Get Updates
Get notified of breaking news, exclusive insights, and must-see stories!

ജോസ് പക്ഷം തകര്‍ന്നടിയും; വരാനുള്ളവരുടെ നീണ്ട ലിസ്റ്റുണ്ടെന്ന് ജോസഫ്, എംഎല്‍എമാരുണ്ടോ?

കോട്ടയം: യുഡിഎഫില്‍ നിന്ന് പുറത്താക്കിയ ജോസ് പക്ഷത്തിന് വരാനിരിക്കുന്നത് തിരിച്ചടിയുടെ നാളുകളാണെന്ന് സൂചന നല്‍കി പിജെ ജോസഫ്. ജോസ് പക്ഷത്ത് നിന്ന് ഒട്ടേറെ പ്രമുഖര്‍ കളം മാറുമെന്ന് അദ്ദേഹം പറഞ്ഞു. മുന്നണി നിര്‍ദേശവും ധാരണകളും പാലിക്കാത്തവര്‍ക്ക് മുന്നണിയില്‍ തുടരാനാകില്ല എന്ന സന്ദേശമാണ് യുഡിഎഫ് നേതൃത്വത്തിന്റെ തീരുമാനത്തിലൂടെ ലഭിച്ചിരിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.

അതേസമയം, ജോസ് പക്ഷത്തിന് എല്‍ഡിഎഫ് വാതില്‍ തുറന്നിടുമോ എന്നാണ് ഇനി അറിയേണ്ടത്. സ്വാഗതം ചെയ്യുമെന്നാണ് എല്‍ഡിഎഫ് നേതാക്കള്‍ നല്‍കിയ സൂചന. എന്നാല്‍ തിടുക്കത്തില്‍ ഒരു മുന്നണിയിലേക്കും പോകില്ലെന്ന് ജോസ് പക്ഷക്കാരനും കോട്ടയം എംപിയുമായ തോമസ് ചാഴിക്കാടന്‍ വ്യക്തമാക്കി. വിശദാംശങ്ങള്‍ ഇങ്ങനെ....

ധാരണ പാലിക്കത്തതാണ് പ്രശ്‌നം

ധാരണ പാലിക്കത്തതാണ് പ്രശ്‌നം

മുന്നണിയുടെ ധാരണകളും നിര്‍ദേശങ്ങളും പാലിക്കണം. അല്ലാത്തവര്‍ക്ക് മുന്നണിയില്‍ തുടരാന്‍ സാധിക്കില്ല. ജോസ് പക്ഷത്തെ പുറത്താക്കിയത് സ്വാഭാവിക തീരുമാനമാണ്. എല്ലാം യുഡിഎഫിന് വിട്ടിരിക്കുകയാണെന്നും പിജെ ജോസഫ് പറഞ്ഞു. ജോസ് കെ മാണി വിഭാഗത്തെ പുറത്താക്കയതിനോട് പ്രതികരിക്കുകയായിരുന്നു ജോസഫ്.

Recommended Video

cmsvideo
    LDF says a big no to Jose k Mani | Oneindia Malayalam
    ഒട്ടേറെ പേര്‍ വരും

    ഒട്ടേറെ പേര്‍ വരും

    ജോസ് കെ മാണി വിഭാഗത്തില്‍ നിന്ന് ഒട്ടേറെ പേര്‍ വരാന്‍ താല്‍പര്യം പ്രകടിപ്പിച്ചിട്ടുണ്ട്. വരാനുള്ളവരുടെ നീണ്ട ലിസ്റ്റുണ്ട്. ആരുടെയും പേര് പറയുന്നില്ല. എംഎല്‍എമാരുണ്ടോ എന്ന് ഇപ്പോള്‍ പറയുന്നില്ല. ആരുടെയും പേര് വെളിപ്പെടുത്തുന്നില്ല. ജോസ് പക്ഷത്തെ മുന്നണി പുറത്താക്കിയ സാഹചര്യത്തിലാണ് നേതാക്കള്‍ വരുന്നതെന്നും പിജെ ജോസഫ് പറഞ്ഞു.

    എല്‍ഡിഎഫ് ക്ഷണിച്ചേക്കും

    എല്‍ഡിഎഫ് ക്ഷണിച്ചേക്കും

    ജോസ് പക്ഷത്തെ എല്‍ഡിഎഫ് ക്ഷണിച്ചേക്കുമെന്നാണ് വിവരം. യുഡിഎഫിനെ ശിഥിലീകരിക്കുകയാണ് തങ്ങളുടെ ലക്ഷ്യമെന്ന് കണ്‍വീനര്‍ എ വിജയരാഘവന്‍ പറഞ്ഞു. ഇതിനുള്ള ഒരു അവസരവും നഷ്ടപ്പെടുത്തില്ല. ജോസ് കെ മാണി വിഭാഗം അവരുടെ നിലപാട് അറിയിക്കട്ടെ എന്നും വിജയരാഘവന്‍ പറഞ്ഞു.

    തിടുക്കത്തില്‍ എങ്ങോട്ടുമില്ല

    തിടുക്കത്തില്‍ എങ്ങോട്ടുമില്ല

    അതേസമയം, തിടുക്കത്തില്‍ ഒരു മുന്നണിയിലേക്കുമില്ലെന്ന് കോട്ടയം എംപി തോമസ് ചാഴിക്കാടന്‍ പറഞ്ഞു. യുഡിഎഫ് നടപടി അധാര്‍മികമാണ്. ഏതെങ്കിലും മുന്നണിയിലേക്ക് തിടുക്കത്തില്‍ ചാടിപ്പോകുന്ന നിലപാട് എടുക്കില്ലെന്നും ജോസ് പക്ഷക്കാരനായ തോമസ് ചാഴിക്കാടന്‍ വ്യക്തമാക്കി.

    അനാഥമായി പോകില്ല

    അനാഥമായി പോകില്ല

    തിരക്ക് പിടിച്ച് ഒരു തീരുമാനവും എടുക്കില്ല. വിശദമായ ചര്‍ച്ചകള്‍ക്ക് ശേഷമായിരിക്കും അടുത്ത ചുവട് വയ്ക്കുക. എല്‍ഡിഎഫിലേക്ക് പോകില്ലെന്ന് ഇപ്പോള്‍ പറയാന്‍ സാധിക്കില്ല. അനാഥമായി പോകുന്ന അവസ്ഥയുണ്ടാകില്ല. തങ്ങളുടെ നിലപാടുകള്‍ അംഗീകരിക്കുന്നവരുമായി ചേരും- കാഞ്ഞിരപ്പള്ളി എംഎല്‍എ ജയരാജ് പറഞ്ഞു.

    Notifications
    Settings
    Clear Notifications
    Notifications
    Use the toggle to switch on notifications
    • Block for 8 hours
    • Block for 12 hours
    • Block for 24 hours
    • Don't block
    Gender
    Select your Gender
    • Male
    • Female
    • Others
    Age
    Select your Age Range
    • Under 18
    • 18 to 25
    • 26 to 35
    • 36 to 45
    • 45 to 55
    • 55+