Get Updates
Get notified of breaking news, exclusive insights, and must-see stories!

എംഎം ഹസ്സനെ പുറത്താക്കാന്‍ കോണ്‍ഗ്രസില്‍ പടയൊരുക്കം; പിന്നിലാര്?

തിരുവന്തപുരം: കെപിസിസി പ്രസിഡന്റ് എംഎം ഹസ്സനെ കോണ്‍ഗ്രസിന്റെ ഭാരവാഹിത്വങ്ങളില്‍ നിന്നും മാറ്റി പാര്‍ട്ടിയില്‍ ഒതുക്കാന്‍ ശ്രമം നടക്കുന്നതായി റിപ്പോര്‍ട്ട്. എ, ഐ ഗ്രൂപ്പുകള്‍ക്ക് അനഭിമതനായിക്കഴിഞ്ഞ ഹസ്സനെ കെപിസിസി പ്രസിഡന്റ് സ്ഥാനത്തുനിന്നുള്‍പ്പെടെ മാറ്റണമെന്ന് ആവശ്യപ്പെട്ട് സംസ്ഥാനത്തെ നേതാക്കള്‍ ഹൈക്കമാന്‍ഡിനെ സമീപിക്കാനൊരുങ്ങുകയാണ്.

അടുത്തിടെ പാര്‍ട്ടിയെ പ്രതിരോധത്തിലാക്കിയ പരാമര്‍ശങ്ങള്‍ നടത്തിയതിന്റെ പേരിലാണ് ഹസ്സനെ ഒതുക്കുന്നത്. ചാരക്കേസില്‍ കരുണാകരനെ രാജിവെപ്പിച്ച സംഭവത്തിലും മുത്തലാഖ് വിഷയത്തിലും ഹസ്സന്റെ പ്രതികരണം പാര്‍ട്ടിക്കെതിരാണന്നും പ്രസിഡന്റ് സ്ഥാനത്തിന് യോജിച്ചതല്ലെന്നും നേതാക്കള്‍ പറയുന്നു.

hassan

കേന്ദ്ര സര്‍ക്കാര്‍ അവതരിപ്പിച്ച മുത്തലാഖ് ബില്ലിനെ പൂര്‍ണമായും എതിര്‍ക്കുന്ന നിലപാടാണ് ഹസ്സന്റേത്. അതേസമയം, ചില കാര്യങ്ങള്‍ മാറ്റിനിര്‍ത്തിയാല്‍ ബില്ലിനോട് കോണ്‍ഗ്രസ് കേന്ദ്ര നേതൃത്വം അനുകൂലമായാണ് പ്രതികരിച്ചത്. ജനങ്ങളിലും കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ക്കിടയിലും ഹസ്സന്റെ വേറിട്ട നിലപാട് പാര്‍ട്ടിക്ക് അവമതിപ്പുണ്ടാക്കി.

ചാരക്കേസില്‍ ഉമ്മന്‍ ചാണ്ടിയെ പ്രതിസ്ഥാനത്ത് നിര്‍ത്തുന്നതായിരുന്നു ഹസ്സന്റെ കുറ്റസമ്മതം. കെ കരുണാകരനെ മുഖ്യമന്ത്രി സ്ഥാനത്തുനിന്നും മാറ്റിയതില്‍ കുറ്റബോധമുണ്ടെന്ന് ഹസ്സന്‍ പറഞ്ഞത് ഉമ്മന്‍ ചാണ്ടിക്ക് വലിയ തിരിച്ചടിയായി. പാര്‍ട്ടിക്കുള്ളില്‍ നേതാക്കള്‍ തമ്മിലുള്ള വാക്കേറ്റത്തിനും മറ്റും ഹസ്സന്റെ പരാമര്‍ശം ഇടയാക്കുകയും ചെയ്തു. ഇതോടെ, നേരത്തെതന്നെ ഹസ്സനോട് എതിര്‍പ്പുള്ള നേതാക്കള്‍ കൂട്ടത്തോടെ ഹൈക്കമാന്‍ഡിനെ സമീപിക്കാനാണ് തീരുമാനം.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+