കേരള കോണ്‍ഗ്രസ് പിളര്‍പ്പിലേക്ക്
കൊച്ചി:പിസി ജോര്‍ജ്ജിനെച്ചൊല്ലി കേരള കോണ്‍ഗ്രസ് മാണി വിഭാഗം പിളര്‍പ്പിലേക്ക്. നേതാക്കളെ അധിക്ഷേപിക്കുന്ന പിസി ജോര്‍ജ്ജിനെ സര്‍ക്കാര്‍ ചീഫ് വിപ്പ് സ്ഥാനത്ത് നിന്ന് പുറത്താക്കണം എന്നതായിരുന്നു പിജെ ജോസഫ് വിഭാഗത്തിന്റെ ആവശ്യം. എന്നാല്‍ പാര്‍ട്ടി ചെയര്‍മാന്‍ കെഎം മാണി ഇതിനോട് അനുകൂല നിലപാട് എടുത്തില്ല. ജോര്‍ജ്ജ് സ്വയം നിയന്ത്രിക്കണം എന്ന നിലപാടിലായിരുന്നു കെ എം മാണി.
ഇതോടെയാണ് ജോസഫ് വിഭാഗം കടുത്ത പ്രതിഷേധവുമായി രംഗത്തെത്തിയത്. ജോര്‍ജ്ജിനെ പുറത്താക്കിയില്ലെങ്കില്‍ പാര്‍ട്ടി വിട്ട് പുറത്തുപോകുമെന്ന് സൂചന തന്നെയാണ് ഒരു വിഭാഗം നല്‍കുന്നത്. കൊച്ചിയില്‍ 2013 നവംബര്‍ 11 ന് നടന്ന ഉന്നതാധികാരസമിതിയിലും കാര്യങ്ങള്‍ തീരുമാനമാകാത്ത് സാഹചര്യത്തിലാണ് ജോസഫ് ഗ്രൂപ്പിന്റെ സമ്മര്‍ദ്ദം. ഒരുഘട്ടത്തില്‍ ടിയു കുരുവിളയും കെസി ജോസഫും യോഗത്തില്‍ നിന്ന് ഇറങ്ങിപ്പോകാന്‍ പോലും ഒരുങ്ങിയതായാണ് റിപ്പോര്‍ട്ടുകള്‍.
ജോര്‍ജ്ജുമായി ബന്ധപ്പെട്ട് ഉയര്‍ന്നുവന്ന ആരോപണങ്ങള്‍ അന്വേഷിക്കാന്‍ മൂന്നംഗം സമിതിയെ ചുമതലപ്പെടുത്തിയാണ് കഴിഞ്ഞ ദിവസം യോഗം പിരിഞ്ഞത്. കെഎം മാണി, പിജെ ജോസഫ് , സിഎഫ് തോമസ് എന്നിവരടങ്ങിയ കമ്മിറ്റിയെ പാര്‍ട്ടി ചെയര്‍മാന്‍ കെഎം മാണി തന്നെയാണ് നിര്‍ദ്ദേശിച്ചത്. എന്നാല്‍ ജോസഫ് ഗ്രൂപ്പ് ഈ തിരുമാനത്തെ അംഗീകരിച്ചിട്ടില്ല.
സര്‍ക്കാരിനെ നിലനിര്‍ക്താന്‍ വേണ്ടി എന്ത് അപമാനവും സഹിച്ച് പാര്‍ട്ടിയില്‍ നില്‍ക്കാനാവില്ലെന്ന് ഫ്രാന്‍സിസ് ജോര്‍ജ്ജ് പറഞ്ഞു. ജോര്‍ജ്ജിനെ ചീഫ് വിപ്പ് സ്ഥാനത്ത് നിന്ന് പുറത്താക്കിയില്ലെങ്കില്‍ പാര്‍ട്ടി വിടേണ്ടി വരും എന്നും ഫ്രാന്‍സിസ് ജോര്‍ജ്ജ് പറഞ്ഞു. ജോസഫ് വിഭാഗത്തിലെ ആന്റണി രാജുവും ശക്തമായ പ്രതിഷേധവുമായി രംഗത്തെത്തിയിട്ടുണ്ട്. ജോര്‍ജ്ജിനെ മാറ്റാതെ ഒരു വിട്ടുവീഴ്ചക്കും ഇല്ലെന്നാണ് രാജു പറഞ്ഞത്. സര്‍ക്കാര്‍ വേണോ പിസി ജോര്‍ജ്ജ് വേണോ എന്ന കാര്യം ഇനി കെം മാണിയും കോണ്‍ഗ്രസ്സും കൂടി തീരുമാനിക്കട്ടേ എന്നും ആന്റണി രാജു പറഞ്ഞു.
പാര്‍ട്ടി പിളര്‍ത്തി കൂടെയുള്ളെ എംഎല്‍എ മാരുമായി എല്‍ഡിഎഫ് തേര്‍ന്നാല്‍ അത് കൂറ് മാറ്റ നിരോധന നിയമ പ്രകാരം കുറ്റകരമാണ്. അങ്ങനെ ഒരു സാഹചര്യം വന്നാല്‍ തങ്ങളുടെ എംഎല്‍എ മാര്‍ രാജിവക്കുമെന്നാണ് ഒരു ജോസഫ് ഗ്രൂപ്പ് നേതാവ് പ്രതികരിച്ചത്.
യോഗത്തില്‍ പിസി ജോര്‍ജ്ജും പങ്കെടുത്തിരുന്നു. എന്നാല്‍ യോഗ തീരുമാനങ്ങളെപ്പറ്റി പാര്‍ട്ടി ചെയര്‍മാനോട് ചോദിച്ചാല്‍ മതി എന്നാണ് അദ്ദേഹം പ്രതികരിച്ചത്.












Click it and Unblock the Notifications