കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

എന്‍സിപി ഇടതുമുന്നണി വിടുമോ? ജോസ് കെ മാണിക്ക് പറയാനുള്ളത്... കോട്ടയത്ത് വന്‍ മുന്നേറ്റം

Google Oneindia Malayalam News

കോട്ടയം: കേരള കോണ്‍ഗ്രസ് എം ഇടതുമുന്നണിയിലെത്തിയത് ചെറുകക്ഷികള്‍ക്ക് തിരിച്ചടിയാകുമെന്ന കോണ്‍ഗ്രസ് നേതാക്കളുടെ പ്രവചനങ്ങള്‍ ശരി വയ്ക്കുന്നതാണ് മുന്നണിയിലെ പുതിയ സംഭവങ്ങള്‍. പാലാ സീറ്റിനെ ചൊല്ലി എല്‍ഡിഎഫില്‍ വ്യത്യസ്ത അഭിപ്രായങ്ങള്‍ വന്നുകഴിഞ്ഞു. പാലാ സീറ്റിലെ സിറ്റിങ് എംഎല്‍എയും എന്‍സിപി നേതാവുമായ മാണി സി കാപ്പന്‍ മണ്ഡലം ഒരിക്കലും വിട്ടുകൊടുക്കില്ല എന്ന് വ്യക്തമാക്കി. ഇതേ നിലപാട് തന്നെയാണ് എന്‍സിപിയിലെ മറ്റെല്ലാ നേതാക്കള്‍ക്കും. പാലാ മണ്ഡലം തങ്ങളുടെ ഹൃദയവികാരമാണെന്ന് ജോസ് കെ മാണി നേരത്തെ പറഞ്ഞുവച്ചതാണ്.

k

പാലാ സീറ്റ് കിട്ടിയില്ലെങ്കില്‍ മാണി സി കാപ്പന്‍ മുന്നണി വിടുമെന്നാണ് റിപ്പോര്‍ട്ടുകള്‍. ഇതിനോട് എന്‍സിപിയിലെ എകെ ശശീന്ദ്രന്‍ എംഎല്‍എ യോജിക്കുന്നില്ല. എന്‍സിപി പിളരുമെന്നും മാണി സി കാപ്പനും കൂട്ടരും യുഡിഎഫിലെത്തുമെന്നും റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നു. ശശീന്ദ്രന്‍ കേരള കോണ്‍ഗ്രസ് എസില്‍ ചേരുമെന്നും വാര്‍ത്തകള്‍ വന്നു. ശശീന്ദ്രന് വരുന്നതില്‍ കുഴപ്പമില്ലെന്ന് കേരള കോണ്‍ഗ്രസ് എസ് നേതൃത്വം അറിയിച്ചു.

ഒവൈസി ബംഗാളില്‍ കളി തുടങ്ങി; മുസ്ലിം നേതാക്കളെ കാണുന്നു, നെഞ്ചിടിച്ച് മമതയും കോണ്‍ഗ്രസുംഒവൈസി ബംഗാളില്‍ കളി തുടങ്ങി; മുസ്ലിം നേതാക്കളെ കാണുന്നു, നെഞ്ചിടിച്ച് മമതയും കോണ്‍ഗ്രസും

സീറ്റ് വിഭജനത്തിന് മുമ്പ് തന്നെ എല്‍ഡിഎഫില്‍ കൂട്ടപ്പൊരിച്ചിലാണ്. അവസരം കാത്തുനില്‍ക്കുകയാണ് യുഡിഎഫ്, മാണി സി കാപ്പനെ കിട്ടിയാല്‍ പാലായില്‍ യുഡിഎഫ് സ്ഥാനാര്‍ഥിയാക്കുമെന്ന് പിജെ ജോസഫ് പ്രഖ്യാപിച്ചുകഴിഞ്ഞു. അതേസമയം, യുഡിഎഫില്‍ കയറിപ്പറ്റാനും പാലായില്‍ സ്ഥാനാര്‍ഥിയാകാനും ജനപക്ഷം നേതാവ് പിസി ജോര്‍ജിനും താല്‍പ്പര്യമുണ്ട്.

യുഡിഎഫിനെ നയിക്കാന്‍ ഉമ്മന്‍ ചാണ്ടി; രണ്ട് ദൗത്യവുമായി ഹൈക്കമാന്റ്, സുപ്രധാന പ്രഖ്യാപനം ഉടന്‍യുഡിഎഫിനെ നയിക്കാന്‍ ഉമ്മന്‍ ചാണ്ടി; രണ്ട് ദൗത്യവുമായി ഹൈക്കമാന്റ്, സുപ്രധാന പ്രഖ്യാപനം ഉടന്‍

രാഷ്ട്രീയ സാഹചര്യം ഇത്രയും എത്തി നില്‍ക്കെയാണ് കേരള കോണ്‍ഗ്രസ് നേതാവ് ജോസ് കെ മാണി പ്രതികരണവുമായി രംഗത്തുവന്നിരിക്കുന്നത്. എന്‍സിപി ഇടതുമുന്നണിയിലെ ഘടകകക്ഷിയാണ്. നിമയസഭാ സീറ്റുമായി ബന്ധപ്പെട്ട ചര്‍ച്ചകള്‍ തുടങ്ങിയിട്ടില്ല. അക്കാര്യം ഉചിതമായ സമയം നടക്കും. തദ്ദേശ തിരഞ്ഞെടുപ്പില്‍ രാഷ്ട്രീയമായി വിലയിരുത്തുന്നത് ജില്ലാ പഞ്ചായത്തുകളാണ്. എല്‍ഡിഎഫ് ചരിത്ര വിജയമാണ് കോട്ടയത്ത് നടത്തിയത്. അതൊരു രാഷ്ട്രീയ സൂചനയാണെന്നും ജോസ് കെ മാണി പറഞ്ഞു.

English summary
Kerala Congress Leader Jose K Mani response to report about NCP will quit LDF
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X