Get Updates
Get notified of breaking news, exclusive insights, and must-see stories!

മാണിയും മകനും ത്രിശങ്കുവില്‍..!! കേരള കോണ്‍ഗ്രസ് എം വീണ്ടും പിളര്‍പ്പിലേക്ക്..!!

കോട്ടയം: കോട്ടയം ജില്ലാ പഞ്ചായത്ത് തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് കേരള കോണ്‍ഗ്രസ്സ് എമ്മില്‍ ഉടലെടുത്ത ഭിന്നത രൂക്ഷമാകുന്നു. അനിവാര്യമായ പിളര്‍പ്പിലേക്കാണ് കെഎം മാണിയുടെ പാര്‍ട്ടി നീങ്ങുന്നതെന്ന സൂചനകളാണ് പുറത്ത് വരുന്നത്. മാണി വിളിച്ചുചേര്‍ത്ത പാര്‍ലമെന്ററി പാര്‍ട്ടി യോഗത്തില്‍ നിന്നും പിജെ ജോസഫും മോന്‍സ് ജോസഫും വിട്ടുനിന്നു. ചില കാര്യങ്ങളില്‍ അഭിപ്രായ വ്യത്യാസം നിലനില്‍ക്കുന്നുണ്ടെന്ന് പിജെ ജോസഫ് വ്യക്തമാക്കിക്കഴിഞ്ഞു.

Read Also: പോയസ് ഗാര്‍ഡനില്‍ ജയലളിതയുടെ പ്രേതം..!! രാത്രി അലര്‍ച്ചകള്‍..!! ഭയന്ന് വിറച്ച് താമസക്കാര്‍..!!

Read Also: അടിച്ചു മോളേ..!! ദുബായ് റാഫിളില്‍ മലയാളി യുവനടിക്ക് കണ്ണഞ്ചിപ്പിക്കുന്ന സമ്മാനം..!!

പ്രതിസന്ധി രൂക്ഷം

സിപിഎം ബാന്ധവവുമായി ബന്ധപ്പെട്ട് കേരള കോണ്‍ഗ്രസില്‍ പ്രതിസന്ധി രൂപപ്പെട്ടതോടെ പഴയ ജോസഫ് വിഭാഗം പൂര്‍വ്വാധികം ശക്തിയോടെ തിരിച്ചുവരികയാണ്. ജില്ലാ പഞ്ചായത്ത് തിരഞ്ഞെടുപ്പില്‍ സിപിഎം പിന്തുണ സ്വീകരിച്ചതിനെ പിജെ ജോസഫും മോന്‍സ് ജോസഫും പരസ്യമായി തള്ളിപ്പറഞ്ഞിരുന്നു.

യോഗം ബഹിഷ്ക്കരിച്ചു

പ്രതിസന്ധി ചര്‍ച്ച ചെയ്യാന്‍ കെഎം മാണി തന്റെ വസതിയില്‍ വിളിച്ചുചേര്‍ത്ത പാര്‍ലമെന്ററി പാര്‍ട്ടിയോഗത്തില്‍ ജോസഫും മോന്‍സും പങ്കെടുത്തില്ല. സിഎഫ് തോമസും വ്യക്തിപരമായ കാരണങ്ങള്‍ ചൂണ്ടിക്കാട്ടി വിട്ടുനിന്നു. എംഎല്‍എമാര്‍ അസൗകര്യം അറിയിച്ചതിനാല്‍ യോഗം ചേര്‍ന്നില്ലെന്ന് മാണി വിശദീകരിച്ചു.

നാല് മണിക്കൂർ ചർച്ച

മൂന്ന് നേതാക്കളും യോഗത്തില്‍ നിന്നും വിട്ടുനിന്നത് വാര്‍ത്തയായതോടെ മാണി സമ്മര്‍ദം ചെലുത്തി സിഎഫ് തോമസിനെ വരുത്തി. മൂന്ന് മണിക്കൂറോളം നാല് എംഎല്‍എമാരും ജോസ് കെ മാണിയും ജോയി എബ്രഹാമും ചേര്‍ന്ന് ചര്‍ച്ച നടത്തി.

അനിവാര്യമായ പിളർപ്പ്

യോഗം ചേര്‍ന്ന സമയമത്രയും പിജെ ജോസഫ് തൊടുപുഴയിലെ വീട്ടിലുണ്ടായിരുന്നു. മോന്‍സ് ജോസഫാകട്ടെ മാണി പലതവണ ബന്ധപ്പെട്ടിട്ടും ഫോണ്‍ പോലും എടുക്കാന്‍ തയ്യാറായതുമില്ല. യോഗം ബഹിഷ്‌കരിച്ച ജോസഫ് വിഭാഗം പിളര്‍പ്പിലേക്കാണ് വിരല്‍ ചൂണ്ടുന്നതെന്നാണ് സൂചന.

പിളർത്താനുറച്ച് കോൺഗ്രസ്സ്

മാണി ഗ്രൂപ്പിനെതിരെ കോട്ടയം ഡിസിസി കഴിഞ്ഞ ദിവസം പ്രമേയം അവതരിപ്പിച്ചിരുന്നു. ഇത് കോണ്‍ഗ്രസ്സ് സംസ്ഥാന നേതൃത്വം അംഗീകരിക്കുകയും ചെയ്തു. ഇതോടെ യുഡിഎഫിലേക്ക് മാണിക്കിനിയൊരു തിരിച്ചുപോക്കില്ലെന്ന് വ്യക്തമായി. എന്നാല്‍ മാണിക്കും മകനും ഒഴികെയുള്ളവര്‍ക്ക് ഇനിയും അവസരമുണ്ട്.

മാണിയും മകനുമില്ലാതെ

മാണിയും മകനായ ജോസ് കെ മാണിയും കോണ്‍ഗ്രസ്സിനോട് കടുത്ത വഞ്ചന കാട്ടിയെന്നാണ് പ്രമേയത്തില്‍ പറയുന്നത്. അതേസമയം മറ്റു എംഎല്‍എമാര്‍ക്ക് കടുത്ത വിയോജിപ്പുണ്ടെന്നും പ്രമേയത്തില്‍ പറയുന്നുണ്ട്. മാണിയും മകനുമില്ലാത്ത കേരള കോണ്‍ഗ്രസ്സിന് വേണ്ടിയാണ് കോണ്‍ഗ്രസ്സ് ശ്രമിക്കുന്നതെന്ന് വ്യക്തം.

ബന്ധം അവസാനിപ്പിച്ച് കോൺഗ്രസ്സ്

നാല് പതിറ്റാണ്ടുകളുടെ നീണ്ട ബന്ധം കേരള കോണ്‍ഗ്രസ്സിനും കോണ്‍ഗ്രസ്സിനുമിടയില്‍ അവസാനിച്ചുകഴിഞ്ഞു. പ്രാദേശിക തലത്തില്‍ ഇരുവരും തമ്മിലുള്ള ബന്ധം തുടരാനുള്ള തീരുമാനത്തെ മാണി വഞ്ചിച്ചുവെന്നാണ് കോണ്‍ഗ്രസ്സ് ആരോപിക്കുന്നത്. മാണിക്ക് കനത്ത തിരിച്ചടി നല്‍കാനും കോണ്‍ഗ്രസ്സ് ആലോചിക്കുന്നു.

ജോസഫിനെ ചാടിക്കാൻ കരുക്കൾ

ഇപ്പോഴുള്ള പ്രതിസന്ധി മുതലെടുത്ത് പാര്‍ട്ടി പിളര്‍ത്തി ജോസഫ് വിഭാഗത്തെ കൂടെ നിര്‍ത്താനാണ് കോണ്‍ഗ്രസ്സിന്റെ ശ്രമം. പിജെ ജോസഫുമായി ഇതിനകം പ്രമുഖ കോണ്‍ഗ്രസ്സ് നേതാക്കള്‍ ബന്ധപ്പെട്ടുവെന്നാണ് റിപ്പോര്‍ട്ടുകള്‍. കേരള കോണ്‍ഗ്രസ്സിനെ മുഴുവനായി തളളിപ്പറയാതെ മാണി അനുകൂലികളെ മാത്രമാണ് കോണ്‍ഗ്രസ്സ് തള്ളുന്നത്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+