കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

മാണിയെ കോണ്‍ഗ്രസ് ക്രൂശിച്ചു... സ്വയം നശിക്കുകയും ഘടകക്ഷികളെ നശിപ്പിക്കുകയും ചെയ്‌തെന്ന് ....

  • By Vishnu
Google Oneindia Malayalam News

കോട്ടയം: കേരളാ കോണ്‍ഗ്രസ് സിറ്റിയറിംഗ് കമ്മറ്റി യോഗത്തില്‍ കോണ്‍ഗ്രസിനെതിരെ രൂക്ഷ വിമര്‍ശനം. കെഎം മാണിയെ കോണ്‍ഗ്രസ് ഒറ്റ തിരിഞ്ഞ് പ്രതിയാക്കാന്‍ ശ്രമിച്ചു. കേരളാ കോണ്‍ഗ്രസിനെ ബാര്‍കോഴ കേസില്‍ പ്രതിസ്ഥാനത്ത് നിര്‍ത്താനാണ് കോണ്‍ഗ്രസ് ശ്രമിച്ചത്.

പ്രതിപക്ഷം പോലും ഇത്രയേറെ ക്രൂശിച്ചിട്ടില്ലെന്ന് നേതാക്കള്‍ യോഗത്തില്‍ ആരോപിച്ചെന്നാണ് വിവരം. തെരഞ്ഞെടുപ്പിന് ശേഷം ചേര്‍ന്ന ആദ്യ സ്റ്റിയറിംഗ് കമ്മറ്റി യോഗത്തിലാണ് കേരള കോ്ണ്‍ഗ്രസ് നേതാക്കള്‍ കോണ്‍ഗ്രസിനെതിരെ രൂക്ഷ വിമര്‍ശനം നടത്തിയത്.

K M Mani

സ്വയം നശിക്കുന്ന തീരുമാനങ്ങളാണ് കോണ്‍ഗ്രസ് നിരന്തരം കൈകൊണ്ടത്. ഘടകക്ഷികളെക്കൂടി ഇല്ലാതാക്കുന്ന പ്രവര്‍ത്തനമാണ് ഉണ്ടായത്. അരുവിക്കര ഉപതെരഞ്ഞെടുപ്പ് കഴിഞ്ഞതോടെയാണ് കോണ്‍ഗ്രസ് ഘടകക്ഷികളെ ഭരിക്കാന്‍ വന്നത്. ബാര്‍ കേസില്‍ മാണിയെ ഒറ്റപ്പെടുത്തി. ബറാബാസിനെ രക്ഷിക്കാന്‍ യേശു ക്രിസ്തുവിനെ ക്രൂശിച്ച പോലെയാണ് വിവാദങ്ങളുണ്ടായപ്പോള്‍ കോണ്‍ഗ്രസിന്റെ നേതാക്കള്‍ പെരുമാറിയതെന്നും ആരോപിച്ചു.

യുഡിഎഫ് സര്‍ക്കാരിന്റെ അവസാനകാലത്ത് എടുത്ത തീരുമാനങ്ങളില്‍ പലതും തെരഞ്ഞെടുപ്പിലെ തോല്‍വിക്ക് കാരണമായി. സര്‍ക്കാരിനെതിരെ രംഗത്തുവന്നത് കോണ്‍ഗ്രസുകരാണ്. കെപിസിസി പ്രസിഡന്റ് പോലും തന്റെ ഉത്തരവാദിത്വം മറന്നു. പ്രതിപക്ഷ നേതാവായിരുന്ന വിഎസ് അച്യുതാനന്ദന്‍ പോലും ഉന്നയിക്കാത്ത ആരോപണങ്ങളാണ് കോണ്‍ഗ്രസിലെ ചില എംഎല്‍എമാര്‍ നടത്തിയത്. ഈ വിവാദങ്ങളെല്ലാം മുന്നണിയുടെ കനത്ത പരാജയത്തിന് കാരണമായി.

എന്നാല്‍ വിവാദങ്ങളുണ്ടായപ്പോള്‍ അവ പ്രതിരോധിക്കുന്നതിന് പകരം ആളിക്കത്തിക്കാനാണ് കോണ്‍ഗ്രസിലെ ചില നേതാക്കള്‍ ശ്രമിച്ചെതെന്നും യോഗം കുറ്റപ്പെടുത്തി. സ്റ്റിയറിംഗ് കമ്മറ്റി യോഗത്തനു ശേഷം കേരളാ കോണ്‍ഗ്രസ് ചെയര്‍മാന്‍ കെഎം മാണി മാധ്യമങ്ങളെ കാണുന്നുണ്ട്. അദ്ദേഹവും കോണ്‍ഗ്രസില്‍ നിന്ന് നേരിട്ട ദുരനുഭത്തിനെതിരെ രൂക്ഷപ്രതികരണം നടത്തുമെന്നാണ് അറിയുന്നത്.

English summary
Kerala Congress M steering committee criticise Congress for accusing KM Mani in bar bribe case.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X