കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

മത്സരിക്കുമോ, മന്ത്രിയാകുമോ; കെഎം മാണിയുടെ തിരഞ്ഞെടുപ്പ് റെക്കോര്‍ഡുകള്‍!

  • By Muralidharan
Google Oneindia Malayalam News

രാഷ്ട്രീയത്തില്‍ സ്ഥിരമായ ശത്രുക്കളോ മിത്രങ്ങളോ ഇല്ല എന്നാണ്. സമയമാണ് എല്ലാം. അല്ലെങ്കില്‍ പിന്നെ കേരള കോണ്‍ഗ്രസ് നേതാവ് കെ എം മാണിയെ മുഖ്യമന്ത്രിയാകേണ്ട ആള്‍ എന്ന് സി പി എം നേതാവ് കോടിയേരി ബാലകൃഷ്ണന്‍ വിളിക്കുമോ. കോടിയേരി പോകട്ടെ, അല്‍പസ്വല്‍പം പ്രതിപക്ഷ ബഹുമാനമുള്ള ഏത് രാഷ്ട്രീയ നേതാവും കെ എം മാണിയെ മാണിസാര്‍ എന്നേ വിളിക്കൂ, അതെന്തിനാണോ ആവോ.

കേരള രാഷ്ട്രീയത്തിലെ ഭീഷ്മാചാര്യന്‍ എന്നൊക്കെ വിളിച്ചാല്‍ അതൊരു ക്ലീഷേ പ്രയോഗമാകും എന്നത് ഉറപ്പ്. എന്നാല്‍ കേരള നിയമസഭയില്‍ ഇരുന്ന് ഇത്രയധികം ഓണമുണ്ട നേതാക്കള്‍ വേറെയുണ്ടോ എന്ന് ചോദിച്ചാല്‍ അധികംപേരുടെ പേരുകള്‍ പറയാനുമില്ല. കേരള കോണ്‍ഗ്രസ് എന്ന ബ്രാക്കറ്റ് പാര്‍ട്ടിയുണ്ടാക്കിയും പിളര്‍ത്തിയും കെ എം മാണി വളര്‍ത്തുകയും തളര്‍ത്തുകയും ചെയ്ത നേതാക്കളുടെ എണ്ണം ചില്ലറയല്ല.

കേരളത്തിന്റെ രാഷ്ട്രീയഭൂപടത്തില്‍ പാലാ എന്നൊരു നിയോജകമണ്ഡലം ഉണ്ടായത് തന്നെ കെ എം മാണിക്ക് വേണ്ടിയാണ് എന്ന് പറഞ്ഞാല്‍ തെറ്റാകില്ല. പാലാ ഉണ്ടായത് മുതല്‍ അവിടെ നിന്നും മത്സരിച്ചു ജയിക്കുന്നു മാണി. കഴിഞ്ഞില്ല, കെ എം മാണിയുടെ പേരിലുള്ള തിരഞ്ഞെടുപ്പ് റെക്കോര്‍ഡുകള്‍ ഇഷ്ടം പോലെ വേറെയുമുണ്ട്, കാണൂ...

പാലായില്‍ തുടങ്ങാം

പാലായില്‍ തുടങ്ങാം

1964ലാണ് പാല എന്ന നിയോജകമണ്ഡലം ഉണ്ടായത്. 1965 ലെ തിരഞ്ഞെടുപ്പില്‍ കെ എം മാണി ആദ്യമായി അസംബ്ലിയിലെത്തി. പാലായില്‍ നിന്നും. അവിടുന്നങ്ങോട്ട് മറ്റാരും പാലായില്‍ ജയിച്ചിട്ടില്ല. പാല സമം കെ എം മാണി അഥവാ കെ എം മാണി സമം പാല. 12 തവണ പാലായില്‍ നിന്നും ജയിച്ച കെ എം മാണിയുടേത് ഏറ്റവും കൂടുതല്‍ ഒരേ മണ്ഡലത്തെ പ്രതിനിധീകരിച്ചതിന്റെ റെക്കോര്‍ഡാണ്.

ആര് വേണേലും ഭരിച്ചോ, മന്ത്രി മാണി തന്നെ

ആര് വേണേലും ഭരിച്ചോ, മന്ത്രി മാണി തന്നെ

കേരളത്തില്‍ ഏറ്റവും കൂടുതല്‍ മന്ത്രിസഭകളില്‍ അംഗമായിരുന്നത് ആര് എന്ന് ചോദിച്ചാല്‍ കെ എം മാണി എന്നാണ് ഉത്തരം. പത്ത് മന്ത്രിസഭകളിലാണ് കെ എം മാണി മന്ത്രിയായത്. ഇതില്‍ ഇടതും വലതും ഒക്കെ നേതൃത്വം നല്‍കിയ സര്‍ക്കാരുകളുണ്ട്.

ഏറ്റവും കൂടുതല്‍ കാലം മന്ത്രി

ഏറ്റവും കൂടുതല്‍ കാലം മന്ത്രി

കേരളത്തില്‍ ഏറ്റവും കൂടുതല്‍ കാലം മന്ത്രിയായിരുന്ന ആള്‍ എന്ന റെക്കോര്‍ഡും കെ എം മാണിക്കാണ്. ബേബി ജോണിന്റെ റെക്കോര്‍ഡാണ് കെ എം മാണി മറികടന്നത്.

സത്യപ്രതിജ്ഞയിലും ഒന്നാമന്‍

സത്യപ്രതിജ്ഞയിലും ഒന്നാമന്‍

സത്യപ്രതിജ്ഞ ചെയ്ത കാര്യത്തിലും കെ എം മാണിയെ വെല്ലാന്‍ ആരുമില്ല. 1977-78 ല്‍ മന്ത്രിയായിരിക്കെ രാജി വെച്ച കെ എം മാണി ഇതേ മന്ത്രിസഭയില്‍ തിരിച്ചെത്തിയിരുന്നു.

ഇഷ്ടപ്പെട്ട വകുപ്പുകള്‍

ഇഷ്ടപ്പെട്ട വകുപ്പുകള്‍

ധനകാര്യം, നിയമകാര്യം എന്നീ വകുപ്പുകളാണ് എന്നീ വകുപ്പുകളാണ് കെ എം മാണിക്ക് ഏറ്റവും പ്രിയം. രണ്ട് വകുപ്പുകളും കൂടി കെ എം മാണി 20 വര്‍ഷത്തില്‍ക്കൂടുതല്‍ ഭരിച്ചു. കഴിഞ്ഞ വര്‍ഷം രാജിവെക്കുമ്പോള്‍ ധനകാര്യമന്ത്രിയായിരുന്നു.

ബജറ്റ് അവതരണത്തില്‍

ബജറ്റ് അവതരണത്തില്‍

കേരള നിയമസഭയില്‍ ഏറ്റവും കൂടുതല്‍ ബജറ്റ് അവതരിപ്പിച്ച മന്ത്രി എന്നീ റെക്കോര്‍ഡും കെ എം മാണിയുടെ പേരില്‍ തന്നെ. 12 തവണയാണ് കെ എം മാണി ബജറ്റ് അവതരിപ്പിച്ചിട്ടുള്ളത്.

തോല്‍വിയറിയാത്ത പാല

തോല്‍വിയറിയാത്ത പാല

കെ എം മാണി ഇതുവരെ തോല്‍ക്കാത്ത മണ്ഡലമാണ് പാല. 2011 ല്‍ 5000ത്തില്‍പ്പരം വോട്ടുകള്‍ക്കാണ് കെ എം മാണി, മാണി സി കാപ്പനോട് ജയിച്ചത്. ഇത്തവണ കെ എം മാണി പാലായില്‍ മത്സരിക്കുമോ. ജയിക്കുമോ. കണ്ടറിയാം.

English summary
Kerala Congress Leader KM Mani election records.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X