കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

കേരള കോണ്‍ഗ്രസ് ബിജെപിയിലേക്കില്ല; കോണ്‍ഗ്രസ് ചതിച്ചെന്ന് ആവര്‍ത്തിച്ച് കെഎം മാണി...

  • By Vishnu
Google Oneindia Malayalam News

കോട്ടയം: ബാര്‍കോഴ കേസില്‍ കോണ്‍ഗ്രസില്‍ ഗൂഢാലോചന നടന്നെന്ന് ആവര്‍ത്തിച്ച് കേരളാകോണ്‍ഗ്രസ് എം ചെയര്‍മാന്‍ കെഎം മാണി. യുഡിഎഫില്‍ ചിലര്‍ ശത്രുക്കളോടൊപ്പം നിന്ന് ഗൂഡാലോചന നടത്തി. കൂടെ നിന്നവര്‍ ശത്രുക്കളായെന്ന് കണ്ടപ്പോഴാണ് മുന്നണി വിട്ടതെന്നും കെഎം മാണി കോട്ടയത്ത് പറഞ്ഞു.

കേരളാ കോണ്‍ഗ്രസ് സംസ്ഥാനസമിതി യോഗത്തിലാണ് മാണി കോണ്‍ഗ്രസിനെതിരെ രൂക്ഷ വിമര്‍ശനം നടത്തിയത്. മുന്നണിയിലുള്ള ചിലര്‍ കേരളാ കോണ്‍ഗ്രസിനെ ഒറ്റപ്പെടുത്തി. കേണ്‍ഗ്രസിനെ വളര്‍ത്തിയതില്‍ പ്രധാന കേരളാ കോണ്‍ഗ്രസിനുള്ള പങ്ക് വളരെ വലുതാണ്. സ്വന്തം വീട് വിട്ട് പുറത്ത് പോകേണ്ടി വന്നത് മുന്നണി ബന്ധത്തില്‍ വിള്ളല്‍ വീണത് കൊണ്ടാണെന്നും മാണി വ്യക്തമാക്കി.

K M Mani

കൊടുത്ത സ്‌നേഹം തിരിച്ച കിട്ടിയില്ല. ഇനിയും യുഡിഎഫില്‍ തുടരുകയാണെങ്കില്‍ ഒരുപാട് പേരെ ശ്ത്രുക്കളാക്കേണ്ടിവരുമെന്നും മാണി പറഞ്ഞു. യുഡിഎഫിലേക്ക് തിരിച്ച് വരില്ലെന്ന് മാണി ആവര്‍ത്തിച്ച് വ്യക്തമാക്കി. ബിജെപിയുമായുള്ള ബന്ധം അജണ്ടയില്ലില്ല. കേരളാ കോണ്‍ഗ്രസ് ഇനി എങ്ങോട്ട് എന്ന ചര്‍ച്ച രാഷ്ട്രീയ മാന്യതയ്ക്ക് ചേര്‍ന്നതല്ല.

പാര്‍ട്ടി തങ്ങളുടെ നിലപാട് വ്യക്തമാക്കിയിട്ടുണ്ട്. കോണ്‍ഗ്രസില്‍ നിന്ന് ബന്ധം ഉപേക്ഷിക്കുമ്പോള്‍ പാര്‍ട്ടിയിലെ ആരും എതിര്‍പ്പ് പറഞ്ഞില്ല. അത്രയേറെ അവഗണന നേരിട്ടുണ്ട്. കേരളാകോണ്‍ഗ്രസിന് ലഭിച്ച സ്വീകാര്യത പലര്‍ക്കും തലവേദനയായെന്നും മാണി പറഞ്ഞു.

പരാതികള്‍ പറയേണ്ട സ്ഥലങ്ങളില്‍ പറയേണ്ട സമയത്ത് കേരള കോണ്‍ഗ്രസ് പറഞ്ഞിട്ടുണ്ട്. പരാതിയുണ്ടെന്ന് പറഞ്ഞ് സ്റ്റാമ്പ് ഒട്ടിച്ച് കത്തുമായി നടക്കില്ല. പൊതുവഴിയില്‍ വിഴുപ്പലക്കുന്ന പരിപാടിയില്ല. നടന്നതെന്താണെന്ന് പുറത്ത് പറയുന്നത് മാന്യതയല്ല. ഈ മാന്യത കോണ്‍ഗ്രസ് കാണിച്ചില്ലെന്നും മാണി പറഞ്ഞു. കേരളകോണ്‍ഗ്രസിനെ കര്‍ഷകരും പ്രവര്‍ത്തകരും കൈവിടില്ലെന്നും മാണി കൂച്ചേര്‍ത്തു.

വണ്‍ഇന്ത്യയിലേക്ക് നിങ്ങള്‍ക്കും വാര്‍ത്തകളും ഫോട്ടോകളും അയയ്ക്കാം. ഉചിതമായവ പ്രസിദ്ധീകരിക്കും. അയയ്‌ക്കേണ്ട വിലാസം [email protected]

English summary
Kerala congress M chairman K M Mani against Congress.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X