കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ഗവര്‍ണര്‍ ചട്ടം ലംഘിച്ചതായി എംഎം ഹസ്സന്‍

  • By Gokul
Google Oneindia Malayalam News

തിരുവനന്തപുരം: സംസ്ഥാനത്തെ സര്‍വകലാശാലകളില്‍ അടുത്തകാലത്തുണ്ടായ ഭരണസ്തംഭനത്തിന്റെ പശ്ചാത്തലത്തില്‍ സര്‍വകലാശാല വിസി മാരുടെ യോഗം വിളിച്ചുചേര്‍ത്ത ഗവര്‍ണര്‍ പി സദാശിവത്തിന്റെ നടപടിയെ പരിഹസിച്ചും വിമര്‍ശിച്ചും കെ.പി.സി.സി വൈസ് പ്രസിഡന്റ് എം.എം ഹസന്‍ രംഗത്തെത്തി.

ഗവര്‍ണറുടെ നടപടി ചട്ടലംഘനമാണെന്ന് ഹസ്സന്‍ വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു. ഇന്നേവരെ ഇത്തരമൊരു അസാധാരണ നടപടി ആരും കൈക്കൊണ്ടിട്ടില്ല. സര്‍വകലാശാലകളുടെ സുഗമമായ നടത്തിപ്പിനെന്ന പേരില്‍ ഗവര്‍ണര്‍ രൂപീകരിച്ച ചാന്‍സലേഴ്‌സ് കൗണ്‍സിലിന് യാതൊരു നിയമ സാധുതയുമില്ലെന്നും എം എം ഹസ്സന്‍ പറഞ്ഞു.

mm-hassan

സര്‍ക്കാറിന്റെ ദൈനം ദിന കാര്യങ്ങളിലാണ് ഗവര്‍ണര്‍ ഇടപെട്ടത്. അത് അനുവദനീയമല്ല. ഗവര്‍ണര്‍മാര്‍ക്കുള്ള അധികാരങ്ങള്‍ ഭരണഘടനയില്‍ വ്യക്തമായി നിര്‍വചിച്ചിട്ടുണ്ട്. ഇങ്ങനെയാണെങ്കില്‍ ഗവര്‍ണര്‍ മന്ത്രിസഭപോലും വിളിച്ചുകൂട്ടാന്‍ മടിക്കില്ലെന്ന് എം എം ഹസ്സന്‍ പരിഹസിച്ചു.

നിയസഭ വിളിച്ചുകൂട്ടാനും, യൂണിവേഴ്‌സിറ്റി സെനറ്റിന് അധ്യക്ഷത വഹിക്കാനും ഗവര്‍ണര്‍ക്ക് ഭരണഘടന അധികാരം നല്‍കുന്നുണ്ട്. ഇവയൊന്നും ചെയ്യാതെയാണ് ഗവര്‍ണര്‍ സര്‍ക്കാര്‍ അധികാരത്തില്‍ കൈകടത്തുന്നതെന്ന് ഹസ്സന്‍ ആരോപിച്ചു. കാലിക്കറ്റ്, കുസാറ്റ്, എം.ജി, കേരള അടക്കം 12 സര്‍വകലാശാലകളിലെ വിസിമാരുടെ യോഗം കഴിഞ്ഞദിവസം ഗവര്‍ണര്‍ വിളിച്ചു കൂട്ടിയിരുന്നു. ഈ യോഗത്തിലാണ് ചാന്‍സലേഴ്‌സ് കൗണ്‍സിലിന് രൂപം നല്‍കിയത്.

English summary
Kerala Congress leader MM Hassan against Governor Sathasivam
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X