കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ജോസ് കെ മാണി കളി തുടങ്ങി; സമ്മര്‍ദ്ദം മൂന്ന് സീറ്റുകള്‍ക്ക്, മലബാറില്‍ പോരാട്ടം കനക്കും

Google Oneindia Malayalam News

കോഴിക്കോട്: 2016ലെ നിയമസഭാ തിരഞ്ഞെടുപ്പില്‍ യുഡിഎഫിനൊപ്പമായിരുന്നു ജോസ് കെ മാണിയുടെ കേരള കോണ്‍ഗ്രസ് എം. ഇത്തവണ എല്‍ഡിഎഫിനൊപ്പമാണ്. യുഡിഎപിനൊപ്പമായിരുന്ന വേളയില്‍ മല്‍സരിച്ച സീറ്റുകള്‍ ഇത്തവണയും തങ്ങള്‍ക്ക് വേണമെന്ന് ജോസ് പക്ഷം എല്‍ഡിഎഫില്‍ ആവശ്യം ശക്തമാക്കിയിരിക്കുന്നു. ജോസ് പോയെങ്കിലും കേരള കോണ്‍ഗ്രസിന്റെ എല്ലാ സീറ്റുകളും കിട്ടണമെന്ന് യുഡിഎഫില്‍ ജോസഫ് പക്ഷവും ആവശ്യപ്പെടുന്നു.

പിണറായിക്ക് നേരെ 'കൈ ചൂണ്ടിയ' ഫാത്തിമ തെഹ്‌ലിയ മുസ്ലിം ലീഗ് സ്ഥാനാര്‍ഥിയായേക്കും; രണ്ടാം വനിതപിണറായിക്ക് നേരെ 'കൈ ചൂണ്ടിയ' ഫാത്തിമ തെഹ്‌ലിയ മുസ്ലിം ലീഗ് സ്ഥാനാര്‍ഥിയായേക്കും; രണ്ടാം വനിത

തദ്ദേശ തിരഞ്ഞെടുപ്പിലെ മികച്ച പ്രകടനം മുന്നില്‍ വച്ചാണ് ജോസ് പക്ഷം നീങ്ങുന്നത്. എന്നാല്‍ ജോസഫ് പക്ഷത്തിന് എടുത്തുപറയാന്‍ കാര്യമായി ഒന്നുമില്ല. ജോസ് പക്ഷം ആവശ്യപ്പെടുന്ന സീറ്റുകളുടെ പുതിയ വിവരങ്ങള്‍ ഇങ്ങനെ....

അന്ന് 15, ഇന്ന് പത്ത് അല്ലെങ്കില്‍ 13

അന്ന് 15, ഇന്ന് പത്ത് അല്ലെങ്കില്‍ 13

15 സീറ്റുകളിലാണ് കേരള കോണ്‍ഗ്രസ് 2016ല്‍ മല്‍സരിച്ചത്. ഇത്തവണ എല്‍ഡിഎഫിലെത്തിയ സാഹചര്യത്തില്‍ 13 സീറ്റ് നിര്‍ബന്ധമായും ലഭിക്കണമെന്നാണ് ജോസ് പക്ഷം ആവശ്യപ്പെട്ടിരിക്കുന്നത്. മലബാറിലെ മൂന്ന് ജില്ലകളില്‍ ഓരോ സീറ്റ് വീതം ലഭിക്കണമെന്നും അവര്‍ ആവശ്യപ്പെട്ടിട്ടുണ്ട്. സിപിഎം വഴങ്ങുമോ എന്നാണ് ഇനി അറിയേണ്ടത്.

ഇത്തവണ ആവശ്യപ്പെടുന്ന സീറ്റുകള്‍

ഇത്തവണ ആവശ്യപ്പെടുന്ന സീറ്റുകള്‍

കോട്ടയത്തെ പാലാ, കടുത്തുരുത്തി, കാഞ്ഞിരപ്പള്ളി, പൂഞ്ഞാര്‍, ചങ്ങനാശേരി, ഏറ്റുമാനൂര്‍, പത്തനംതിട്ടയിലെ റാന്നി, തിരുവല്ല, ആലപ്പുഴയിലെ കുട്ടനാട്, ഇടുക്കി ജില്ലയിലെ ഇടുക്കി, എറണാകുളത്തെ പിറവം അല്ലെങ്കില്‍ കോതമംഗലം, കോഴിക്കോട്ടെ പേരാമ്പ്ര, കുറ്റ്യാടി, തിരുവമ്പാടി എന്നിവയില്‍ ഒന്ന്, കണ്ണൂരിലെ ഇരിക്കൂര്‍, പാലക്കാട്ടെ ആലത്തൂര്‍ എന്നിവയാണ് ജോസ് പക്ഷം ആവശ്യപ്പെടുന്നത്.

2016 മല്‍സരിച്ച സീറ്റുകള്‍

2016 മല്‍സരിച്ച സീറ്റുകള്‍

2016ല്‍ കേരള കോണ്‍ഗ്രസ് മല്‍സരിച്ച സീറ്റുകള്‍ ഇവയാണ്- തളിപ്പറമ്പ്, പേരാമ്പ്ര, ആലത്തൂര്‍, ഇരിങ്ങാലക്കുട, കോതമംഗലം, കുട്ടനാട്, തിരുവല്ല, ഇടുക്കി, തൊടുപുഴ, പൂഞ്ഞാര്‍, ഏറ്റുമാനൂര്‍, കടുത്തുരുത്തി, കാഞ്ഞിരപ്പള്ളി, ചങ്ങനാശേരി, പാലാ തുടങ്ങിയ 15 സീറ്റുകള്‍. ഇത്തവണ എല്‍ഡിഎഫില്‍ നിന്ന് 13 സീറ്റുകള്‍ ലഭിക്കുമെന്ന പ്രതീക്ഷയിലാണ് ജോസ് പക്ഷം.

മലബാറില്‍ മൂന്ന് സീറ്റുകള്‍

മലബാറില്‍ മൂന്ന് സീറ്റുകള്‍

മലബാറില്‍ പാര്‍ട്ടിക്ക് സ്വാധീനമുള്ള മേഖലയില്‍ മൂന്ന് സീറ്റുകള്‍ വേണമെന്ന് കേരള കോണ്‍ഗ്രസ് എല്‍ഡിഎഫ് നേതൃത്വത്തോട് ആവശ്യപ്പെട്ടിട്ടുണ്ട്. പാലക്കാട്, കോഴിക്കോട്, കണ്ണൂര്‍ ജില്ലകളില്‍ ഓരോ സീറ്റുകളാണ് ആവശ്യപ്പെട്ടിരിക്കുന്നത്. പാലക്കാട് കഴിഞ്ഞ തവണ മല്‍സരിച്ച ആലത്തൂര്‍ മണ്ഡലം വേണമെന്നാണ് ആവശ്യം.

തളിപ്പറമ്പ് കിട്ടില്ല, ഇരിക്കൂര്‍ മതി

തളിപ്പറമ്പ് കിട്ടില്ല, ഇരിക്കൂര്‍ മതി

പേരാമ്പ്ര, തിരുവമ്പാടി, കുറ്റ്യാടി തുടങ്ങിയ കോഴിക്കോട് ജില്ലയിലെ മൂന്ന് സീറ്റുകളില്‍ ഏതെങ്കിലും ഒന്ന് വേണമെന്നാണ് ജോസ് പക്ഷത്തിന്റെ ആവശ്യം. കണ്ണൂരില്‍ ഇരിക്കൂര്‍ ആണ് ആവശ്യപ്പെട്ടിരിക്കുന്നത്. തളിപ്പറമ്പാണ് നേരത്തെ മല്‍സരിച്ചിരുന്നത്. എന്നാല്‍ സിപിഎമ്മിന് സാധ്യതയുള്ള മണ്ഡലമായതിനാലാണ് തളിപ്പറമ്പ് വിട്ട് ഇരിക്കൂര്‍ ചോദിക്കുന്നത്.

Recommended Video

cmsvideo
Will Rahul Gandhi become Congress Chief Minister candidate in Kerala?
പല സീറ്റുകളിലും തര്‍ക്കം രൂക്ഷം

പല സീറ്റുകളിലും തര്‍ക്കം രൂക്ഷം

ജോസ് പക്ഷം ആവശ്യപ്പെട്ടിരിക്കുന്ന പാലായില്‍ എന്‍സിപിയുമായി ഉടക്കിയിരിക്കുകയാണ്. കടുത്തുരുത്തി, കാഞ്ഞിരപ്പള്ളി, റാന്നി, തിരുവല്ല സീറ്റുകളിലും മുന്നണിയില്‍ ഭിന്നത രൂക്ഷമാകുകയാണ്. കേരള കോണ്‍ഗ്രസ് ജോസ് പക്ഷത്തിന് 10 സീറ്റ് നല്‍കിയാല്‍ മതി എന്നാണ് ഇടതു ക്യാമ്പിലെ ചര്‍ച്ചകള്‍. ഇത് ജോസ് പക്ഷം അംഗീകരിക്കാന്‍ ഇടയില്ല. ഇതോടെ തര്‍ക്കം മുറുകും.

ബിഡിജെഎസിന് ബിജെപിയുടെ ഉഗ്രന്‍ പൂട്ട്; സീറ്റുകള്‍ പിടിച്ചെടുക്കും, വെട്ടിലായി തുഷാറും സംഘവുംബിഡിജെഎസിന് ബിജെപിയുടെ ഉഗ്രന്‍ പൂട്ട്; സീറ്റുകള്‍ പിടിച്ചെടുക്കും, വെട്ടിലായി തുഷാറും സംഘവും

English summary
Kerala Congress Jose K Mani Faction demands 3 seats in Malabar in Kerala Assembly Election 2021
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X