്ന സാഹചര്യത്തില്‍ കേരള കോണ്‍ഗ്രസിലെ പിളര്‍പ്പുകള്‍ മധ്യകേരളത്തില്‍ യുഡിഎഫിന് തിരിച്ചടിയായേക്കും.

ജോസഫിന്‍റെ ശ്രമങ്ങള്‍

ജോസഫിന്‍റെ ശ്രമങ്ങള്‍

കേരള കോണ്‍ഗ്രസ് എമ്മിനുള്ളില്‍ ശക്തിയാര്‍ജ്ജിക്കാന്‍ പിജെ ജോസഫ് നടത്തിയ ശ്രമങ്ങളാണ് ജേക്കബ് വിഭാഗത്തില്‍ പിളര്‍പ്പിന് വഴിവെച്ചത്. ജോണി നെല്ലൂര്‍ കൂടി എത്തുന്നതോടെ കുട്ടനാട് ഉപതിരഞ്ഞെടുപ്പില്‍ സ്ഥാനാര്‍ത്ഥിത്വത്തിനായുള്ള അവകാശവാദം ജോസഫ് വിഭാഗം ശക്തമാക്കിയേക്കും.

 രാഹുലിനും സോണിയക്കും ഇന്ത്യന്‍ പൗരത്വം നഷ്ടമാകും,ഫയല്‍ അമിത് ഷായുടെ ടേബിളിലെന്ന് സുബ്രമണ്യന്‍ സ്വാമി രാഹുലിനും സോണിയക്കും ഇന്ത്യന്‍ പൗരത്വം നഷ്ടമാകും,ഫയല്‍ അമിത് ഷായുടെ ടേബിളിലെന്ന് സുബ്രമണ്യന്‍ സ്വാമി

 അയോധ്യയില്‍ ബാബറി മസ്ജിദും ഉയരും; മസ്ജിദിനായുള്ള 5 ഏക്കര്‍ ഭൂമി ഏറ്റെടുത്തെന്ന് സുന്നി വഖഫ് ബോര്‍ഡ് അയോധ്യയില്‍ ബാബറി മസ്ജിദും ഉയരും; മസ്ജിദിനായുള്ള 5 ഏക്കര്‍ ഭൂമി ഏറ്റെടുത്തെന്ന് സുന്നി വഖഫ് ബോര്‍ഡ്

English summary
Kerala Congress (Jacob) faction splited; Johnny Nellore announces merger with PJ Joseph
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X