അഴിമതി; 'ബാലകൃഷ്ണപിളളയുടേത് വേശ്യയുടെ ചാരിത്രപ്രസംഗം'
കണ്ണൂര്‍: യുഡിഎഫ് മന്ത്രിമാര്‍ക്കെതിരെ അഴിമതി ആരോപണവുമായി രംഗത്തെത്തിയ കേരള കോണ്‍ഗ്രസ് ബി ചെയര്മാന് ബാലകൃഷ്ണ പിള്ളയ്ക്കെതിരെ രൂക്ഷ വിമര്‍ശനവുമായി കേരള കോണ്‍ഗ്രസ് (ജേക്കബ്) ചെയര്മാന് ജോണി നെല്ലൂര്‍. ബാലകൃഷ്ണ പിള്ളയുടെ അഴിമതി ആരോപണം വേശ്യയുടെ ചാരിത്ര്യ പ്രസംഗം പോലെയാണെന്ന് ജോണി നെല്ലൂര്‍ പരിഹസിച്ചു.
യുഡിഎഫില്‍ നിന്നും പുറത്തായ ബാലകൃഷ്ണ പിള്ള ഏതുവിധേനയും എല്‍ഡിഎഫില്‍ കയറിപ്പറ്റാനുള്ള ശ്രമമാണ് നടത്തുന്നത്. എല്‍ഡിഎഫ് നേതാക്കളെ പ്രീതിപ്പെടുത്താനാണ് യുഡിഎഫിനെതിരെ ആരോപണവുമായി രംഗത്തെത്താന്‍ കാരണം. ബാലകൃഷ്ണ പിള്ളയുടെ ആരോപണം ജനം വിശ്വസിക്കില്ല. മന്ത്രി അനൂപ് ജേക്കബിനെതിരായ ഏത് അന്വേഷണത്തിനും നേരിടാന്‍ പാര്‍ട്ടി തയ്യാറാണെന്നും ജോണി നെല്ലൂര്‍ പറഞ്ഞു.

ധനമന്ത്രി മന്ത്രി കെ എം മാണിക്കും ഭക്ഷ്യമന്ത്രി അനൂപ് ജേക്കബിനും എതിരെയാണ് ബാലകൃഷ്ണ പിള്ള വിജിലന്‍സിന് പരാതി നല്‍കിയിരിക്കുന്നത്. ഇരുവരും അഴിമതി നടത്തിയിട്ടുണ്ടെന്നത് തനിക്ക് അറിയാവുന്ന കാര്യമാണെന്നും അന്വേഷണം വേണമെന്നുമാണ് ബാലകൃഷ്ണ പിള്ളയുടെ ആവശ്യം.
കണ്‍സ്യൂമര്‍ ഫോറം അംഗങ്ങളുടെ നിയമനത്തിനായി മന്ത്രി അനൂപ് ജേക്കബ് കൈക്കൂലി വാങ്ങിയെന്നാണ് പിള്ളയുടെ ആരോപണം. രജിസ്ട്രേഷന് വകുപ്പിലെ സ്ഥലം മാറ്റത്തിനും വ്യാപകമായ കൈക്കൂലി ഇടപാട് നടന്നെന്നും പിള്ള ചൂണ്ടിക്കാണിക്കുന്നു. കൂടാതെ ധനമന്ത്രി മാണി ക്വാറി ഉടമകളില്‍ നിന്നും പണം വാങ്ങിയെന്നാണ് മറ്റൊരു ആരോപണം. ഇരുവര്‍ക്കുമെതിരെ അന്വേഷണം നടന്നില്ലെങ്കില്‍ കോടതിയെ സമീപിക്കുമെന്നും പിള്ള വ്യക്തമാക്കി.
-
സ്വർണ വില ഗ്രാമിന് 6000 വരെ ആകണമെന്ന് വ്യാപാരികൾ; വില കുറയാൻ ആഗ്രഹിക്കുന്നത് ഇക്കാര്യം കൊണ്ടെന്ന് -
അധികാരസ്ഥാനങ്ങളില്‍ എത്തിച്ചേരും, സുഹൃത്തുക്കളുമായി അകലും, അവിചാരിതമായ ആപത്തുകള്‍, വാരഫലം -
സ്വർണ വില താഴേക്ക് തന്നെ; പവൻ വില കേരളത്തിൽ 17,000 രൂപയെങ്കിലും ഇടിയും..പുതിയ പ്രവചനങ്ങൾ ഇങ്ങനെ -
അച്ഛനും അമ്മയും എന്നും വഴക്ക്, എന്നെ ഷൂട്ടിംഗിന് കൊണ്ടുപോകുന്നത് ഇഷ്ടമല്ലായിരുന്നു; കിച്ചു പറയുന്നു -
സ്വർണം വിറ്റ് കൂട്ടുന്ന കേന്ദ്രബാങ്കുകൾ..ഇനിയും സ്വർണ വില താഴേക്ക് പോകുമോ? വില ഇനി ഉയരണമെങ്കിൽ.. -
സ്വർണക്കുതിപ്പ് തത്കാലത്തേക്ക് അവസാനിച്ചു; ഇനി ഇടിഞ്ഞ് താഴോട്ട്, ഗ്രാം വില 11000 ആയി കുറയും? -
സ്വര്‍ണം ഞെട്ടിച്ചു; ഇന്ന് സ്വര്‍ണവിലയില്‍ വന്‍ കുതിപ്പ്, രൂപ തകര്‍ന്നടിഞ്ഞു, ഇന്നത്തെ പവന് വില -
വൈപ്പിൻകാരുടെ ചിരകാല സ്വപ്നം; തീരദേശ പാത വൈകുന്നു, അഴിക്കോട്-മുനമ്പം പാലം വന്നാൽ ഗതാഗത കുരുക്കേറും -
സ്വര്‍ണവില 27000 രൂപ കുറഞ്ഞു; പിന്നീട് സംഭവിച്ചത് അപ്രതീക്ഷിതം, രാത്രി പോലും വില കുതിച്ച വാരം -
സ്വർണ വില 75000ത്തിലേക്ക് എത്തുമെന്നാണോ പ്രതീക്ഷ? ശുദ്ധ മണ്ടത്തരം..ഇപ്പോൾ വാങ്ങിയാൽ ലക്ഷപ്രഭു -
സന്തോഷ് പണ്ഡിറ്റിന്റെ 500 കോടി പടം! ഹോർമുസ് കടലിടുക്ക് നീന്തിക്കടക്കാൻ 'പണ്ഡിറ്റ് കപൂർ ഐപിഎസ്' -
ഇടവം രാശി: പദ്ധതികൾ തയ്യാറാക്കാൻ ഇന്ന് നല്ല ദിവസം, മുടങ്ങിക്കിടന്ന പല കാര്യങ്ങളും വീണ്ടും ആരംഭിക്കും












Click it and Unblock the Notifications