കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

കേറി വാടാ മക്കളേ കേറി വാ... പിസിയേയും ഫ്രാന്‍സിസ് ജോര്‍ജിനേയും തിരിച്ചു വിളിച്ച് മാണി

പാര്‍ട്ടി വിട്ടവരെയെല്ലാം കൂടെ കൂട്ടി കരുത്തു തിരിച്ചു പിടിക്കാനാണ് കേരള കോണ്‍ഗ്രസ് എമ്മിന്റെ ശ്രമം. പാര്‍ട്ടി വിട്ടവര്‍ക്ക് എപ്പോള്‍ വേണമെങ്കിലും തിരിച്ചു വരാമെന്നു മാണിയും വ്യക്തമാക്കി.

  • By Jince K Benny
Google Oneindia Malayalam News

കോട്ടയം: വളരുന്തോറും പിളരും പിളരുന്തോറും വളരും എന്നതാണല്ലോ കേരളാ കോണ്‍ഗ്രസിന്റെ ആപ്തവാക്യം. പിളര്‍ന്നു പിളര്‍ന്ന് ഇനി പിളരാന്‍ പറ്റാണ്ടായപ്പോള്‍ പിളര്‍ന്നു പോയവരെയെല്ലാം തിരികെ വിളിക്കാന്‍ ഒരുങ്ങുകയാണ് കേരളാ കോണ്‍ഗ്രസ് മാണി വിഭാഗം. പത്തനംതിട്ടയില്‍ കേരള കോണ്‍ഗ്രസ് എം ജില്ലാ നേതൃയോഗത്തില്‍ പങ്കെടുക്കാനെത്തിയപ്പോള്‍ പാര്‍ട്ടി ചെയര്‍മാന്‍ കെഎം മാണിയും ഇക്കാര്യത്തില്‍ മനസു തുറന്നു. പാര്‍ട്ടി വിട്ടവര്‍ക്ക് തിരിച്ചു വരാന്‍ ഒരു തടസവുമില്ലെന്ന്‌ അദ്ദേഹം വ്യക്തമാക്കി.

ഫ്രാന്‍സിസ് ജോര്‍ജ്ജിനേയും പിസി തോമസിനേയും തിരിച്ചു വിളിച്ചുകൊണ്ട് കേരള കോണ്‍ഗ്രസ് എം മുഖപത്രം പ്രതിച്ഛായ ലേഖനവും എഴുതി. പാര്‍ട്ടി വിട്ടവര്‍ക്ക് അര്‍ഹമായ പരിഗണന കിട്ടാത്തതുകൊണ്ടാണ് തിരിച്ചു വിളിക്കുന്നതെന്നാണ് ലേഖനത്തില്‍ പറയുന്നത്. പാര്‍ട്ടി വിട്ടു പോയ സ്ഥാപക നേതാക്കള്‍ പോലും തിരിച്ചു വന്ന ചരിത്രവും ലേഖനത്തില്‍ ചൂണ്ടിക്കാട്ടുന്നുണ്ട്.

വിമര്‍ശന പ്രഹരങ്ങള്‍

പാര്‍ട്ടി വിട്ട സ്ഥാപക നേതാക്കള്‍ പോലും തിരിച്ചു വന്നത് പിസി തോമസിനും ഫ്രാന്‍സിസിനും എപ്പോള്‍ വേണമെങ്കിലും തിരിച്ചു വരാമെന്ന സൂചനയാണ്. പാര്‍ട്ടി വിട്ടു പോയ ഇരുവരും സ്വന്തം നിലക്ക് ഓരോ പാര്‍ട്ടികള്‍ ഉണ്ടാക്കിയെങ്കിലും രക്ഷപെട്ടില്ല എന്നാണ് പ്രതിച്ഛായയുടെ കണ്ടെത്തല്‍. ഫ്രാന്‍സിസ് ജോര്‍ജ്ജിന്റെ ജനാധിപത്യ കേരളാ കോണ്‍ഗ്രസും പിസി തോമസിന്റെ കേരളാ കോണ്‍ഗ്രസും കോട്ടയത്തും ചരല്‍ക്കുന്നിലും സംഘടിപ്പിച്ച സമ്മേളനങ്ങളെ രാഷ്ട്രീയ ദുരന്തമെന്നാണ് പ്രതിച്ഛായ വിശേഷിപ്പിക്കുന്നത്.

അവഗണിക്കപ്പെടുന്ന പിസിയും ഫ്രാന്‍സിസും

ഇപ്പോള്‍ ഇടതു മുന്നണിയില്‍ ഉള്ള ജനാധിപത്യ കേരള കോണ്‍ഗ്രസിനും എന്‍ഡിഎയിലുള്ള കേരള കോണ്‍ഗ്രസിനും ലഭിക്കന്നത് അവഗണന മാത്രമാണെന്നാണ് പ്രതിച്ഛായയുടെ കണ്ടെത്തല്‍. കോട്ടയത്തു നടന്ന ജനാധിപത്യ കേരള കോണ്‍ഗ്രസ് സമ്മേളനത്തില്‍ ഉദ്ഘാടകനായി നിശ്ചയിച്ചിരുന്ന പിണറായി വിജയന്‍ പങ്കെടുത്തില്ല. കേരള കോണ്‍ഗ്രസിനുണ്ടായതും ഇതേ അനുഭവം തന്നെയാണ്. അമിത് ഷായെ ഉദ്ഘാടകനാക്കിയെങ്കിലും സംഭവിച്ചത് മറിച്ചായിരുന്നു.

 പിസിക്കും ഫ്രാന്‍സിസിനും ഒരോര്‍മപ്പെടുത്തല്‍

തിരിച്ചു വരേവിനേക്കുറിച്ചു മാത്രമല്ല ലേഖനം പറയുന്നത്. പാര്‍ട്ടിയിലേക്കും തിരിച്ചു വന്നില്ലെങ്കില്‍ സംഭവിക്കാവുന്ന രാഷ്ട്രീയ അധപതനത്തേക്കുറിച്ചും ലേഖനം ഇരുവരേയും ഓര്‍മപ്പെടുത്തുന്നുണ്ട്. സ്വന്തം കാലില്‍ നില്‍ക്കാന്‍ ശേഷിയില്ലാത്തവര്‍ പൊയ്ക്കാലില്‍ പൊങ്ങി നല്‍ക്കാന്‍ വ്യാമോഹിച്ചാല്‍ രാഷ്ട്രീയത്തില്‍ അതത്ര എളുപ്പമാകില്ലെന്നാണ് പ്രതിച്ഛായയുടെ ഓര്‍മപ്പെടുത്തല്‍.

പിസി ജോര്‍ജ്ജിനെ പരാമര്‍ശിക്കാതെ

പിസി തോമസിനെയും ഫ്രാന്‍സിസ് ജോര്‍ജ്ജിനേയും പേരെടുത്തു പരാമര്‍ശിച്ച ലേഖനത്തില്‍ പിസി ജോര്‍ജ്ജിനേക്കുറിച്ചു മാത്രം ഒരക്ഷരം പോലും മിണ്ടിയിട്ടില്ല. ഒരു മുന്നണിയുടെ പിന്‍ബലവും ഇല്ലാതെ ഒറ്റക്കു മത്സരിച്ചു വിജയിച്ച പിസി ജോര്‍ജ്ജ് സ്വന്തം കാലില്‍ നില്‍ക്കാന്‍ പ്രാപ്തനായതു കൊണ്ടായിരിക്കാം. അതോ പിസി ജോര്‍ജ്ജിനു മറ്റുള്ളവരേപ്പോലെ കൂടെ പോരാന്‍ ഒരു പാര്‍ട്ടി ഇല്ലാത്തതുകൊണ്ടോ? എന്തു തന്നെയായാലും പാര്‍ട്ടി വിട്ടു പോയവര്‍ക്കെല്ലാം തിരികെ വരാം എന്ന വിളിയില്‍ പിസി ജോര്‍ജ്ജും ഉള്‍പ്പെടുമെന്നതില്‍ അദ്ദേഹത്തിന് ആശ്വസിക്കാം.

കേരള കോണ്‍ഗ്രസ് എമ്മിന്റെ രാഷ്ട്രീയ ഭാവി

മറ്റുള്ളവരുടെ രാഷ്ട്രീയ ഭാവിയേക്കുറിച്ചു സങ്കപ്പെടുന്ന കേരള കോണ്‍ഗ്രസ് എമ്മിന്റെ രാഷ്ട്രീയ ഭാവി ഇപ്പോഴും അനിശ്ചിതത്വത്തിലാണ്. ഒരു മുന്നണിയിലുമില്ലാതെ ഒറ്റക്കു നില്‍ക്കുന്ന പാര്‍ട്ടിയുടെ യഥാര്‍ത്ഥ കരുത്തു തിരിച്ചറിയാന്‍ അടുത്ത തെരഞ്ഞെടുപ്പുവരെ കാത്തിരിക്കണം. അതിനു മുമ്പേ പാര്‍ട്ടി വിട്ടു പോയവരെയെല്ലാം തിരിച്ചു വിളിച്ച് അംഗ ബലം കൂട്ടി മുന്നണികളോടു വിലപേശാനുള്ള തന്ത്രമാണോ ഇതെന്നും കാത്തിരുന്നു കാണാം.

 പിസിക്കും ഫ്രാന്‍സിസിനും മൗനവും


എന്നാല്‍ ഇക്കാര്യത്തില്‍ ഫ്രാന്‍സിസ് ജോര്‍ജും പിസി തോമസും പ്രതികരിച്ചിട്ടില്ല. മൗനം സമ്മതമാകുമോ എന്നതാണിനി രാഷ്ട്രീയ കേരളം ഉറ്റു നോക്കുന്നത്.

English summary
KM Mani open his mind in Pathanamthitta about the dropout leader of Kerala Congress M. Their official newspaper Parthichaya make it clear through an article wrote recently. They welcome PC Thomas and Francis George back
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X