കേറി വാടാ മക്കളേ കേറി വാ... പിസിയേയും ഫ്രാന്‍സിസ് ജോര്‍ജിനേയും തിരിച്ചു വിളിച്ച് മാണി
പാര്‍ട്ടി വിട്ടവരെയെല്ലാം കൂടെ കൂട്ടി കരുത്തു തിരിച്ചു പിടിക്കാനാണ് കേരള കോണ്‍ഗ്രസ് എമ്മിന്റെ ശ്രമം. പാര്‍ട്ടി വിട്ടവര്‍ക്ക് എപ്പോള്‍ വേണമെങ്കിലും തിരിച്ചു വരാമെന്നു മാണിയും വ്യക്തമാക്കി.
കോട്ടയം: വളരുന്തോറും പിളരും പിളരുന്തോറും വളരും എന്നതാണല്ലോ കേരളാ കോണ്‍ഗ്രസിന്റെ ആപ്തവാക്യം. പിളര്‍ന്നു പിളര്‍ന്ന് ഇനി പിളരാന്‍ പറ്റാണ്ടായപ്പോള്‍ പിളര്‍ന്നു പോയവരെയെല്ലാം തിരികെ വിളിക്കാന്‍ ഒരുങ്ങുകയാണ് കേരളാ കോണ്‍ഗ്രസ് മാണി വിഭാഗം. പത്തനംതിട്ടയില്‍ കേരള കോണ്‍ഗ്രസ് എം ജില്ലാ നേതൃയോഗത്തില്‍ പങ്കെടുക്കാനെത്തിയപ്പോള്‍ പാര്‍ട്ടി ചെയര്മാന് കെഎം മാണിയും ഇക്കാര്യത്തില്‍ മനസു തുറന്നു. പാര്‍ട്ടി വിട്ടവര്‍ക്ക് തിരിച്ചു വരാന്‍ ഒരു തടസവുമില്ലെന്ന് അദ്ദേഹം വ്യക്തമാക്കി.
ഫ്രാന്‍സിസ് ജോര്‍ജ്ജിനേയും പിസി തോമസിനേയും തിരിച്ചു വിളിച്ചുകൊണ്ട് കേരള കോണ്‍ഗ്രസ് എം മുഖപത്രം പ്രതിച്ഛായ ലേഖനവും എഴുതി. പാര്‍ട്ടി വിട്ടവര്‍ക്ക് അര്‍ഹമായ പരിഗണന കിട്ടാത്തതുകൊണ്ടാണ് തിരിച്ചു വിളിക്കുന്നതെന്നാണ് ലേഖനത്തില്‍ പറയുന്നത്. പാര്‍ട്ടി വിട്ടു പോയ സ്ഥാപക നേതാക്കള്‍ പോലും തിരിച്ചു വന്ന ചരിത്രവും ലേഖനത്തില്‍ ചൂണ്ടിക്കാട്ടുന്നുണ്ട്.

പാര്‍ട്ടി വിട്ട സ്ഥാപക നേതാക്കള്‍ പോലും തിരിച്ചു വന്നത് പിസി തോമസിനും ഫ്രാന്‍സിസിനും എപ്പോള്‍ വേണമെങ്കിലും തിരിച്ചു വരാമെന്ന സൂചനയാണ്. പാര്‍ട്ടി വിട്ടു പോയ ഇരുവരും സ്വന്തം നിലക്ക് ഓരോ പാര്‍ട്ടികള്‍ ഉണ്ടാക്കിയെങ്കിലും രക്ഷപെട്ടില്ല എന്നാണ് പ്രതിച്ഛായയുടെ കണ്ടെത്തല്‍. ഫ്രാന്‍സിസ് ജോര്‍ജ്ജിന്റെ ജനാധിപത്യ കേരളാ കോണ്‍ഗ്രസും പിസി തോമസിന്റെ കേരളാ കോണ്‍ഗ്രസും കോട്ടയത്തും ചരല്‍ക്കുന്നിലും സംഘടിപ്പിച്ച സമ്മേളനങ്ങളെ രാഷ്ട്രീയ ദുരന്തമെന്നാണ് പ്രതിച്ഛായ വിശേഷിപ്പിക്കുന്നത്.

ഇപ്പോള്‍ ഇടതു മുന്നണിയില്‍ ഉള്ള ജനാധിപത്യ കേരള കോണ്‍ഗ്രസിനും എന്‍ഡിഎയിലുള്ള കേരള കോണ്‍ഗ്രസിനും ലഭിക്കന്നത് അവഗണന മാത്രമാണെന്നാണ് പ്രതിച്ഛായയുടെ കണ്ടെത്തല്‍. കോട്ടയത്തു നടന്ന ജനാധിപത്യ കേരള കോണ്‍ഗ്രസ് സമ്മേളനത്തില്‍ ഉദ്ഘാടകനായി നിശ്ചയിച്ചിരുന്ന പിണറായി വിജയന് പങ്കെടുത്തില്ല. കേരള കോണ്‍ഗ്രസിനുണ്ടായതും ഇതേ അനുഭവം തന്നെയാണ്. അമിത് ഷായെ ഉദ്ഘാടകനാക്കിയെങ്കിലും സംഭവിച്ചത് മറിച്ചായിരുന്നു.

തിരിച്ചു വരേവിനേക്കുറിച്ചു മാത്രമല്ല ലേഖനം പറയുന്നത്. പാര്‍ട്ടിയിലേക്കും തിരിച്ചു വന്നില്ലെങ്കില്‍ സംഭവിക്കാവുന്ന രാഷ്ട്രീയ അധപതനത്തേക്കുറിച്ചും ലേഖനം ഇരുവരേയും ഓര്‍മപ്പെടുത്തുന്നുണ്ട്. സ്വന്തം കാലില്‍ നില്ക്കാന് ശേഷിയില്ലാത്തവര്‍ പൊയ്ക്കാലില്‍ പൊങ്ങി നല്ക്കാന് വ്യാമോഹിച്ചാല്‍ രാഷ്ട്രീയത്തില്‍ അതത്ര എളുപ്പമാകില്ലെന്നാണ് പ്രതിച്ഛായയുടെ ഓര്‍മപ്പെടുത്തല്‍.

പിസി തോമസിനെയും ഫ്രാന്‍സിസ് ജോര്‍ജ്ജിനേയും പേരെടുത്തു പരാമര്‍ശിച്ച ലേഖനത്തില്‍ പിസി ജോര്ജ്ജിനേക്കുറിച്ചു മാത്രം ഒരക്ഷരം പോലും മിണ്ടിയിട്ടില്ല. ഒരു മുന്നണിയുടെ പിന്‍ബലവും ഇല്ലാതെ ഒറ്റക്കു മത്സരിച്ചു വിജയിച്ച പിസി ജോര്‍ജ്ജ് സ്വന്തം കാലില്‍ നില്ക്കാന് പ്രാപ്തനായതു കൊണ്ടായിരിക്കാം. അതോ പിസി ജോര്‍ജ്ജിനു മറ്റുള്ളവരേപ്പോലെ കൂടെ പോരാന്‍ ഒരു പാര്‍ട്ടി ഇല്ലാത്തതുകൊണ്ടോ? എന്തു തന്നെയായാലും പാര്‍ട്ടി വിട്ടു പോയവര്‍ക്കെല്ലാം തിരികെ വരാം എന്ന വിളിയില്‍ പിസി ജോര്‍ജ്ജും ഉള്‍പ്പെടുമെന്നതില്‍ അദ്ദേഹത്തിന് ആശ്വസിക്കാം.

മറ്റുള്ളവരുടെ രാഷ്ട്രീയ ഭാവിയേക്കുറിച്ചു സങ്കപ്പെടുന്ന കേരള കോണ്‍ഗ്രസ് എമ്മിന്റെ രാഷ്ട്രീയ ഭാവി ഇപ്പോഴും അനിശ്ചിതത്വത്തിലാണ്. ഒരു മുന്നണിയിലുമില്ലാതെ ഒറ്റക്കു നില്ക്കുന്ന പാര്‍ട്ടിയുടെ യഥാര്‍ത്ഥ കരുത്തു തിരിച്ചറിയാന്‍ അടുത്ത തെരഞ്ഞെടുപ്പുവരെ കാത്തിരിക്കണം. അതിനു മുമ്പേ പാര്‍ട്ടി വിട്ടു പോയവരെയെല്ലാം തിരിച്ചു വിളിച്ച് അംഗ ബലം കൂട്ടി മുന്നണികളോടു വിലപേശാനുള്ള തന്ത്രമാണോ ഇതെന്നും കാത്തിരുന്നു കാണാം.

എന്നാല്‍ ഇക്കാര്യത്തില്‍ ഫ്രാന്‍സിസ് ജോര്‍ജും പിസി തോമസും പ്രതികരിച്ചിട്ടില്ല. മൗനം സമ്മതമാകുമോ എന്നതാണിനി രാഷ്ട്രീയ കേരളം ഉറ്റു നോക്കുന്നത്.
-
പുതിയ അധികാരസ്ഥാനങ്ങള്‍ ലഭിക്കും, യാത്രാവേളയില്‍ ധനനഷ്ടത്തിനു സാധ്യത, തൊഴില്‍ ഉയര്‍ച്ച, വാരഫലം -
ആഡംബരവസ്തുക്കള്‍ സ്വന്തമാക്കും, മാതാവിന്റെ അസുഖങ്ങള്‍ മൂര്‍ച്ഛിക്കും, വിദേശയാത്രയ്ക്ക് അവസരം, നാൾഫലം -
'രഞ്ജിത്ത് ആ സ്ത്രീക്ക് ഞങ്ങളൊക്കെ നോക്കി നിൽക്കെ ഉമ്മ കൊടുത്തു, മുറിയിലേക്ക് കയറി';ശാന്തിവിള ദിനേശ് -
സോഷ്യൽ മീഡിയ താരം 'ഗുണ്ട ബിനു' അന്തരിച്ചു; കുറിപ്പുമായി നടി സ്നേഹ ശ്രീകുമാർ -
'ദിലീപ് മണ്ടനായിരിക്കും.. ഉടൻ വരും ആ മഹാൻ വിഗ്ഗും റോസ് പൗഡറും ഇട്ട്, തെറി വിളിപ്പിക്കും';ശാന്തിവിള ദിനേശ് -
സഹനത്തിന്റെയും ഉയർത്തെഴുന്നേൽപ്പിന്റെയും ഈസ്റ്റർ; നേരാം കുടുംബത്തിനും മാലോകർക്കും ആശംസകൾ -
സ്വർണ വിലയിൽ 17 ശതമാനത്തിൻ്റെ ഇടിവ്; ഇനിയൊരു തിരിച്ചുവരവ് ഇല്ലേ? തിരിച്ചടിക്കുള്ള കാരണങ്ങൾ -
ബിഗ് ടിക്കറ്റിൽ വീണ്ടും മലയാളി തിളക്കം; അതും 50 കോടി രൂപയുടെ വമ്പൻ സമ്മാനം..! ഷാജിക്ക് ഭാഗ്യനേട്ടം -
അബിൻ-വീണ പോരാട്ടം പ്രവചനാതീതം, റോഷി അഗസ്റ്റിൻ തോൽക്കും, കടന്നപ്പള്ളിക്ക് വെല്ലുവിളി, പ്രവചിച്ച് സർവേ -
പവർഫുൾ കുബേര യോഗം വിഷു ദിനത്തിൽ; ഈ രാശിക്കാരിലേക്ക് പണം ഒഴുകിവരും, നല്ല ജോലി കിട്ടും..! -
സംസ്ഥാനത്ത് നാല് ജില്ലകളിൽ ശക്തമായ മഴയ്ക്ക് സാധ്യത; യെല്ലോ അലർട്ട്, കാറ്റ് വീശിയേക്കും, ഇടിമിന്നൽ സൂക്ഷിക്കുക -
അമേരിക്കക്ക് വൻ തിരിച്ചടി; 24 മണിക്കൂറിനിടെ രണ്ടാമത്തെ യുദ്ധവിമാനവും ഇറാൻ തകർത്തു












Click it and Unblock the Notifications