• search
  • Live TV
കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts

അബ്ദുള്ളക്കുട്ടിയെയും ടോം വടക്കനെയും വിളിച്ചില്ല; കോൺഗ്രസിന് ജോസ് കെ മാണി യൂദാസായി: മുഹമ്മദ് റിയാസ്

കോഴിക്കോട്: കേരള രാഷ്ട്രീയത്തെ ഞെട്ടിച്ചുകൊണ്ടായിരുന്നു എല്‍ഡിഎഫിലേക്കുള്ള കേരള കോണ്‍ഗ്രസിന്റെ വരവ് ജോസ് കെ മാണി പ്രഖ്യാപിച്ചത്. 38 വര്‍ഷം നീണ്ട് നിന്ന യുഡിഎഫ് ബന്ധം അവസാനിപ്പിച്ചാണ് തദ്ദേശ തിരഞ്ഞെടുപ്പിന് മുന്നോടിയായി ജോസ് പക്ഷം ഇടത് മുന്നണിയിലേക്ക് എത്തിയിരിക്കുന്നത്. ജോസ് ഇടതുപക്ഷത്തിനെത്തിയതിന് പിന്നാലെ വിമര്‍ശനവുമായി നിരവധി യുഡിഎഫ് നേതാക്കള്‍ രംഗത്തെത്തിയിരുന്നു.

മാണി സാര്‍ മകന് പേരിട്ടത് ജോസ് എന്നാണെന്നും പ്രവര്‍ത്തി കൊണ്ട് മകന്‍ സ്വയം സ്വീകരിച്ച പേര് യൂദാസാണെന്നുമാണ് കോണ്‍ഗ്രസ് എംഎല്‍എ ഷാഫി പറമ്പില്‍ വിമര്‍ശിച്ചത്. എന്നാല്‍ ഇപ്പോഴിതാ ഷാഫിയുടെ വിമര്‍ശനത്തിന് മറുപടിയുമായി രംഗത്തെത്തിയിരിക്കുകയാണ് ഡിവൈഎഫ്‌ഐ നേതാവ് പിഎ മുഹമ്മദ് റിയാസ്. ഫേസ്ബുക്കില്‍ പങ്കുവച്ച കുറിപ്പിലാണ് റിയാസിന്റെ വിമര്‍ശനം.

 നാം എവിടെയും കേട്ടില്ല

നാം എവിടെയും കേട്ടില്ല

ജോസ് കെ മാണിയെ 'യൂദാസ്' എന്ന് വിളിക്കുന്ന കോണ്‍ഗ്രസിനോട്.....അബ്ദുള്ളക്കുട്ടി യുഡിഎഫ് വിട്ട് ബിജെപിയില്‍ ചേര്‍ന്നിരുന്നു. അബ്ദുള്ളക്കുട്ടിയെ 'യൂദാസ്' എന്ന് കോണ്‍ഗ്രസ് വിളിച്ചതായി നാം എവിടെയും കേട്ടില്ല. ടോം വടക്കന്‍ യുഡിഎഫ് വിട്ട് ബിജെപിയില്‍ ചേക്കേറിയിരുന്നു. ടോം വടക്കനെ 'യൂദാസ്' എന്ന് കോണ്‍ഗ്രസ് വിളിച്ചിട്ടേയില്ല.

ഇന്നുവരെ വിളിച്ചില്ല

ഇന്നുവരെ വിളിച്ചില്ല

ഖുശ്ബു, ജ്യോതിരാദിത്യ സിന്ധ്യയുമടക്കം നിരവധി നേതാക്കള്‍ കോണ്‍ഗ്രസ് വിട്ടു ബിജെപിയില്‍ ചേര്‍ന്നു കൊണ്ടേയിരിക്കുന്നു.

അവരെ ആരെയും 'യൂദാസ്' എന്ന് കോണ്‍ഗ്രസ് ഇന്നുവരെ വിളിച്ചില്ല. ജോസ് കെ മാണി യുഡിഎഫ് വിട്ടു പക്ഷെ മതവര്‍ഗീയ ബിജെപിക്കൊപ്പം അല്ല മതനിരപേക്ഷ എല്‍ഡിഎഫിനൊപ്പം എന്ന് പ്രഖ്യാപിച്ചു.

ജോസ് കെ മാണി യൂദാസായി

ജോസ് കെ മാണി യൂദാസായി

ഉടനെ കോണ്‍ഗ്രസിന് ജോസ് കെ മാണി യൂദാസായി. മതവര്‍ഗീയ ഭ്രാന്തന്മാരല്ല മതനിരപേക്ഷ ഇടതുപക്ഷമാണ് കോണ്‍ഗ്രസ്സിന്റെ പ്രശ്‌നം എന്നതിന് ഇതില്‍പരം തെളിവ് മറ്റെന്തു വേണം ? യേശുവിന്റെ 12 ശിഷ്യന്മാരിലൊരാളായിരുന്നു യൂദാസ് സ്‌കറിയോത്ത. യേശു ക്രിസ്തുവിനെ യൂദാസ് 30 വെള്ളിക്കാശിനു വേണ്ടി ഒറ്റുകൊടുത്തുവെന്ന് ബൈബിള്‍ പറയുന്നു.

കമല്‍നാഥിനെ വിളിക്കുവാന്‍ തോന്നിയില്ല

കമല്‍നാഥിനെ വിളിക്കുവാന്‍ തോന്നിയില്ല

ബാബറിമസ്ജിദ് കര്‍സേവകര്‍ തകര്‍ക്കുമ്പോള്‍ അതിനു പിന്തുണ നല്‍കിയ നരസിംഹറാവു എന്ന പ്രധാനമന്ത്രിയെ 'യൂദാസ്' എന്ന് കോണ്‍ഗ്രസ് വിളിച്ചില്ല...ഇപ്പോള്‍ അയോധ്യയില്‍ രാമക്ഷേത്ര നിര്‍മ്മാണത്തിനു പരിപൂര്‍ണ പിന്തുണ നല്‍കി 11 വെള്ളി ഇഷ്ടിക അയച്ചു കൊടുത്ത കോണ്‍ഗ്രസ് നേതാവ് കമല്‍നാഥിനെ 'യൂദാസ്' എന്നു നിങ്ങള്‍ക്ക് വിളിക്കുവാന്‍ തോന്നിയില്ല.

 നാവ് ചലിച്ചില്ല

നാവ് ചലിച്ചില്ല

കേരളത്തിലെ ഇടതുപക്ഷ സര്‍ക്കാരിനെ അവസാനിപ്പിക്കുവാനുള്ള ബിജെപി അജണ്ടക്കൊപ്പം പരസ്യമായി നിലകൊള്ളുന്ന കോണ്‍ഗ്രസ്സ് നേതാക്കളില്‍ ചിലരെ 'യൂദാസ്' എന്ന് പാര്‍ട്ടിക്കകത്ത് വിളിക്കുവാന്‍ നിങ്ങള്‍ക്ക് നാവ് ചലിച്ചില്ല...30 വെള്ളിക്കാശിന് മതനിരപേക്ഷതയെ തുടര്‍ച്ചയായി ഒറ്റു കൊടുത്തു കൊണ്ടിരിക്കുന്ന കോണ്‍ഗ്രസ്സ് നേതൃത്വം അല്ലെ യഥാര്‍ത്ഥത്തില്‍ 'യൂദാസ്' ?

ജോസ് നടന്നുകയറിയത് മാണിസാറിനെ വേട്ടപ്പട്ടിയെപ്പോലെ വേട്ടയാടിയ എൽഡിഎഫിലേക്ക്:തുറന്നടിച്ച് മുല്ലപ്പളളി

ബിഹാറില്‍ കളത്തിലിറങ്ങി കളിച്ച് രാഹുല്‍ ഗാന്ധി; ക്യാംപ് ചെയ്ത് നേതൃത്വം നല്‍കാന്‍ നിര്‍ദേശം, അടിവലി

ബീഹാറിൽ ശത്രുഘ്‌നന്‍ സിന്‍ഹയുടെ മകനെ കളത്തിലിറക്കി കോൺഗ്രസ്, ലവ് സിന്‍ഹയുടെ കന്നി പോരാട്ടം

തേജസ്വി ചില്ലറക്കാരനല്ല! ജെഡിയുവിനെ വിറപ്പിച്ച് കുറിക്കുകൊള്ളുന്ന മറുപടികൾ; നിതീഷിന് നെഞ്ചിടിപ്പോ?

English summary
Kerala Congress (M) LDF Joining: DYFI Leader PA Muhammed Riyas criticizes UDF leaders
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X