കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

പാലായില്‍ കെഎം മാണി തോല്‍ക്കുമോ? സാധ്യതയുണ്ട്, ഇതാ 7 കാരണങ്ങള്‍!

  • By Muralidharan
Google Oneindia Malayalam News

2015 നവംബര്‍ 10നാണ് കെ എം മാണി ഉമ്മന്‍ ചാണ്ടി മന്ത്രിസഭയില്‍ നിന്നും രാജിവെച്ചത്. ബാര്‍കോഴ കേസില്‍ കൈക്കൂലി വാങ്ങി എന്ന ആരോപണത്തില്‍പ്പെട്ട് രാജിവെച്ച് തലതാഴ്ത്തി പുറത്തുപോയ കേവലമൊരു മന്ത്രി മാത്രമല്ല കേരളത്തിന് കെ എം മാണി. കേരളത്തിലെ ഏറ്റവും പരിചയസമ്പന്നനായ രാഷ്ട്രീയ നേതാവും ജനപ്രതിനിധിയും മന്ത്രിയും എല്ലാമാണ് അനുയായികളും എതിരാളികളും മാണിസാര്‍ എന്ന് വിളിക്കുന്ന കെ എം മാണി.

<strong> മത്സരിക്കുമോ, മന്ത്രിയാകുമോ; കെഎം മാണിയുടെ തിരഞ്ഞെടുപ്പ് റെക്കോര്‍ഡുകള്‍!</strong> മത്സരിക്കുമോ, മന്ത്രിയാകുമോ; കെഎം മാണിയുടെ തിരഞ്ഞെടുപ്പ് റെക്കോര്‍ഡുകള്‍!

ബാര്‍ കോഴക്കേസില്‍ തന്റെ രക്തത്തിനുവേണ്ടി ചിലര്‍ ദാഹിച്ചു എന്നാണ് കെ എം മാണി രാജിവെച്ച ശേഷം പറഞ്ഞത്. രാഷ്ട്രീയ ഗൂഢാലോചനയാണ് തനിക്കെതിരെ നടന്നതെന്നും കെ എം മാണി കരുതുന്നു. പാലായിലെ ജനങ്ങള്‍ ആഗ്രഹിക്കുന്നെങ്കില്‍ മത്സരിക്കും എന്നാണ് മാണി അന്ന് പറഞ്ഞത്. ജനങ്ങള്‍ ആഗ്രഹിച്ചാലും ഇല്ലെങ്കിലും മാണി മത്സരിക്കും എന്നത് മൂന്നരത്തരം. പക്ഷേ അങ്ങനെ മത്സരിച്ചാല്‍ മാണി ജയിക്കുമോ. തോല്‍ക്കാനും സാധ്യതയുണ്ട്. ഇതാ അതിനുള്ള കാരണങ്ങള്‍.

ഭൂരിപക്ഷം കുറഞ്ഞ് കുറഞ്ഞ്...

ഭൂരിപക്ഷം കുറഞ്ഞ് കുറഞ്ഞ്...

കഴിഞ്ഞ അസംബ്ലി തിരഞ്ഞെടുപ്പില്‍ മാണി സി കാപ്പനെതിരെ കെ എം മാണി കഷ്ടിച്ച് രക്ഷപ്പെടുകയായിരുന്നു. അയ്യായിരത്തില്‍പ്പരം ഭൂരിപക്ഷം എന്നത്, പാല ഉണ്ടായത് മുതല്‍ അവിടത്തെ എം എല്‍ എ ആയ മാണിക്കൊരു ഭൂരിപക്ഷമേ അല്ല എന്ന് വേണം പറയാന്‍. ഇത്തവണ മാണി തന്നെ പറയുന്ന രാഷ്ട്രീയ ഗൂഡാലോചന ഫാക്ടര്‍ ഉണ്ടായാല്‍ പാലായില്‍ ജയിക്കാന്‍ മാണി വിയര്‍ക്കും.

പി സി ജോര്‍ജ് ഫാക്ടര്‍

പി സി ജോര്‍ജ് ഫാക്ടര്‍

കഴിഞ്ഞ തിരഞ്ഞെടുപ്പില്‍ കെ എം മാണിയുടെ വിശ്വസ്തനായി പി സി ജോര്‍ജ്ജും ഉണ്ടായിരുന്നു. അന്ന് കെ എം മാണിസാര്‍ ജോര്‍ജിന് ദൈവമായിരുന്നു. എന്നാല്‍ ഇന്ന് പി സി ജോര്‍ജിന് കെ എം മാണിയെ കണ്ണിന് മുന്നില്‍ കണ്ടുകൂട. പി സി ജോര്‍ജിന്റെ സാമ്രാജ്യമായ പൂഞ്ഞാറിലെ ചില കുറച്ചുവോട്ടുകള്‍ പാലായിലും വരും. പൂഞ്ഞാറില്‍ പി സി വിചാരിച്ചാല്‍ എന്തും നടക്കുമെന്നാണ് വെപ്പ്. അത് ശരിയാണെങ്കില്‍ അതും കെ എം മാണിയുടെ വിജയത്തെ ബാധിക്കും.

മാണിക്ക് അപ്രമാദിത്വം ഇല്ല

മാണിക്ക് അപ്രമാദിത്വം ഇല്ല

ഇത്രയും വര്‍ഷങ്ങള്‍ മാണിയുടെ കോട്ട എന്നറിയപ്പെട്ട മണ്ഡലമാണ് പാല. എന്നാല്‍ വേണമെങ്കില്‍ മാണിയെയും തോല്‍പ്പിക്കാം എന്ന് പ്രതിപക്ഷത്തിന് ഒരു പ്രതീക്ഷയൊക്കെ വന്നിട്ടുണ്ട്. ബാര്‍ കോഴക്കേസില്‍ മാണിയുടെ ഇമേജ് ഇടിഞ്ഞുനില്‍ക്കുന്ന സമയമാണ് എന്നത് കൂടി ഓര്‍ക്കണം.

ഇതിനിടയില്‍ പാര്‍ട്ടിയും പിളര്‍ന്നു

ഇതിനിടയില്‍ പാര്‍ട്ടിയും പിളര്‍ന്നു

വളരും തോറും പിളരുകയും പിളരും തോറും വളരുകയും ചെയ്യുന്ന പാര്‍ട്ടിയാണ് കേരള കോണ്‍ഗ്രസ്. പിളരലും നേതാക്കള്‍ പാര്‍ട്ടി വിടലുമൊന്നും കേരള കോണ്‍ഗ്രസിനും കെ എം മാണിക്കും പുത്തരിയല്ല. പക്ഷേ ഇത്തവണ പോയിരിക്കുന്നത് പാര്‍ട്ടി സ്ഥാപക നേതാവായ കെ എം ജോര്‍ജിന്റെ മകന്‍ ഫ്രാന്‍സിസ് ജോര്‍ജാണ്. കഷ്ടകാലമാണെങ്കില്‍ അത്താഴം മുടക്കാന്‍ മൂര്‍ഖന്‍ തന്നെ വേണമെന്നില്ല. മാണിസാര്‍ ഒന്ന് കരുതിയിരിക്കുന്നത് നല്ലതാണ്.

കരുണാകരന്റെ വഴിയേ

കരുണാകരന്റെ വഴിയേ

കോണ്‍ഗ്രസ് പാര്‍ട്ടിയിലെ അനിഷേധ്യനായ നേതാവായിരുന്നു കെ കരുണാകരന്‍ ഒരു കാലത്ത്. എന്നാല്‍ അമിതമായ പുത്രസ്‌നേഹം കരുണാകരന് പണി കൊടുത്തു. കെ എം മാണിയും കരുണാകരന്റെ വഴിയിലാണോ പോക്ക്. ജോസ് കെ മാണിക്കും ശിങ്കിടികള്‍ക്കും പാര്‍ട്ടിയില്‍ അമിതമായ സ്വാതന്ത്ര്യവും അധികാരവും കിട്ടുന്നതില്‍ പാര്‍ട്ടി പ്രവര്‍ത്തകരും പ്രാദേശിക നേതാക്കളും തൃപ്തരല്ല എന്നാണ് അറിയുന്നത്.

പാലായ്ക്ക് എന്ത് കിട്ടി

പാലായ്ക്ക് എന്ത് കിട്ടി

1964ല്‍ പാല നിയോജകമണ്ഡലം ഉണ്ടായി. 1965 ലെ ആദ്യ തിരഞ്ഞെടുപ്പ് മുതല്‍ മാണിയാണ് പാലായുടെ ജനപ്രതിനിധി. 12 തവണ പാലായില്‍ നിന്നും ജയിച്ച കെ എം മാണിയുടേത് ഏറ്റവും കൂടുതല്‍ ഒരേ മണ്ഡലത്തെ പ്രതിനിധീകരിച്ചതിന്റെ റെക്കോര്‍ഡാണ്. പക്ഷേ ഇത്രയും കാലം കെ എം മാണിയെ ജയിപ്പിച്ച പാല മണ്ഡലത്തിന് എന്ത് കിട്ടി. മണ്ഡലത്തിലെ വികസന പ്രശ്‌നങ്ങളും പദ്ധതികളും ഈ തിരഞ്ഞെടുപ്പില്‍ ചര്‍ച്ചയായാല്‍ മാണിക്കത് ക്ഷീണമായിരിക്കും.

അഴിമതിയോട് നോ നോ

അഴിമതിയോട് നോ നോ

യു ഡി എഫ് 5 വര്‍ഷം ഭരിച്ച് തീരുമ്പോള്‍ ഇനി കുറച്ച് അക്രമമായാലും അഴിമതി സഹിക്കാന്‍ പറ്റില്ല എന്ന സ്ഥിതിയിലാണ് വോട്ടര്‍മാര്‍. കെ എം മാണി നേരിട്ട് ബന്ധപ്പെട്ട അഴിമതി ആരോപണങ്ങളുണ്ട്. ബാര്‍ കോഴയ്ക്ക് പുറമേ കസ്തൂരി രംഗന്‍, ഗാഡ്ഗില്‍ വിഷയങ്ങളില്‍ മാണിക്കെന്ത് പറയാനുണ്ട് എന്നതും നിര്‍ണായകമാണ്

English summary
KM Mani's chances in Pala constituency in the upcoming Kerala assembly election
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X