സ്ഥാനംകാട്ടി വിളിച്ചു; വാക്കുകള്‍ വിഴുങ്ങി ജോണി നെല്ലൂര്‍ വീണ്ടും യുഡിഎഫിലേക്ക്
കോട്ടയം: രാജന് ബാബു രാജിവെച്ചതുമൂലം ഒഴിവുള്ള യു.ഡി.എഫ്. സെക്രട്ടറി സ്ഥാനം നല്‍കാമെന്ന മുഖ്യമന്ത്രിയുടെ വാഗ്ദാനത്തെ തുടര്‍ന്ന് കേരള കോണ്‍ഗ്രസ് ജേക്കബ് വിഭാഗം ചെയര്മാന് ആയിരുന്ന ജോണി നെല്ലൂര്‍ വീണ്ടും യുഡിഎഫിലേക്ക്. നിയമസഭാ തെരഞ്ഞെടുപ്പില്‍ അങ്കമാലി സീറ്റ് ലഭിക്കാത്തതിനെ തുടര്‍ന്നാണ് പാര്‍ട്ടിയുമായും യുഡിഎഫ് നേതൃത്വവുമായും ഉടക്കി ജോണി നെല്ലൂര്‍ യുഡിഎഫ് വിട്ടത്.
കഴിഞ്ഞദിവസം മുഖ്യമന്ത്രി നേരിട്ടെത്തി ജോണി നെല്ലൂരുമായി ചര്‍ച്ച നടത്തിയാണ് പ്രശ്നങ്ങള്‍ക്ക് പരിഹാരമുണ്ടാക്കാമെന്ന് വാഗ്ദാനം നല്‍കിയത്. അനുരഞ്ജന ചര്‍ച്ചയുടെ അടിസ്ഥാനത്തില്‍ പാര്‍ട്ടി ചെയര്മാന് സ്ഥാനവും ഔഷധി ചെയര്മാന് സ്ഥാനവും ജോണ്‍ നെല്ലൂര്‍ വീണ്ടും ഏറ്റെടുക്കുമെന്ന് അറിയിച്ചിട്ടുണ്ട്. യു.ഡി.എഫ്. വീണ്ടും അധികാരത്തിലെത്തിയാല്‍ ഭരണത്തില്‍ അര്‍ഹമായ പ്രാതിനിധ്യമുള്ള പദവി നല്‍കാമെന്നും വാഗ്ദാനം ലഭിച്ചിട്ടുണ്ട്.

യുഡിഎഫ് തന്റെ പ്രശ്നങ്ങള്‍ മനസിലാക്കിയതിനാല്‍ തിരിച്ചുപോവുകയാണെന്ന് ജോണി നെല്ലൂര്‍ പറഞ്ഞു. കെ.എം.മാണിയുടെ തിരഞ്ഞെടുപ്പ് കണ്‍വെന്‍ഷനില്‍ പങ്കെടുക്കുകയും ചെയ്തു. കെ.എം. മാണിയുടെ തെരഞ്ഞെടുപ്പ് കണ്വന്ഷന് ഉദ്ഘാടനം ചെയ്യാനെത്തിയപ്പോഴായിരുന്നു മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി ജോണി നെല്ലൂരുമായി ചര്‍ച്ച നടത്തിയത്.
നേരത്തെ, ഇന്നേവരെ ആരും ചെയ്യാത്ത ചതിയും വഞ്ചനയുമാണ് കോണ്‍ഗ്രസ് കാട്ടിയതെന്നു പറഞ്ഞായിരുന്നു ജോണി നെല്ലൂര്‍ യുഡിഎഫുമായി ഉടക്കിയത്. തുടര്‍ന്ന് കോതമംഗലം അടക്കമുള്ള സ്ഥലങ്ങളില്‍ സ്വതന്ത്ര സ്ഥാനാര്‍ഥിയാകാനുള്ള ശ്രമവും നടത്തി. എന്നാല്‍, സിപിഎമ്മോ ഇടതുപക്ഷമോ ജോണി നെല്ലൂരിന് പിന്തുണ നല്‍കാത്തതോടെ യുഡിഎഫുമായി അനുരഞ്ജനത്തിന് വഴങ്ങുകയായിരുന്നെന്നാണ് റിപ്പോര്‍ട്ട്.
-
ജയിച്ചാല്‍ സിനിമയില്‍ കാണില്ല; രമേഷ് പിഷാരടി രണ്ടും കല്‍പ്പിച്ച്, ഇത്തവണയും പാലക്കാട് തൂക്കും -
"എസ്ഡിപിഐയുമായി സന്ധിയില്ല; പിഡിപി കൂടെയുണ്ട്": വർഗീയ വോട്ടുകൾ വേണ്ട എന്ന് എംഎ ബേബി -
എൽഡിഎഫ് സ്ഥാനാർത്ഥിക്കായി പിആർഡി കുറിപ്പ്; ഇൻഫർമേഷൻ ഓഫീസർക്ക് സസ്പെൻഷൻ -
സ്വര്‍ണം വന്‍തോതില്‍ ഒഴുകും; അമേരിക്ക ഇളവ് പ്രഖ്യാപിച്ചു, യുഎഇ, തുര്‍ക്കി എന്നിവര്‍ക്ക് നേട്ടം -
സ്വര്‍ണവില 75000 ത്തിലേക്ക് വീഴും, ഗ്രാമിന് 9500 രൂപ..! അതും 2026 ല്‍ തന്നെ..! -
ഈ രാശിക്കാരാണോ? രണ്ടാഴ്ചയ്ക്കുള്ളില്‍ അളവറ്റ ധനം കൈയിലെത്തും, ഇനി സൗഭാഗ്യനാളുകള്‍ -
സ്വർണ വില ഗ്രാമിന് 6000 വരെ ആകണമെന്ന് വ്യാപാരികൾ; വില കുറയാൻ ആഗ്രഹിക്കുന്നത് ഇക്കാര്യം കൊണ്ടെന്ന് -
അധികാരസ്ഥാനങ്ങളില്‍ എത്തിച്ചേരും, സുഹൃത്തുക്കളുമായി അകലും, അവിചാരിതമായ ആപത്തുകള്‍, വാരഫലം -
സ്വർണ വില താഴേക്ക് തന്നെ; പവൻ വില കേരളത്തിൽ 17,000 രൂപയെങ്കിലും ഇടിയും..പുതിയ പ്രവചനങ്ങൾ ഇങ്ങനെ -
അച്ഛനും അമ്മയും എന്നും വഴക്ക്, എന്നെ ഷൂട്ടിംഗിന് കൊണ്ടുപോകുന്നത് ഇഷ്ടമല്ലായിരുന്നു; കിച്ചു പറയുന്നു -
സ്വർണം വിറ്റ് കൂട്ടുന്ന കേന്ദ്രബാങ്കുകൾ..ഇനിയും സ്വർണ വില താഴേക്ക് പോകുമോ? വില ഇനി ഉയരണമെങ്കിൽ.. -
സ്വർണക്കുതിപ്പ് തത്കാലത്തേക്ക് അവസാനിച്ചു; ഇനി ഇടിഞ്ഞ് താഴോട്ട്, ഗ്രാം വില 11000 ആയി കുറയും?












Click it and Unblock the Notifications