ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് സ്ഥാനം ; യുഡിഎഫില്‍ ആശങ്ക, നിലപാട് കുടുപ്പിച്ച് കേരള കോണ്‍ഗ്രസ്
പാലാ: കോട്ടയം ജില്ലാ പ്രസിഡന്റ് സ്ഥാനം കേരള കോണ്‍ഗ്രസിന് വിട്ടുകൊടുക്കുന്നത് സംബന്ധിച്ച് യുഡിഎഫില്‍ ആശങ്ക തുടരുന്നു. മുന്‍ ധാരണ പ്രകാരം ജൂലൈ ഒന്നു മുതല്‍ പ്രസിഡന്റ് സ്ഥാനം കേരള കോണ്‍ഗ്രസിന് വിട്ടുകൊടുക്കേണ്ടതാണ്. കേരള കോണ്‍ഗ്രസ് ജോസഫ്-ജോസ് കെ മാണി വിഭാഗങ്ങളായി പിളര്‍ന്നതാണ് ആശങ്കയ്ക്ക് ഇടയാക്കിയിരിക്കുന്നത്
നേതൃസ്ഥാനത്തെ ചൊല്ലിയുണ്ടായ തര്‍ക്കത്തെ തുടര്‍ന്ന് പിളര്‍ന്ന് നില്ക്കുന്ന കേരള കോണ്‍ഗ്രസിന് പ്രസിഡന്റ് സ്ഥാനം കൈമാറിയാല്‍ നിയമപ്രശ്നം ഉണ്ടാകുമെന്നാണ് കോണ്‍ഗ്രസ് നേതൃത്വം ഇപ്പോള്‍ വാദിക്കുന്നത്. അതേസമയം പ്രസിഡന്റ് സ്ഥാനം വേണമെന്ന നിലപാട് കടുപ്പിച്ചിരിക്കുകയാണ് കേരള കോണ്‍ഗ്രസ്. കോണ്‍ഗ്രസിലെ പ്രസിഡന്റ് സണ്ണി പാമ്പാടി രാജിവെയ്ക്കാന്‍ സന്നദ്ധത അറിയിച്ചിട്ടുണ്ട്. രാജിക്കത്ത് ജില്ലാ പഞ്ചായത്ത് സെക്രട്ടറി കൈമാറാനും തിരുമാനമായിട്ടുണ്ട്. അതിനിടെ കാഞ്ഞിരപ്പള്ളി ഡിവിഷന് അംഗം സെബാസ്റ്റ്യന്‍ കുളത്തുങ്കലിലെ പ്രസിഡന്റ് സ്ഥാനത്തേക്ക് നിര്‍ദ്ദേശിച്ച് കേരള കോണ്‍ഗ്രസ് (എം) ജില്ലാ പ്രസിഡന്റ് സണ്ണി തെക്കേടം ഡിസിസി പ്രസിഡന്റിന് കത്ത് നല്‍കുകയും ചെയ്തു.
നായിഡു ഉടന്‍ ജയിലിലാകും,18 എംഎല്‍എമാര്‍ ബിജെപിയില്‍ ചേരും, വെളിപ്പെടുത്തി ബിജെപി നേതാവ്
22 അംഗ ജില്ലാ പഞ്ചായത്തില്‍ 14 അംഗങ്ങളാണ് യുഡിഎഫിന് ഉള്ളത്. ഇതില്‍ 6 പേര് കേരള കോണ്‍ഗ്രസ് (എം) അംഗങ്ങളാണ്. നേരത്തേ ജോസഫ് വിഭാഗത്തിനൊപ്പമായിരുന്നു സെബാസ്റ്റ്യന്‍ കുളത്തുങ്കല്‍. എന്നാല്‍ ചെയര്മാന് സ്ഥാനത്തെ ചൊല്ലിയുള്ള പ്രതിസന്ധിയെ തുടര്‍ന്ന് സെബാസ്റ്റ്യന്‍ കുളത്തിങ്കല്‍ ഇപ്പോള്‍ ജോസ് കെ മാണി വിഭാഗത്തിനൊപ്പമാണ്. അതേസമയം തൊടുപുഴ കോടതിയില്‍ ചെയര്മാന് സ്ഥാനം സംബന്ധിച്ച് നിലനില്‍ക്കുന്ന കേസ് ജില്ലാ പ്രസിഡന്റ് തിരഞ്ഞെടുപ്പിനെ ബാധിക്കുമോയെന്ന ആശയങ്കയും നിലനില്‍ക്കുന്നുണ്ട്.
ബിജെപിയില്‍ ചേരാന്‍ 40 കോടി വാഗ്ദാനം: ഞെട്ടിപ്പിക്കുന്ന വെളിപ്പെടുത്തലുമായി കര്‍ണാടക എംഎല്‍എ
പുതിയ അധ്യക്ഷന്‍ സച്ചിനോ സിന്ധ്യയോ ? യുവനേതാക്കള്‍ക്കായി മുറവിളി, എകെ ആന്റണിയുടെ പേരും സജീവം