കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

കാഞ്ഞിരപ്പള്ളി മുതല്‍ പൂഞ്ഞാര്‍ വരെ 10 സീറ്റുകള്‍ ഉറപ്പ്; ജോസിനെ കൂട്ടിയാല്‍ ഇടതിന്‍റെ നേട്ടങ്ങള്‍

Google Oneindia Malayalam News

തിരുവനന്തപുരം: യുഡിഎഫ് പുറത്താക്കിയ കേരള കോണ്‍ഗ്രസിലെ ജോസ് കെ മാണി വിഭാഗത്തിന്‍റെ ഇനിയുള്ള നീക്കങ്ങള്‍ എന്താവും എന്നാണ് രാഷ്ട്രീയ കേരളം ഉറ്റു നോക്കുന്നത്. യുഡിഫ് തീരുമാനം ചര്‍ച്ച ചെയ്യാന്‍ ജോസ് കെ മാണി വിഭാഗം നാളെ അടിയന്തര യോഗം വിളിച്ചു ചേര്‍ത്തിട്ടുണ്ട്.

ഈ യോഗത്തിന് ശേഷം നിര്‍ണ്ണായകമായ പ്രഖ്യാപനങ്ങള്‍ ഉണ്ടാവുമെന്നാണ് പ്രതീക്ഷിക്കുന്നത്. ഇടതുമുന്നണിയിലേക്ക് പോകണമോ എന്നതടക്കമുള്ള കാര്യങ്ങള്‍ നാളത്തെ യോഗത്തില്‍ ചര്‍ച്ച ചെയ്യും. ജോസ് കെ മാണി വിഭാഗത്തിന്‍റെ അന്തിമ തീരുമാനത്തിനായാണ് എല്‍ഡിഎഫും കാത്ത് നില്‍ക്കുന്നത്.

സാധ്യതകള്‍

സാധ്യതകള്‍

നിലവിലെ രാഷ്ട്രീയ സാഹചര്യത്തില്‍ ജോസ് കെ മാണിയുടെ ഇടത് മുന്നണി പ്രവേശനം അത്ര എളുപ്പത്തില്‍ സാധിക്കുന്ന കാര്യമല്ല. എന്നുവെച്ച് സാധ്യതകള്‍ ഇല്ലാതുമില്ല. സിപിഐ ഉള്‍പ്പടേയുള്ള ഇടത് കക്ഷികള്‍ എതിര്‍ക്കുന്നുണ്ടെങ്കിലും സിപിഎം പിന്തുണയാണ് ഇതില്‍ ഏറ്റവും അനുകൂല ഘടകമായി നിലനില്‍ക്കുന്നത്.

Recommended Video

cmsvideo
LDF says a big no to Jose k Mani | Oneindia Malayalam
കെഎം മാണിക്കെതിരെ

കെഎം മാണിക്കെതിരെ

കഴിഞ്ഞ യുഡിഎഫ് മന്ത്രിസഭയുടെ കാലത്ത് ബാര്‍കോഴ വിഷയത്തില്‍ കെഎം മാണിക്കെതിരെ എല്‍ഡിഎഫ് നടത്തിയ പ്രക്ഷോഭങ്ങല്‍ അത്ര പെട്ടെന്നൊന്നും രാഷ്ട്രീയ കേരള മറക്കാന്‍ ഇടയില്ല. അതിനാല്‍ ജോസ് കെ മാണിയെ തങ്ങളായി മുന്നണിയിലേക്ക് വലിച്ചടുപ്പിക്കുന്നുവെന്ന പ്രതീതി ഉണ്ടാക്കാത്ത വിധത്തിലുള്ള നീക്കങ്ങളാണ് സിപിഎം നടത്തുന്നത്.

കൊടിയേരി ബാലകൃഷ്ണന്‍

കൊടിയേരി ബാലകൃഷ്ണന്‍

ഇടതുമുന്നണിക്ക് അനുകൂലമായ രാഷ്ട്രീയമാണോ അതോ വലത് പക്ഷത്തിന്‍രെ കൂടെ നിന്ന് വിലപേശലാണോ കേരള കോണ്‍ഗ്രസ് ലക്ഷ്യം വെക്കുന്നതെന്ന് അവരാണ് വ്യക്തമാക്കേണ്ടതെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി കൊടിയേരി ബാലകൃഷ്ണന്‍ നേരത്തെ തന്നെ അഭിപ്രായപ്പെടുകയും ചെയ്തിട്ടുണ്ട്. എടുത്ത് ചാടി എല്‍ഡിഎഫ് തീരുമാനം ഉണ്ടാവില്ലന്ന സൂചനയാണ് കോടിയേരിയുടെ ഭാഗത്ത് നിന്ന് ഇന്നും ഉണ്ടായത്.

പഴുതിട്ടുള്ള നിലപാട്

പഴുതിട്ടുള്ള നിലപാട്

ജോസിനെ യുഡിഎഫ് പുറത്താക്കിയ വിഷയത്തില്‍ തീരുമാനം എടുക്കാന്‍ സമയമായില്ലെന്നായിരുന്നു കോടിയേരിയുടെ ഇന്നത്തെ പ്രതികരണം. പുറത്താക്കിയെന്നല്ല, യുഡിഎഫില്‍ നില്‍ക്കാന്‍ അവകാശമില്ലെന്നാണു കണ്‍വീനര്‍ പറഞ്ഞത്. വരും ദിവസങ്ങളിലും ചര്‍ച്ചകള്‍ തുടരാന്‍ പഴുതിട്ടുള്ള നിലപാടാണ് യുഡിഎഫിന്‍റേത് കാര്യങ്ങള്‍ കലങ്ങി തെളിയട്ടേയെന്നും അദ്ദേഹം വ്യക്തമാക്കി.

തിരികെ പോവുമോ

തിരികെ പോവുമോ

ജോസ് യുഡിഎഫിലേക്ക് തന്നെ തിരികെ പോവുമോ എന്നുള്ളതാണ് സിപിഎം പ്രധാനമായും ഉറ്റുനോക്കുന്നത്. അത്തരം ഒരു സാധ്യത പൂര്‍ണ്ണമായി ഒഴിവാകാത്ത സ്ഥിതിയില്‍ എടുത്ത് ചാടി നിലപാട് പ്രഖ്യാപിക്കുന്നത് മണ്ടത്തരമാവും. അതിനാല്‍ മുന്നണി മാറ്റം സംബന്ധിച്ച് ജോസ് കെ മാണി തന്നെ നിലപാട് വ്യക്തമാക്കാന്‍ കാത്തിരിക്കുകയാണ് ഇടത് നേതാക്കള്‍.

ചര്‍ച്ച ആരംഭിക്കുക

ചര്‍ച്ച ആരംഭിക്കുക

എല്‍ഡിഎഫിലേക്ക് വരാന്‍ തയ്യാറാണ് എന്ന തീരുമാനത്തിലാണ് ജോസ് വിഭാഗം എത്തുന്നതെങ്കില്‍ അവിടെ നിന്നാവും സിപിഎമ്മും എല്‍ഡിഎഫും ചര്‍ച്ച ആരംഭിക്കുക. പഴയതൊക്കെ മറന്ന് പുതിയൊരു രാഷ്ട്രീയ കൂട്ടുകെട്ടിനും അതോടെ തുടക്കം കുറിച്ചേക്കും. ഇതിനുള്ള സൂചനകളാണ് മുഖ്യമന്ത്രി പിണറായി വിജയന്‍റെ ഇന്നത്തെ പ്രതികരണവും നല്‍കുന്നത്.

പിണറായി പറഞ്ഞത്

പിണറായി പറഞ്ഞത്

സാഹചര്യത്തിന് അനുസരിച്ചാണ് രാഷ്ട്രീയത്തില്‍ നിലപാടുകള്‍ സ്വീകരിക്കുന്നതെന്നായിരുന്നു ജോസിനെ എല്‍ഡിഎഫില്‍ എടുക്കുമോയെന്ന ചോദ്യത്തിനുള്ള പിണറായി വിജയന്‍റെ മറുപടി. ഒരു കാര്യം എല്ലാകാലത്തേക്കുമായി പറയാന്‍ രാഷ്ട്രീയത്തില്‍ കഴിയില്ല. ജോസ് കെ മാണിയുടെ പാര്‍ട്ടി നിലപാട് വ്യക്തമാക്കട്ടെ. പ്രശ്നങ്ങളുണ്ടാവുന്ന സാഹചര്യത്തിലാണല്ലോ നിലപാട് വരുന്നതെന്നും മുഖ്യമന്ത്രി പറഞ്ഞു.

മധ്യകേരളത്തില്‍

മധ്യകേരളത്തില്‍

കോട്ടയം ഉള്‍പ്പടേയുള്ള മധ്യകേരളത്തില്‍ തങ്ങളുടെ സാന്നിധ്യം കൂടുല്‍ ശക്തമാക്കാന്‍ ജോസ് കെ മാണി വിഭാഗത്തിന്‍റെ മുന്നണിയിലേക്കുള്ള കടന്നുവരവ് സഹായിക്കുമെന്നാണ് സിപിഎം വിലയിരുത്തല്‍. യുഡിഎഫ് സര്‍ക്കാറിന്‍റെ കാലത്ത് ശക്തമായ മാണി വിരുദ്ധ നിലപാട് സ്വീകരിച്ചെങ്കിലും പിന്നീട് കോട്ടയം ജില്ലാ പഞ്ചായത്ത് ഉള്‍പ്പടേയുള്ള തദ്ദേശ സ്വയംഭരണം സ്ഥാപനങ്ങളില്‍ കേരള കോണ്‍ഗ്രസുമായി ഇടതുമുന്നണി കൈകോര്‍ത്തിരുന്നു.

നേട്ടങ്ങള്‍

നേട്ടങ്ങള്‍

ജോസ് കെ മാണി ഒപ്പം വരുന്നതോടെ വരാനിരിക്കുന്ന തദ്ദേശ-നിയമസഭാ തിരഞ്ഞെടുപ്പുകളില്‍ മികച്ച നേട്ടങ്ങള്‍ ഉണ്ടാക്കാമെന്നും സിപിഎം കണക്ക് കൂട്ടുന്നു. ജോസ് കെ മാണിയിലൂടെ ശക്തമായൊരു കേരള കോണ്‍ഗ്രസ് വിഭാഗത്തെയാണ് ഇടതിന് ലഭിക്കുക. നിലവില്‍ ജനാധിപത്യ കേരള കോണ്‍ഗ്രസ് മുന്നണിയിലുണ്ടെങ്കിലും ഫ്രാന്‍സിസ് ജോര്‍ജ്ജും കൂട്ടരും പോയതോടെ അവര്‍ വീണ്ടും ശേഷിച്ചിരിക്കുകയാണ്.

സീറ്റിലെ പ്രതീക്ഷകള്‍

സീറ്റിലെ പ്രതീക്ഷകള്‍

ജോസിന്‍റെ സഹായത്താല്‍ പതിറ്റാണ്ടുകളായി തങ്ങള്‍ക്ക് ഒപ്പം നില്‍ക്കാത്ത അഞ്ചോളം സീറ്റുകള്‍ ലഭിക്കുമെന്ന് മാത്രമല്ല, ചാഞ്ചാടി നില്‍ക്കുന്ന അഞ്ചു മുതല്‍ പത്തുവരെ സീറ്റുകള്‍ ഉറപ്പിച്ച് നിര്‍ത്താമെന്നും എല്‍ഡിഎഫ് കണ്ക്ക് കൂട്ടുന്നു. കാഞ്ഞിരപ്പള്ളി, കടുത്തുരുത്തി, ചങ്ങനാശേരി, ഇടുക്കി എന്നീ സീറ്റുകളിലാണ് കൂടുതല്‍ പ്രതീക്ഷയുള്ളത്.

പാലായും

പാലായും

ഉപതിരഞ്ഞെടുപ്പില്‍ പിടിച്ച പാലായും ജോസിന്‍റെ കടന്ന് വരവോടെ എല്‍ഡിഎഫിന് ഉറപ്പിക്കാം. തിരുവല്ല, പീരുമേട്, ഉടുമ്പന്‍ചോല ശക്തമായ മത്സരം നടക്കുന്ന സീറ്റുകളിലും എറണാകുളം ജില്ലയിലെ പെരുമ്പാവൂര്‍ ഉള്‍പ്പടേയുള്ള സീറ്റുകളില്‍ ജോസ് കെ മാണി വിഭാഗത്തുമായുള്ള ബന്ധം ഗുണം ചെയ്യുമെന്നും ഇടതുമുന്നണി കരുതുന്നു.

ഭരണത്തുടര്‍ച്ച

ഭരണത്തുടര്‍ച്ച

ഭരണത്തുടര്‍ച്ച ലക്ഷ്യം വെക്കുന്ന സിപിഎമ്മിനെ സംബന്ധിച്ച് ഈ കണക്കുകള്‍ക്ക് വലിയ പ്രധാന്യം ഉണ്ട്. 2016 ല്‍ ലഭിച്ച സീറ്റുകളില്‍ ചിലത് നഷ്ടപ്പെടുമ്പോള്‍ ഗുണം ചെയ്യുക ഈ അധികമായി ലഭിക്കുന്ന സീറ്റുകളാണ്. യുഡിഎഫിന്‍റെ സിറ്റിങ് സീറ്റുകളിലെ ഈ മുന്നേറ്റം അവരെ കൂടുതല്‍ ദുര്‍ബലപ്പെടുത്തുകയും ചെയ്യും. അത് കൊണ്ട് തന്നെ ജോസ് വിഭാഗത്തിന്‍റെ ഒരോ ചലനവും സസൂക്ഷം നിരീക്ഷിക്കുകയാണ് സിപിഎം.

 എല്‍ഡിഎഫ് പ്രവേശനം; നിലപാട് എടുക്കാന്‍ സമയമായില്ലെന്ന് കോടിയേരി; ചര്‍ച്ച തുടര്‍ന്നാലോ? എല്‍ഡിഎഫ് പ്രവേശനം; നിലപാട് എടുക്കാന്‍ സമയമായില്ലെന്ന് കോടിയേരി; ചര്‍ച്ച തുടര്‍ന്നാലോ?

English summary
kerala congress jose k mani wing may join with left front
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X