കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ജോസ് കെ മാണി വിഭാഗം ഇടതുമുന്നണിയിലേക്ക്? ചര്‍ച്ചകള്‍ സജീവമെന്ന് റിപ്പോര്‍ട്ട്

  • By
Google Oneindia Malayalam News

കോട്ടയം: പാര്‍ട്ടി ചെയര്‍മാന്‍ കെഎം മാണിയുടെ മരണത്തെ തുടര്‍ന്നുണ്ടായ അധികാര വടംവലിയാണ് കേരള കോണ്‍ഗ്രസ് (എം) നെ വീണ്ടും പിളര്‍ത്തിയിരിക്കുന്നത്. പാര്‍ട്ടി സെക്രട്ടറി കെഎ ആന്‍റണി വിളിച്ച് ചേര്‍ത്ത സംസ്ഥാന കമ്മിറ്റി യോഗത്തില്‍ ജോസ് കെ മാണിയ പുതിയ ചെയര്‍മാനായി തിരഞ്ഞെടുത്തിരിക്കുകയാണ്. യുഡിഎഫ് നേതാക്കളായ ഉമ്മന്‍ ചാണ്ടിയും പികെ കുഞ്ഞാലിക്കുട്ടിയും മുല്ലപ്പള്ളി രാമചന്ദ്രനുമെല്ലാം പിളര്‍പ്പൊഴിവാക്കാനായി അവസാന നിമിഷം വരെ ശ്രമം നടത്തിയിരുന്നെങ്കിലും പിളര്‍പ്പെന്ന ഒറ്റ ആവശ്യത്തില്‍ ജോസ് കെ മാണി വിഭാഗം ഉറച്ച് നില്‍ക്കുകയായിരുന്നു.

<strong>24 കോടി തട്ടിയിട്ടും പ്രവീണിനെതിരെ നടപടിയില്ല! രാഹുല്‍ പ്രവീണിനെ ഭയക്കുന്നത് എന്തിനെന്ന് നേതാക്കള്‍</strong>24 കോടി തട്ടിയിട്ടും പ്രവീണിനെതിരെ നടപടിയില്ല! രാഹുല്‍ പ്രവീണിനെ ഭയക്കുന്നത് എന്തിനെന്ന് നേതാക്കള്‍

അതേസമയം പാര്‍ട്ടി വീണ്ടും പിളര്‍ന്നതോടെ ജോസ് കെ മാണി വിഭാഗത്തെ ഇടതുമുന്നണിയില്‍ എത്തിക്കാനുള്ള നീക്കങ്ങള്‍ അണിയറയില്‍ സജീവമായിരിക്കുകയാണെന്നാണ് സൂചന. വിശദാംശങ്ങളിലേക്ക്

 വീണ്ടും പിളര്‍ന്നു

വീണ്ടും പിളര്‍ന്നു

കഴിഞ്ഞ ദിവസം കോട്ടയത്ത് സിഎസ്ഐ റിട്രീറ്റ് സെന്‍ററില്‍ വിളിച്ച് ചേര്‍ത്ത യോഗത്തിലാണ് ജോസ് കെ മാണിയെ ചെയര്‍മാനായി തിരഞ്ഞെടുത്തത്. ചെയര്‍മാനെ തിരഞ്ഞെടുക്കാന്‍ സംസ്ഥാന സമിതി യോഗം വിളിക്കണമെന്ന പിജെ ജോസഫിന്‍റെ ആവശ്യം അംഗീകരിക്കാതെ ജോസ് കെ മാണി ബദല്‍ യോഗം വിളിക്കുകയായിരുന്നു.യോഗത്തില്‍ 437 അംഗ സംസ്ഥാന സമിതിയിലെ 325 അംഗങ്ങളും പങ്കെടുത്തിരുന്നു.എംഎല്‍എമാരായ റോഷി അഗസ്റ്റില്‍, എന്‍ ജയരാജ് എന്നിവരും എട്ട് ജില്ലാ പ്രസിഡന്‍റുമാരും ജോസ് കെ മാണി വിഭാഗത്തിനൊപ്പമാണ് നിലകൊണ്ടത്.

 നിയമ നടപടികളിലേക്ക്?

നിയമ നടപടികളിലേക്ക്?

അതേസമയം പാര്‍ട്ടിയിലെ മുതിര്‍ന്ന നേതാവായ സിഫ് തോമസ് യോഗത്തില്‍ നിന്ന് വിട്ട് നിന്നു. പാര്‍ട്ടി എംഎല്‍എമാരായ മൂന്ന് പേരും പിജെ ജോസഫ് വിഭാഗത്തിനൊപ്പമാണ് നിലകൊണ്ടത്. എന്നാല്‍ തിരഞ്ഞെടുപ്പ് ഒരു തരത്തിലും അംഗീകരിക്കാന്‍ ആകില്ലെന്ന നിലപാടിലാണ് പിജെ ജോസഫ്. പാര്‍ട്ടി പിടിക്കാന്‍ നിയമ നടപടികളിലേക്ക് അടക്കം നീങ്ങാനുള്ള ചര്‍ച്ചകള്‍ പിജെ ജോസഫ് വിഭാഗം തുടങ്ങി കഴിഞ്ഞെന്നും റിപ്പോര്‍ട്ടുണ്ട്.

 പാര്‍ലമെന്‍ററി പാര്‍ട്ടി നേതാവ്

പാര്‍ലമെന്‍ററി പാര്‍ട്ടി നേതാവ്

അതിനിടെ താനാണ് കേരള കോണ്‍ഗ്രസ് എം ചെയര്‍മാന്‍ എന്ന് കാണിച്ച് തെരഞ്ഞെടുപ്പ് കമ്മീഷന് കത്തയച്ചിരിക്കുകയാണ് ജോസ് കെ മാണി. തനിക്ക് സംസ്ഥാന കമ്മിറ്റിയിലെ 325 പേരുടെ പിന്തുണ ഉണ്ടെന്നും കത്തില്‍ പറയുന്നുണ്ട്. ചെയര്‍മാന്‍ താനാണെങ്കിലും പാര്‍ട്ടി ലീഡര്‍ പിജെ ജോസഫ് തന്നെയാണെന്നാണ് ജോസ് കെ മാണി വ്യക്തമാക്കിയതത്രേ. പിജെ ജോസഫ് പാര്‍ലമെന്‍ററി പാര്‍ട്ടി നേതാവായി തുടരുമെന്ന് ജോസ് പക്ഷത്തുള്ള റോഷി അഗസ്റ്റിന്‍ എംഎല്‍എയും പറയുന്നു.

 പാര്‍ലമെന്‍ററി പാര്‍ട്ടി നേതാവ്

പാര്‍ലമെന്‍ററി പാര്‍ട്ടി നേതാവ്

ചെയര്‍മാന്‍ സ്ഥാനത്തിന് മാത്രമാണ് തര്‍ക്കം നിലനിന്നിരുന്നത്. പാര്‍ട്ടി ലീഡര്‍ പിജെ ജോസഫ് തന്നെയാണെന്നും എംഎല്‍എമാരായ റോഷി അഗസ്റ്റിനും എ ജരാജനും വ്യക്തമാക്കി. നിയമസഭയിലും പാര്‍ട്ടി ലീഡറെ മാറ്റില്ലെന്ന നിലപാട് ആവര്‍ത്തിക്കാനാണ് ജോസ് കെ മാണി വിഭാഗത്തിന്‍റെ നിലപാട്. പാര്‍ട്ടി ലീഡറെ തിരഞ്ഞെടുക്കാന്‍ പുതിയ ചെയര്‍മാന്‍ യോഗം വിളിക്കുമെന്നും റോഷി അഗസ്റ്റിന്‍ അറിയിച്ചു.

 ചര്‍ച്ച തുടങ്ങി?

ചര്‍ച്ച തുടങ്ങി?

അതേസമയം ജോസ് കെ മാണി വിഭാഗത്തെ ഇടതുമുന്നണിയിലേക്ക് എത്തിക്കാനുള്ള നീക്കങ്ങള്‍ അണിയറയില്‍ നടക്കുന്നുണ്ടെന്നാണ് റിപ്പോര്‍ട്ട്. കേരള കൗമുദിയാണ് വാര്‍ത്ത റിപ്പോര്‍ട്ട് ചെയ്തത്. ഇടതുമുന്നണിയിലുള്ള കേരള കോണ്‍ഗ്രസിലെ മുതിര്‍ന്ന നേതാവാണ് ചര്‍ച്ചകള്‍ക്ക് നേതൃത്വം നല്‍കുന്നതെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.

 മന്ത്രി സ്ഥാനം

മന്ത്രി സ്ഥാനം

ഇതിനോടകം ഇടതുമുന്നണിയുമായി ചര്‍ച്ചകള്‍ നടന്ന് കഴിഞ്ഞെന്നാണ് വിവരം. ജോസ് കെ മാണി വിഭാഗത്തിനൊപ്പമുള്ള രണ്ട് എംഎല്‍എമാരില്‍ ഒരാള്‍ക്ക് മന്ത്രിസ്ഥാനം വാഗ്ദാനം ചെയ്തിട്ടുണ്ടെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. അതേസമയം കേരള കോണ്‍ഗ്രസ് എം പിളര്‍ന്നിട്ടില്ലെന്ന് വ്യക്തമാക്കി തോമസ് ചാഴിക്കാടന്‍ എംപി രംഗത്തെത്തി. കേരള കോണ്‍ഗ്രസ് യുപിഎയിലും യുഡിഎഫിലും തുടരുമെന്നും തോമസ് ചാഴിക്കാടന്‍ പറഞ്ഞു.

<strong>ദില്ലി പിടിക്കാന്‍ ബിജെപിയുടെ വമ്പന്‍ പദ്ധതി!! അധ്യക്ഷന്‍ നേരിട്ട് ചേരിയിലേക്ക്, പ്രത്യേക സര്‍വ്വേ</strong>ദില്ലി പിടിക്കാന്‍ ബിജെപിയുടെ വമ്പന്‍ പദ്ധതി!! അധ്യക്ഷന്‍ നേരിട്ട് ചേരിയിലേക്ക്, പ്രത്യേക സര്‍വ്വേ

English summary
Kerala congress (M) Jose K Mani may join hands with LDF? says report
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X