കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

പി.സി ജോര്‍ജ്ജിനെ അയോഗ്യനാക്കാന്‍ സ്പീക്കര്‍ക്ക് കത്തു നല്‍കി

  • By Sruthi K M
Google Oneindia Malayalam News

തിരുവനന്തപുരം: എം.എല്‍.എ പി.സി ജോര്‍ജ്ജിനെതിരെ കേരള കോണ്‍ഗ്രസ് എം രംഗത്ത്. എം.എല്‍.എ.യെ അയോഗ്യനാക്കാന്‍ കേരള കോണ്‍ഗ്രസ് സ്പീക്കര്‍ എന്‍. ശക്തന് കത്തു നല്‍കി. ചീഫ് വിപ്പ് തോമസ് ഉണ്ണിയാടനാണു സ്പീക്കര്‍ക്കു കത്ത് നല്‍കിയത്.

പാര്‍ട്ടിയില്‍ നിന്ന് സ്വയം പുറത്തുപോയതായി കണക്കിലെടുത്ത് അയോഗ്യനാക്കണമെന്നാണ് ആവശ്യം. പി.സി.ജോര്‍ജ്ജിനെ നിയമസഭാ അംഗത്വത്തില്‍ നിന്ന് അയോഗ്യനാക്കാനുള്ള നടപടികള്‍ ആരംഭിക്കാന്‍ കേരളകോണ്‍ഗ്രസ് എം ഉന്നതാധികാര സമിതിയോഗം നേരത്തെ തീരുമാനിച്ചിരുന്നു.

pc-george

നിലവില്‍ ജോര്‍ജിനെ പാര്‍ട്ടിയില്‍ നിന്നു സസ്‌പെന്‍ഡ് ചെയ്തിരിക്കുകയാണ്. ജൂണ്‍ നാലിനു ജോര്‍ജ് സ്പീക്കര്‍ക്കു നല്‍കിയ കത്തും നല്‍കിയിട്ടുണ്ട്. യുഡിഎഫിലെ ഒരു കക്ഷിയിലും അംഗമല്ലെന്നാണു ജോര്‍ജിന്റെ കത്തില്‍ പറയുന്നത്.

അരുവിക്കര ഉപതിരഞ്ഞെടുപ്പില്‍ മറ്റൊരു സ്ഥാനാര്‍ഥിക്കുവേണ്ടി പ്രവര്‍ത്തിച്ച ജോര്‍ജ് കൂറുമാറ്റ നിരോധന നിയമം ലംഘിച്ചിരിക്കുന്നു. ഇതെല്ലാം കണക്കിലെടുത്ത് അദ്ദേഹത്തെ സഭാംഗത്വത്തില്‍ നിന്ന് അയോഗ്യനാക്കണം എന്നാണ് പാര്‍ട്ടിയുടെ ആവശ്യം.

English summary
Kerala congress m submitted a letter to speaker against pc George
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X