കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ജോസിന് ഉഗ്രന്‍ പണി കൊടുക്കാന്‍ ജോസഫ്; കടുത്തുരുത്തി പൂതി നടക്കില്ല, തിങ്കളാഴ്ച നോട്ടീസ് നല്‍കും

Google Oneindia Malayalam News

കോട്ടയം: കെഎം മാണിയുടെ വിയോഗത്തോടെ രണ്ടു തട്ടിലായ കേരള കോണ്‍ഗ്രസി (എം) ലെ പുതിയ രാഷ്ട്രീയ നീക്കമാണ് കേരള രാഷ്ട്രീയത്തിലെ പ്രധാന ചര്‍ച്ചകളിലൊന്ന്. പിജെ ജോസഫ് വിഭാഗം യുഡിഎഫിനൊപ്പവും ജോസ് കെ മാണി വിഭാഗം എല്‍ഡിഎഫിനൊപ്പവും നില്‍ക്കാന്‍ സാധ്യത തെളിഞ്ഞ പശ്ചാത്തലത്തില്‍ പല നേതാക്കളും മറുകണ്ടം ചാടാനുള്ള ഒരുക്കത്തിലാണ്. ദില്ലിയില്‍ കാര്‍ഷിക ബില്ലിനെതിരായ സമരത്തിനൊപ്പം ചേര്‍ന്ന ജോസിന്റെ നീക്കം ഇടതുപാളയത്തിലേക്കുള്ള യാത്രയുടെ തുടക്കമായി കണക്കാക്കപ്പെടുന്നു.

അതേസമയം, ജോസ് എല്‍ഡിഎഫിനൊപ്പം പോകുന്നുവെന്ന് അറിഞ്ഞ മുന്‍ എംഎല്‍എ ജോസഫ് എം പുതുശേരി ജോസഫ് വിഭാഗത്തിലെത്തിയതിന് പിന്നാലെ വിപ്പ് ലംഘിച്ചവര്‍ക്ക് പണി കൊടുക്കാന്‍ ജോസഫ് പക്ഷം നീക്കം തുടങ്ങി. തിങ്കളാഴ്ച സ്പീക്കര്‍ക്ക് നോട്ടീസ് നല്‍കാനാണ് തീരുമാനം....

അയോഗ്യരാക്കാന്‍ നോട്ടീസ്

അയോഗ്യരാക്കാന്‍ നോട്ടീസ്

വിപ്പ് ലംഘിച്ച ജോസ് വിഭാഗം എംഎല്‍എമാരെ അയോഗ്യരാക്കണമെന്ന് ആവശ്യപ്പെട്ട് സ്്പീക്കര്‍ക്ക് നോട്ടീസ് നല്‍കാന്‍ പിജെ ജോസഫ് തീരുമാനിച്ചു. തിങ്കളാഴ്ച നോട്ടീസ് നല്‍കും. ജോസഫ് എം പുതുശേരിയുമായുള്ള ചര്‍ച്ചയ്ക്ക് ശേഷമാണ് പിജെ ജോസഫ് ഇക്കാര്യം പറഞ്ഞത്. പാര്‍ലമെന്ററി പാര്‍ട്ടി ലീഡര്‍ താനാണെന്ന കാര്യവും ജോസഫ് ചൂണ്ടിക്കാട്ടി.

നിലപാട് അവരെ അറിയിച്ചു

നിലപാട് അവരെ അറിയിച്ചു

നിമയസഭയിലെ അവിശ്വാസ പ്രമേയത്തില്‍ എന്ത് നിലപാട് എടുക്കണമെന്ന് എംഎല്‍എമാര്‍ക്ക് വിപ്പ് നല്‍കിയതാണ്. റോഷി അഗസ്റ്റിനും ജയരാജിനും ഇക്കാര്യത്തില്‍ കത്ത് നല്‍കിയിരുന്നു. പക്ഷേ, അവര്‍ വിപ്പ് ലംഘിച്ചു. ഈ കാരണം ചൂണ്ടിക്കാട്ടിയാണ് തിങ്കളാഴ്ച ഇരുവരെയും അയോഗ്യരാക്കണമെന്നാവശ്യപ്പെട്ട് സ്പീക്കര്‍ക്ക് കത്ത് നല്‍കുക എന്നും പിജെ ജോസഫ് പറഞ്ഞു.

കൂടുതല്‍ നേതാക്കള്‍ തങ്ങള്‍ക്കൊപ്പം ചേരും

കൂടുതല്‍ നേതാക്കള്‍ തങ്ങള്‍ക്കൊപ്പം ചേരും

ജോസഫ് എം പുതുശേരി മാത്രമല്ല, ഒട്ടേറെ നേതാക്കള്‍ ജോസ് പക്ഷത്ത് നിങ്ങള്‍ തങ്ങള്‍ക്കൊപ്പം ചേരും. റോഷി അഗസ്റ്റിനും ജയരാജിനും അവരുടെ മണ്ഡലങ്ങളില്‍ ജനപ്രീതി നഷ്ടമായിട്ടുണ്ട്. ഉപാധികളില്ലാതെ വന്നാല്‍ അവരെയും തങ്ങള്‍ സ്വീകരിക്കും. ജോസിനൊപ്പമുള്ളവര്‍ കൂടുതല്‍ കാലം അവിടെ നില്‍ക്കുമെന്ന് കരുതുന്നില്ലെന്നും പിജെ ജോസഫ് ഫ്‌ളാഷിനോട് പറഞ്ഞു.

 ജോസ് വട്ടപ്പൂജ്യമാകും

ജോസ് വട്ടപ്പൂജ്യമാകും

ജോസ് വിഭാഗം അടുത്ത തിരഞ്ഞെടുപ്പില്‍ വട്ടപ്പൂജ്യമാകും. ഒരു സീറ്റില്‍ പോലും ജയിക്കാന്‍ അവര്‍ക്ക് സാധിക്കില്ല. കടുത്തുരുത്തി സീറ്റാണ് ജോസ് വിഭാഗത്തിന്റെ ലക്ഷ്യം. പക്ഷേ അവിടെ മോന്‍സ് ജോസഫ് നിഷ്പ്രയാസം ജയിക്കും. തദ്ദേശ തിരഞഞെടുപ്പിനുള്ള ഒരുക്കത്തിലാണ് തങ്ങള്‍. സ്ഥാനാര്‍ഥികളെ കണ്ടെത്താന്‍ ആരംഭിച്ചുവെന്നും പിജെ ജോസഫ് പറഞ്ഞു.

Recommended Video

cmsvideo
പശുവിന്റെ പാല്‍ കുറഞ്ഞത് വരെ ആളുകള്‍ ഉമ്മന്‍ ചാണ്ടിയോട് പറയും'
യുഡിഎഫിന് ഒറ്റ നിലപാട്

യുഡിഎഫിന് ഒറ്റ നിലപാട്

ബാര്‍ കോഴ വിഷയത്തില്‍ യുഡിഎഫിന്റെ നിലപാട് അന്നും ഇന്നും ഒന്നാണ്. ബാര്‍ കോഴ നടന്നിട്ടില്ല എന്നാണ് യുഡിഎഫ് എക്കാലത്തും പറഞ്ഞിട്ടുള്ളത്. പക്ഷേ, എല്‍ഡിഎഫ് അങ്ങനെ ആയിരുന്നില്ല. അവര്‍ ഈ വിഷയത്തില്‍ സെക്രട്ടറിയേറ്റ് വളയലും മറ്റു സമരങ്ങളും നടത്തി. നിയമസഭയില്‍ മാണിയെ തടഞ്ഞത് അവരാണെന്നും പിജെ ജോസഫ് പറഞ്ഞു.

മന്‍മോഹന്‍ സിങ്... നിങ്ങളെ പോലുള്ള പ്രധാനമന്ത്രിയുടെ അഭാവം രാജ്യം അനുഭവിക്കുന്നു- പിറന്നാളാശംസമന്‍മോഹന്‍ സിങ്... നിങ്ങളെ പോലുള്ള പ്രധാനമന്ത്രിയുടെ അഭാവം രാജ്യം അനുഭവിക്കുന്നു- പിറന്നാളാശംസ

English summary
Kerala Congress Joseph Faction will demand to disqualify two MLA from Jose faction
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X