കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ജോസ് കെ മാണി കളി തുടങ്ങി; സിപിഎമ്മിനൊപ്പം ചേര്‍ന്ന് ആദ്യ വിജയം, തിരിച്ചടിയേറ്റത് കോണ്‍ഗ്രസിന്

Google Oneindia Malayalam News

തിരുവനന്തപുരം: സ്വന്തം പാളയത്തിനുള്ളില്‍ തന്നെ എതിര്‍പ്പുകള്‍ ഉയരുമ്പോഴും ഇടതുമുന്നണി പ്രവേശനത്തിന് വേഗത കൂട്ടുകയാണ് ജോസ് കെ മാണി. ചെയര്‍മാന്‍ പദവിയെ ചൊല്ലിയുള്ള തര്‍ക്കങ്ങളില്‍ ജോസഫുമായി ഇടഞ്ഞപ്പോഴും ജോസിനൊപ്പം അടിയുറച്ച് നിന്നിരുന്ന മുന്‍ എംഎല്‍എയും കെഎം മാണിയുടെ വിശ്വസ്തനുമായ ജോസഫ് എം പുതുശ്ശേരി കഴിഞ്ഞ ദിവസം ജോസ് വിഭാഗം വിട്ടിരുന്നു. പാര്‍ട്ടിയെ ഇടതുമുന്നണിയിലെത്തിക്കാനുള്ള നീക്കത്തില്‍ പ്രതിഷേധിച്ചായിരുന്നു ജോസഫ് എം പുതുശ്ശേരി ജോസ് കെ മാണിയോട് വിടപറഞ്ഞത്. എന്നാല്‍ ഈ എതിര്‍പ്പുകളൊന്നും കാര്യമാക്കാതെയാണ് ജോസിന്‍റെ നീക്കങ്ങള്‍.

രാഷ്ട്രീയ നിലപാട് പ്രഖ്യാപിക്കണം

രാഷ്ട്രീയ നിലപാട് പ്രഖ്യാപിക്കണം

ജോസിന്‍റെ ഇടതുമുന്നണി പ്രവേശനത്തിന് ഏറ്റവും വലിയ തടസ്സമായിരുന്നത് സിപിഐ നിലപാടായിരുന്നു. എന്നാല്‍ കഴിഞ്ഞ ദിവസം ചേര്‍ന്ന പാര്‍ട്ടി നിര്‍വ്വാഹക സമിതി യോഗത്തില്‍ ജോസിന്‍റെ ഇടതുപ്രവേശനത്തിന് അനുകൂലമായ നിലപാടാണ് സിപിഐ സ്വീകരിച്ചത്. ജോസ് കെ മാണി ആദ്യം രാഷ്ട്രീയ നിലപാട് പ്രഖ്യാപിക്കണമെന്ന ആവശ്യം അവര്‍ ഇപ്പോള്‍ മുന്നോട്ടു വെച്ചിരിക്കുന്നത്.

എല്‍ഡിഎഫ് യോഗത്തില്‍

എല്‍ഡിഎഫ് യോഗത്തില്‍

ഈ മാസം അവസാനം ചേരുന്ന എല്‍ഡിഎഫ് യോഗത്തില്‍ ജോസിന്‍റെ ഇടതു മുന്നണി പ്രവേശനം സംബന്ധിച്ച അന്തിമ തീരുമാനം ഉണ്ടാകുമെന്നാണ് പ്രതീക്ഷിക്കുന്നത്. കര്‍ഷക ബില്ലില്‍ കേന്ദ്രത്തിനെതിരെ പാര്‍ലമെന്‍റില്‍ നടക്കുന്ന പ്രതിഷേധ സമരങ്ങളില്‍ കേരളത്തില്‍ നിന്നുള്ള ഇടത് എംപിമാര്‍ക്കൊപ്പമാണ് ജോസ് കെ മാണി അണിനിരന്നത് എന്നതും ശ്രദ്ധേയമാണ്.

പ്രാദേശിക തലത്തില്‍ സഹകരണം

പ്രാദേശിക തലത്തില്‍ സഹകരണം

മുന്നണി പ്രവേശനത്തില്‍ ഔദ്യോഗിക പ്രഖ്യാനം ഉണ്ടാവുന്നതിന് മുമ്പ് തന്നെ പ്രാദേശിക തലത്തില്‍ ഇടതുപക്ഷവുമായി സഹകരിക്കാനുള്ള നീക്കം ജോസ് കെ മാണി വിഭാഗം തുടങ്ങിയിട്ടുണ്ട്. പാര്‍ട്ടിയുടെ ശക്തികേന്ദ്രമായ പാലായില്‍ നിന്ന് തന്നെയാണ് ഈ നീക്കത്തിന് തുടക്കം കുറിച്ചിരിക്കുന്നത്. മണ്ഡലത്തിലെ മേലുകാവ് സഹകരണ ബാങ്ക് ഭരണം എല്‍ഡിഎഫ് പിന്തുണയോടെ ജോസ് നേടിയെടുക്കുകയായിരുന്നു.

ആദ്യം സിപിഎം പ്രതിനിധി

ആദ്യം സിപിഎം പ്രതിനിധി


ഇടതുമുന്നണിയുടെ പിന്തുണയോടെ കേരള കോണ്‍ഗ്രസ് ജോസ് വിഭാഗത്തിലെ സണ്ണി മാത്യു വടക്കേമുളഞ്ഞാലാണ് പ്രസിഡന്റായത്. നേരത്തെ കോണ്‍ഗ്രസും സിപിഎമ്മും അടങ്ങുന്ന വിശാലമുന്നണിക്കായിരുന്നു ബാങ്കിലെ ഭരണം. ബാങ്ക് സംരക്ഷണമുന്നണിയെന്ന പേരിലായിരുന്നു ഈ സഹകരണം. ധാരണയുടെ അടിസ്ഥാനത്തില്‍ സിപിഎം പ്രതിനിധിയായിരുന്നു ആദ്യകാലയളവില്‍ പ്രസിഡന്‍റ്,

നഷ്ടം കോണ്‍ഗ്രസിന്

നഷ്ടം കോണ്‍ഗ്രസിന്

മുന്‍ തീരുമാന പ്രകാരം സിപിഎം പ്രതിനിധി മൂന്ന് മാസം മുമ്പ് പ്രസിഡന്‍റ് പദവി രാജിവെച്ചു. തുടര്‍ന്ന് വ്യാഴ്ച തിരഞ്ഞെടുപ്പ് നടന്നപ്പോള്‍ കേരള കോണ്‍ഗ്രസ് ജോസ് വിഭാഗം പ്രതിനിധിയെ സിപിഎം പ്രസിഡന്‍റ് സ്ഥാനത്തേക്ക് പിന്തുണയ്ക്കുകയായിരുന്നു. ഇതോടെ ഭരണസംരക്ഷണമുന്നണിയിലെ ധാരണ പ്രകാരം കോണ്‍ഗ്രസിന ലഭിക്കേണ്ട പ്രസിഡന്‍റ് സ്ഥാനം നഷ്ടമായി.

ആറ് അംഗങ്ങള്‍ മാത്രം

ആറ് അംഗങ്ങള്‍ മാത്രം

13-അംഗ ഭരണസമിതിയില്‍ ഒറ്റയ്ക്ക് മല്‍സരിച്ച കേരള കോണ്‍ഗ്രസിന് നാല് അംഗങ്ങളാണുള്ളത്. ബാങ്ക് സംരക്ഷണ മുന്നയിടെ ഭാഗമായി മത്സരിച്ച എല്‍ഡിഎഫിന് മുന്ന് അംഗങ്ങളും ഉണ്ട്. വ്യാഴാഴ്ചത്തെ തിരഞ്ഞെടുപ്പില്‍ ഇരുവരും കൈകൊര്‍ത്തതോടെ കേരള കോണ്‍ഗ്രസിന് ഭരണം ലഭിക്കുകയായിരുന്നു. എല്‍ഡിഎഫ് പുറത്ത് പോയതോടെ ബാങ്ക് സംരക്ഷ മുന്നണിയില്‍ ആറ് അംഗങ്ങള്‍ മാത്രമാണ് ഉള്ളത്.

കൂടുതല്‍ മേഖലകളില്‍

കൂടുതല്‍ മേഖലകളില്‍

സമാനമായ രീതിയില്‍ കൂടുതല്‍ മേഖലകളില്‍ ഇടതുമുന്നണിയുമായി സഹകരിക്കാന്‍ സിപിഎമ്മും ജോസ് കെ മാണിയും നീക്കം നടത്തുന്നുണ്ട്. തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളാണ് പ്രധാനമായും ലക്ഷ്യം വെക്കുന്നത്. എന്നാല്‍ മുന്നണി പ്രവേശനത്തിന്‍റെ കാര്യത്തില്‍ അന്തിമ തീരുമാനം വന്നതിന് ശേഷം മാത്രം ഇതിലേക്ക് കടന്നാല്‍ മതിയെന്നാണ് എല്‍ഡിഎഫ് പ്രാദേശിക നേതൃത്വങ്ങള്‍ക്ക് മുകളില്‍ നിന്ന് കിട്ടിയ നിര്‍ദ്ദേശം.

അണികള്‍ക്ക് വിശദീകരണം

അണികള്‍ക്ക് വിശദീകരണം

അതേസമയം തന്നെ, ഇടതുമുന്നണിയിലേക്ക് പോവേണ്ടി വരുന്നതിന്‍റെ രാഷ്ട്രീയ സാഹചര്യം അണികള്‍ക്കിടിയില്‍ വ്യക്തമാക്കുന്നതിന് ജോസ് കെ മാണി വിഭാഗം തുടക്കം കുറിച്ചിട്ടുണ്ട്. യുഡിഎഫില്‍ നിന്നും പുറത്തു പോയതല്ല പുറത്താക്കപ്പെട്ടതാണെന്ന സന്ദേശമാണ് ഇവര്‍ അണികള്‍ക്ക് നല്‍കുന്നത്. ജോസഫിന് വേണ്ടി കെഎം മാണിയുടെ പാര്‍ട്ടിയെ തള്ളിപ്പറയുന്നു നിലപാടാണ് യുഡിഎഫ് സ്വീകരിച്ചതെന്നും അണികളോട് നേതൃത്വം വ്യക്തമാക്കുന്നു.

പുതുശ്ശേരിയുടെ പോക്ക്

പുതുശ്ശേരിയുടെ പോക്ക്

ജോസഫ് എം പുതുശ്ശേരി ജോസഫ് പക്ഷത്തേക്ക് പോയത് തിരിച്ചടിയാണ്. നിയമസഭാ തിരഞ്ഞെടുപ്പില്‍ തിരുവല്ലയില്‍ സീറ്റുറപ്പിക്കാനാണ് ജോസഫ് എം പുതുശ്ശേരി കുറുമാറിയതെന്നാണ് ജോസ് വിഭാഗം അവകാശപ്പെടുന്നത്. പുതുശ്ശേരിയുടെ തട്ടകമായ തിരുവല്ല ഇടതുമുന്നണിയില്‍ ജനതാദള്‍ എസിന്‍റെ സിറ്റിങ് സീറ്റാണ്. ജോസിനോടൊപ്പം ഇടതുമുന്നണിയില്‍ എത്തിയാല്‍ ഈ സീറ്റ് പുതുശ്ശേരിക്ക് ലഭിക്കില്ല.

ലക്ഷ്യം തിരുവല്ല സീറ്റ്

ലക്ഷ്യം തിരുവല്ല സീറ്റ്

എന്നാല്‍ യുഡിഎഫിലേക്ക് മടങ്ങിയാല്‍ തിരുവല്ലയില്‍ തന്നെ സീറ്റ് നല്‍കാമെന്ന് ജോസഫ് വിഭാഗം പുതുശ്ശേരിയെ അറിയിക്കുകയായിരുന്നു. ഇതോടെയാണ് അദ്ദേഹം ജോസ് വിഭാഗം വിട്ടത്. ജോസഫ് എം പുതുശ്ശേരിക്ക് തുടര്‍ച്ചകള്‍ ഉണ്ടാവാതിരിക്കാനുള്ള ശ്രമമാണ് ജോസ് കെ മാണി വിഭാഗം ഇപ്പോള്‍ നടത്തുന്നത്. മല്ലപ്പള്ളി താലൂക്കിലെ പഞ്ചായത്ത് അംഗങ്ങളെ ഒപ്പം നിര്‍ത്താന്‍ മുതിര്‍ന്ന നേതാക്കളെ ജോസ് അങ്ങോട്ട് വിട്ടിട്ടുണ്ട്.

Recommended Video

cmsvideo
Kerala wins UN award for 'outstanding contribution' towards prevention | Oneindia Malayalam
പ്രവര്‍ത്തനം തുടങ്ങി

പ്രവര്‍ത്തനം തുടങ്ങി

പഞ്ചായത്ത് മെമ്പര്‍മാരെ ഒപ്പം നിര്‍ത്തുന്നതിനേക്കാള്‍ അണികളുടെ കൊഴിഞ്ഞു പോക്ക് തടയിടാനാണ് ജോസ് വിഭാഗത്തിന്‍റെ ശ്രമം. പഞ്ചായത്ത് മെമ്പര്‍മാരുടെ കുറവ് പോരായ്മയല്ലെന്നും അടുത്ത തിരഞ്ഞെടുപ്പ് മുന്‍നിര്‍ത്തി വാര്‍ഡ്, മണ്ഡലം പ്രവര്‍ത്തനം പാര്‍ട്ടി ഊര്‍ജ്ജിതപ്പെടുത്തിയിരിക്കുകയാണെന്നുമാണ് കോണ്‍ഗ്രസ് ജോസ് വിഭാഗം സംസ്ഥാന സമിതി അംഗം മനോജ് മാത്യു അറിയിച്ചത്.

 40000 ത്തിലേറെ ഗാനങ്ങള്‍, 6 ദേശീയ പുരസ്കാരം, 17 ഭാഷകള്‍; സംഗീത സാഗരം സാക്ഷി, എസ്പിബി വിടപറഞ്ഞു 40000 ത്തിലേറെ ഗാനങ്ങള്‍, 6 ദേശീയ പുരസ്കാരം, 17 ഭാഷകള്‍; സംഗീത സാഗരം സാക്ഷി, എസ്പിബി വിടപറഞ്ഞു

English summary
Kerala Congress Jose faction win Melukavu Co-operative Bank election
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X