Get Updates
Get notified of breaking news, exclusive insights, and must-see stories!

കേരള കോണ്‍ഗ്രസ് എം പിളര്‍പ്പിലേക്ക്? ജോസഫ് മാണിയെ കൈവിടുന്നു

തിരുവനന്തപുരം: നിയമസഭ തെരഞ്ഞെടുപ്പിലെ സിറ്റ് വിഭജന തര്‍ക്കത്തെ തുടര്‍ന്ന് കേരളാ കോണ്‍ഗ്രസ് എമ്മില്‍ വിഭന്നത രൂക്ഷം. ജോസഫ് ബുധനാഴ്ച ഉച്ചയോടെ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടിയെ കണ്ടു. തങ്ങളെ പ്രത്യേക ഘടകകക്ഷിയാക്കണമെന്നാണ് ജോസഫിന്റെ ആവശ്യം.

ഇത്തവണത്തെ തിരഞ്ഞെടുപ്പില്‍ ജോസഫ് വിഭാഗത്തിന് രണ്ട് സീറ്റുകള്‍ മാത്രമേ നല്‍കൂ എന്ന നിലപാടാണ് കെഎം മാണി സ്വീകരിച്ചത്. ഇക്കാര്യത്തില്‍ വഴങ്ങാന്‍ ജോസഫ് തയ്യാറായില്ല. കഴിഞ്ഞ എല്‍ഡിഎഫ് സര്‍ക്കാരിന്റെ ഭാഗമായിരുന്ന ജോസഫ് വിഭാഗം മന്ത്രിസ്ഥാനം ഉപേക്ഷിച്ചാണ് കേരള കോണ്‍ഗ്രസ് എംമ്മില്‍ ലയിച്ചത്.

PJ Joseph

പതിമൂന്നാം നിയമസഭയുടെ കാലാവധി അവസാനിക്കാറായ സാഹചര്യത്തില്‍ കാലുമാറ്റം പോലുള്ള പ്രതിസന്ധികള്‍ ഒഴിവാക്കി മുന്നണിമാറ്റം പോലും സാധ്യമാകും എന്നതാണ് ജോസഫിന്റെ നേട്ടം. പിജെ ജോസഫിനെ കൂടാതെ ടിയു കുരുവിള, മോന്‍സ് ജോസഫ് എന്നിവരാണ് ജോസഫ് വിഭാഗത്തിലുള്ളത്.

റബര്‍ സത്യഗ്രഹത്തില്‍ ജോസ് കെ മാണി അടിസ്ഥാന രഹിതമായ അവകാശ വാദങ്ങള്‍ ഉയര്‍ത്തിയതിലും ജോസഫ് വിഭാഗത്തിന് കടുത്ത അതൃപ്തിയുണ്ടായിരുന്നു. മാണി പറഞ്ഞതുപോലെ രണ്ട് സീറ്റ് മാത്രമാണ് ലഭിക്കുന്നതെങ്കില്‍ ജോസഫോ മോന്‍സോ കുരുവിളയോ മത്സരത്തില്‍ നിന്നും മാറി നില്‍ക്കേണ്ടിവരും. അതുമാത്രമല്ല മോന്‍സിനു കടുത്തുരുത്തി നല്‍കില്ലെന്നും വേണമെങ്കില്‍ ഏറ്റുമാനൂര്‍ നല്‍കാമെന്നുമാണ് മാണി പറഞ്ഞത്.

മാണിക്കെതിരെ ബാര്‍ക്കോഴകേസില്‍ പരാമര്‍ശം വന്നപ്പോള്‍ തന്നെ മാണിയും ജോസഫും രണ്ട് ധ്രുവങ്ങളിലായിരുന്നു. പിജെ ജോസഫിന്റെ നേതൃത്വത്തില്‍ മറ്റൊരു വിഭാഗവും കലാപകൊടി ഉയര്‍ത്തിയിരുന്നു. ബുധനാഴ്ച ദില്ലിയില്‍ റബര്‍വിലയുടെ കാര്യത്തില്‍ നടന്ന മാര്‍ച്ചിലും ജോസഫ് വിഭാഗം പങ്കെടുത്തിട്ടില്ല.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+