കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ജോസ് കെ മാണിയ്ക്ക് നിര്‍ണായക ദിനം; കേരള കോണ്‍ഗ്രസിന്റെ ചരിത്രത്തിലും നിര്‍ണായക ദിനം

Google Oneindia Malayalam News

കോട്ടയം: ജോസ് കെ മാണി നേതൃത്വം നല്‍കുന്ന കേരള കോണ്‍ഗ്രസ് എം എല്‍ഡിഎഫിലേക്ക് എത്തുമെന്നത് ഏറെക്കുറേ ഉറപ്പായിക്കഴിഞ്ഞിട്ടുണ്ട് . എന്നാല്‍ ഔദ്യോഗിക പ്രഖ്യാപനം ഇതുവരെ പുറത്ത് വന്നിട്ടില്ല. ഒരുപക്ഷേ, ഒക്ടോബര്‍ 9 ന് അക്കാര്യത്തില്‍ ഔദ്യോഗിക പ്രഖ്യാപനം ഉണ്ടായേക്കും എന്നാണ് റിപ്പോര്‍ട്ടുകള്‍ .

ജോസിന് അടവുകൾ പിഴയ്ക്കുന്നു.. കീറാമുട്ടിയായി 3 സീറ്റുകൾ.. ഇടതുപ്രവേശനത്തിൽ കടുത്ത ആശങ്കജോസിന് അടവുകൾ പിഴയ്ക്കുന്നു.. കീറാമുട്ടിയായി 3 സീറ്റുകൾ.. ഇടതുപ്രവേശനത്തിൽ കടുത്ത ആശങ്ക

ജോസിന്‍റെ പാലാ മോഹം നടക്കില്ല; അടുത്ത തിരഞ്ഞെടുപ്പിലും ഞാൻ തന്നെ സ്ഥാനാർഥിയെന്ന് മാണി സി കാപ്പന്‍ജോസിന്‍റെ പാലാ മോഹം നടക്കില്ല; അടുത്ത തിരഞ്ഞെടുപ്പിലും ഞാൻ തന്നെ സ്ഥാനാർഥിയെന്ന് മാണി സി കാപ്പന്‍

കേരള കോണ്‍ഗ്രസിനെ സംബന്ധിച്ചും ഒക്ടോബര്‍ 9 എന്നത് ചരിത്രപ്രാധാന്യമുള്ള ദിനമാണ്. വരളും തോറും പിളരുകയും പിളരും തോറും വളരുകയും ചെയ്യുമെന്നാണ് കേരള കോണ്‍ഗ്രസിനെ കുറിച്ചുള്ള കഥ. വിശദാംങ്ങള്‍...

കേരള കോണ്‍ഗ്രസ് സ്ഥാപക ദിനം

കേരള കോണ്‍ഗ്രസ് സ്ഥാപക ദിനം

കേരള കോണ്‍ഗ്രസിന്റെ സ്ഥാപക ദിനമാണ് ഒക്ടോബര്‍ 9. 1964 ഓഗസ്റ്റ് 9 ന് പ്രൊഫ പിടി ചാക്കോയും കെഎം ജോര്‍ജ്ജും ചേര്‍ന്നായിരുന്നു കേരള കോണ്‍ഗ്രസ് രൂപീകരിച്ചത്. പിന്നീട് 1979 ല്‍ ആണ് കേരള കോണ്‍ഗ്രസ് എം രൂപീകരിക്കപ്പെടുന്നത്.

ആര്‍ക്കൊപ്പം

ആര്‍ക്കൊപ്പം

ജോസ് കെ മാണി വിഭാഗത്തെ യുഡിഎഫില്‍ നിന്ന് പുറത്താക്കിക്കഴിഞ്ഞു. അതുകൊണ്ട്, ആര്‍ക്കൊപ്പം എന്ന ചോദ്യത്തിന് പ്രസക്തിയില്ല. എല്‍ഡിഎഫിനൊപ്പം തന്നെ നില്‍ക്കാനാണ് ജോസ് തകെ മാണി വിഭാഗത്തിന്റെ താത്പര്യവും.

നിര്‍ണായക യോഗം

നിര്‍ണായക യോഗം

എല്‍ഡിഎഫ് പ്രവേശനം സംബന്ധിച്ച് അന്തിമ തീരുമാനം എടുക്കുന്ന പാര്‍ട്ടിയുടെ സ്റ്റിയറിങ് കമ്മിറ്റി യോഗം ആണ്. ഒക്ടോബര്‍ 9 ന് ചേരുന്ന യോഗത്തില്‍ ഇത് തന്നെ ആയിരിക്കും പ്രധാന അജണ്ട. ഔദ്യോഗിക പ്രഖ്യാപനം മാത്രമേ ഇക്കാര്യത്തില്‍ ഇനി അവശേഷിക്കുന്നുള്ളു എന്നതാണ് യഥാര്‍ത്ഥ വസ്തുത.

സീറ്റ് തര്‍ക്കം തുടരും

സീറ്റ് തര്‍ക്കം തുടരും

നിയമസഭ തിരഞ്ഞെടുപ്പ് അടുത്തെത്തി നില്‍ക്കുന്ന സാഹചര്യത്തില്‍ സീറ്റ് വിഭജനം ഒരു കീറാമുട്ടിയാകും എന്ന് ഉറപ്പാണ്. പാലാ സീറ്റിനെ ചൊല്ലിയുള്ള തര്‍ക്കമായിരിക്കും പരിഹരിക്കാന്‍ എല്‍ഡിഎഫ് ഏറ്റവും അധികം കുഴങ്ങുക.

വിട്ടുകൊടുക്കാന്‍ ആകുമോ

വിട്ടുകൊടുക്കാന്‍ ആകുമോ

പാലാ നിയമസഭ മണ്ഡലം ജോസ് കെ മാണിയെ സംബന്ധിച്ചും എല്‍ഡിഎഫിനെ സംബന്ധിച്ചും അത്രയും പ്രധാനപ്പെട്ടതാണ്. ജോസ് കെ മാണിയെ സംബന്ധിച്ച് തന്റെ പിതാവ് അര നൂറ്റാണ്ടിലധികം പ്രതിനിധീകരിച്ച മണ്ഡലമാണത്. എന്നാല്‍ എല്‍ഡിഎഫിനെ സംബന്ധിച്ച് ചരിത്ര നേട്ടത്തിലൂടെ സ്വന്തമാക്കിയ മണ്ഡലവും.

തദ്ദേശ തിരഞ്ഞെടുപ്പ്

തദ്ദേശ തിരഞ്ഞെടുപ്പ്

തദ്ദേശ സ്വയംഭരണ തിരഞ്ഞെടുപ്പില്‍ ഒരുപക്ഷേ, സിപിഎമ്മിന് ജോസ് കെ മാണി വിഭാഗവുമായുള്ള ബന്ധം ഏറെ നിര്‍ണായകമായേക്കും. കോട്ടയം ജില്ലയില്‍ തങ്ങള്‍ക്ക് വേണ്ട സീറ്റുകളെ കുറിച്ച് ജോസ് കെ മാണി വിഭാഗം എല്‍ഡിഎഫിനെ അറിയിച്ചിട്ടുണ്ട് എന്നാണ് വിവരം.

പ്രവര്‍ത്തകര്‍ ആര്‍ക്കൊപ്പം

പ്രവര്‍ത്തകര്‍ ആര്‍ക്കൊപ്പം

കേരള കോണ്‍ഗ്രസ് എമ്മിലെ ബഹുഭൂരിപക്ഷം പ്രവര്‍ത്തകരും ആര്‍ക്കൊപ്പം നില്‍ക്കും എന്നതും വളരെ പ്രധാനപ്പെട്ട ചോദ്യമാണ്. കെഎം മാണിയുണ്ടായിരുന്ന കാലത്ത് പാര്‍ട്ടിയിലെ രണ്ടാമനായിരുന്നു പിജെ ജോസഫ്. ജോസ് കെ മാണിയേക്കാള്‍ ജനപിന്തുണയുള്ള നേതാവായിട്ടാണ് ജോസഫിനെ വിലയിരുത്തിയിരുന്നത്.

ഇടത് ബന്ധം

ഇടത് ബന്ധം

കെഎം മാണിയെ അഴിമതിക്കാരനായി ചിത്രീകരിച്ച് സമരം നയിച്ചത് ഇടതുമുന്നണിയും സിപിഎമ്മും ആയിരുന്നു. ബജറ്റ് അവതരിപ്പിക്കുന്നത് തടസ്സപ്പെടുത്താന്‍ നടത്തിയ സമരം ഏറെ വിവാദമാവുകയും ചെയ്തിരുന്നു. ഇക്കാര്യങ്ങള്‍ കേരള കോണ്‍ഗ്രസ് എമ്മിന്റെ സാധാരണ പ്രവര്‍ത്തകര്‍ മറക്കുമോ എന്നതും പ്രധാനമാണ്.

ഇടതുമായി ചേര്‍ന്ന് മികച്ച നേട്ടം സ്വന്തമാക്കും;പിളര്‍പ്പില്ലാതെ ഒറ്റക്കെട്ടായ തീരുമാനത്തിലേക്ക് ജോസ്ഇടതുമായി ചേര്‍ന്ന് മികച്ച നേട്ടം സ്വന്തമാക്കും;പിളര്‍പ്പില്ലാതെ ഒറ്റക്കെട്ടായ തീരുമാനത്തിലേക്ക് ജോസ്

Recommended Video

cmsvideo
BJP National Vice President AP Abdullakutty Attacked By Unknown Persons In Malappuram

English summary
Kerala Congress Jose K Mani faction may announce their LDF entry on Kerala Congress foundation day, October 9
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X