കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

സ്ഥാനംകാട്ടി വിളിച്ചു; വാക്കുകള്‍ വിഴുങ്ങി ജോണി നെല്ലൂര്‍ വീണ്ടും യുഡിഎഫിലേക്ക്

  • By Anwar Sadath
Google Oneindia Malayalam News

കോട്ടയം: രാജന്‍ ബാബു രാജിവെച്ചതുമൂലം ഒഴിവുള്ള യു.ഡി.എഫ്. സെക്രട്ടറി സ്ഥാനം നല്‍കാമെന്ന മുഖ്യമന്ത്രിയുടെ വാഗ്ദാനത്തെ തുടര്‍ന്ന് കേരള കോണ്‍ഗ്രസ് ജേക്കബ് വിഭാഗം ചെയര്‍മാന്‍ ആയിരുന്ന ജോണി നെല്ലൂര്‍ വീണ്ടും യുഡിഎഫിലേക്ക്. നിയമസഭാ തെരഞ്ഞെടുപ്പില്‍ അങ്കമാലി സീറ്റ് ലഭിക്കാത്തതിനെ തുടര്‍ന്നാണ് പാര്‍ട്ടിയുമായും യുഡിഎഫ് നേതൃത്വവുമായും ഉടക്കി ജോണി നെല്ലൂര്‍ യുഡിഎഫ് വിട്ടത്.

കഴിഞ്ഞദിവസം മുഖ്യമന്ത്രി നേരിട്ടെത്തി ജോണി നെല്ലൂരുമായി ചര്‍ച്ച നടത്തിയാണ് പ്രശ്‌നങ്ങള്‍ക്ക് പരിഹാരമുണ്ടാക്കാമെന്ന് വാഗ്ദാനം നല്‍കിയത്. അനുരഞ്ജന ചര്‍ച്ചയുടെ അടിസ്ഥാനത്തില്‍ പാര്‍ട്ടി ചെയര്‍മാന്‍ സ്ഥാനവും ഔഷധി ചെയര്‍മാന്‍ സ്ഥാനവും ജോണ്‍ നെല്ലൂര്‍ വീണ്ടും ഏറ്റെടുക്കുമെന്ന് അറിയിച്ചിട്ടുണ്ട്. യു.ഡി.എഫ്. വീണ്ടും അധികാരത്തിലെത്തിയാല്‍ ഭരണത്തില്‍ അര്‍ഹമായ പ്രാതിനിധ്യമുള്ള പദവി നല്‍കാമെന്നും വാഗ്ദാനം ലഭിച്ചിട്ടുണ്ട്.

johny-nelloor

യുഡിഎഫ് തന്റെ പ്രശ്‌നങ്ങള്‍ മനസിലാക്കിയതിനാല്‍ തിരിച്ചുപോവുകയാണെന്ന് ജോണി നെല്ലൂര്‍ പറഞ്ഞു. കെ.എം.മാണിയുടെ തിരഞ്ഞെടുപ്പ് കണ്‍വെന്‍ഷനില്‍ പങ്കെടുക്കുകയും ചെയ്തു. കെ.എം. മാണിയുടെ തെരഞ്ഞെടുപ്പ് കണ്‍വന്‍ഷന്‍ ഉദ്ഘാടനം ചെയ്യാനെത്തിയപ്പോഴായിരുന്നു മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി ജോണി നെല്ലൂരുമായി ചര്‍ച്ച നടത്തിയത്.

നേരത്തെ, ഇന്നേവരെ ആരും ചെയ്യാത്ത ചതിയും വഞ്ചനയുമാണ് കോണ്‍ഗ്രസ് കാട്ടിയതെന്നു പറഞ്ഞായിരുന്നു ജോണി നെല്ലൂര്‍ യുഡിഎഫുമായി ഉടക്കിയത്. തുടര്‍ന്ന് കോതമംഗലം അടക്കമുള്ള സ്ഥലങ്ങളില്‍ സ്വതന്ത്ര സ്ഥാനാര്‍ഥിയാകാനുള്ള ശ്രമവും നടത്തി. എന്നാല്‍, സിപിഎമ്മോ ഇടതുപക്ഷമോ ജോണി നെല്ലൂരിന് പിന്തുണ നല്‍കാത്തതോടെ യുഡിഎഫുമായി അനുരഞ്ജനത്തിന് വഴങ്ങുകയായിരുന്നെന്നാണ് റിപ്പോര്‍ട്ട്.

English summary
Kerala congress Jacob leader Johny Nelloor back in UDF
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X