കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ജോസ് നടന്നുകയറിയത് മാണിസാറിനെ വേട്ടപ്പട്ടിയെപ്പോലെ വേട്ടയാടിയ എൽഡിഎഫിലേക്ക്:തുറന്നടിച്ച് മുല്ലപ്പളളി

Google Oneindia Malayalam News

തിരുവനന്തപുരം: കേരള രാഷ്ട്രീയത്തെ ഞെട്ടിച്ചുകൊണ്ടായിരുന്നു എല്‍ഡിഎഫിലേക്കുള്ള കേരള കോണ്‍ഗ്രസിന്റെ വരവ് ജോസ് കെ മാണി പ്രഖ്യാപിച്ചത്. 38 വര്‍ഷം നീണ്ട് നിന്ന യുഡിഎഫ് ബന്ധം അവസാനിപ്പിച്ചാണ് തദ്ദേശ തിരഞ്ഞെടുപ്പിന് മുന്നോടിയായി ജോസ് പക്ഷം ഇടത് മുന്നണിയിലേക്ക് എത്തിയിരിക്കുന്നത്. കോട്ടയത്ത് 5 സീറ്റടക്കം 12 സീറ്റുകളില്‍ ഇരുപക്ഷവും ധാരണയില്‍ ആയിട്ടുണ്ടെന്ന റിപ്പോര്‍ട്ടുകളും ഇതിന് പിന്നാലെ പുറത്തുവന്നിരുന്നു.

ജോസിന്റെ പ്രഖ്യാപനം പുറത്തുവന്നതിന് പിന്നാലെ പ്രതികരണവുമായി ഉമ്മന്‍ചാണ്ടി അടക്കമുള്ള നിരവധി യുഡിഎഫ് നേതാക്കള്‍ രംഗത്തെത്തിയിട്ടുണ്ട്. മാണിസാറിനെ വേട്ടപ്പട്ടികളെപ്പോലെ വേട്ടയാടിയവരാണ് സി.പി.എമ്മും എല്‍ഡിഎഫും. അവിടേക്കാണ് ജോസ് കെ.മാണി നടന്നു കയറിയതെന്ന് കെപിസിസി പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രന്‍ വ്യക്തമാക്കി.

 അത്യന്തം നിര്‍ഭാഗ്യകരം

അത്യന്തം നിര്‍ഭാഗ്യകരം

ഇടതുമുന്നണിയില്‍ ചേര്‍ന്ന് പ്രവര്‍ത്തിക്കാനുള്ള ജോസ്.കെ.മാണിയുടെ തീരുമാനം അത്യന്തം നിര്‍ഭാഗ്യകരവും അപക്വവുമാണെന്ന് കെ.പി.സി.സി പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രന്‍. കെ.പി.സി.സി ആസ്ഥാനത്ത് മാധ്യമങ്ങളോട് സംസാരിക്കുക ആയിരുന്നു അദ്ദേഹം. യു.ഡി.എഫിന്റെ വാതിലുകള്‍ ഒരിക്കലും ജോസ് കെ.മാണിയുടെ മുന്നില്‍ അടച്ചിട്ടില്ല.

 പ്രതികരിക്കാന്‍ തയ്യാറായില്ല

പ്രതികരിക്കാന്‍ തയ്യാറായില്ല

നിലപാടുകളുടെ പേരില്‍ താല്‍ക്കാലികമായി മാറ്റിനിര്‍ത്തുകയായിരുന്നു. അതിനെ ആരും മുന്നണിയില്‍ നിന്ന് പുറത്താക്കിയതായി വ്യാഖ്യാനിച്ചിട്ടില്ല.താന്‍ അന്ന് തന്നെ ഇക്കാര്യം പരസ്യമായി പറഞ്ഞതാണ്. ഇതിനോട് ജോസ്.കെ.മാണി പ്രതികരിക്കാന്‍ തയ്യാറായില്ല. എന്നാല്‍ തന്റെ അത്തരം ഒരു നിലപാടിനെ പിജെ ജോസഫ് ശക്തമായി വിമര്‍ശിക്കുകയും ചെയ്തിരുന്നു.

വേട്ടയാടിയവരാണ് സിപിഎം

വേട്ടയാടിയവരാണ് സിപിഎം

യുഡിഎഫ് വിട്ട് ഇടതുമുന്നണിയില്‍ ചേരാന്‍ ജോസ്.കെ.മാണി നേരത്തെ തന്നെ തീരുമാനിച്ചിരുന്നു. പ്രഖ്യാപനം വൈകിയെന്നു മാത്രം.ഈ തീരുമാനം ദിവംഗതനായ മാണിസാറിന്റെ ആത്മാവിനെ ഏറെ വേദനിപ്പിക്കുന്നതാണ്. ഇക്കാര്യത്തില്‍ സംശയമില്ല.മാണിസാറിനെ വേട്ടപ്പട്ടികളെപ്പോലെ വേട്ടയാടിയവരാണ് സി.പി.എമ്മും എല്‍.ഡി.എഫും. അവിടേക്കാണ് ജോസ് കെ.മാണി നടന്നു കയറിയത്.

 ജോസ് തയ്യാറായില്ല

ജോസ് തയ്യാറായില്ല

ഇന്ത്യന്‍ പാര്‍ലമെന്ററി ചരിത്രത്തിലെ ഏറ്റവും അപമാനകരമായ നിയമസഭയിലെ കയ്യാങ്കളി കേസ് പിന്‍വലിക്കാന്‍ കേരള സര്‍ക്കാര്‍ തീരുമാനം എടുത്തപ്പോഴും ആ നിലപാട് തെറ്റാണെന്ന് പറയാന്‍ ജോസ് തയ്യാറായില്ല. യുഡിഎഫില്‍ ആരും ജോസ് കെ.മാണിയെ വേദനിപ്പിച്ചിട്ടില്ല. കേരളാ കോണ്‍ഗ്രസ് ഈ നിമിഷം വരെ യുപിഎയുടെ ഘടകകക്ഷിയാണ്.

 മാണിസാറിന്റെ വേദന

മാണിസാറിന്റെ വേദന

മുങ്ങിത്താഴുന്ന ടൈറ്റാനിക്ക് കപ്പലാണ് എല്‍.ഡി.എഫ്.അവിടേക്കാണ് ജോസ് ചാടിക്കയറിയത്. അദ്ദേഹത്തിന്റെ ഈ തീരുമാനം തെറ്റായിപ്പോയെന്ന് കാലം തെളിയിക്കും. ജോസ് കെ മാണിക്ക് രാജ്യസഭാ സീറ്റ് നല്‍കിയ തീരുമാനം കോണ്‍ഗ്രസിലെ ചില പൊട്ടിത്തെറികള്‍ക്ക് ശേഷം എടുത്തതാണെന്ന കാര്യവും അദ്ദേഹം വിസ്മരിച്ചു. അച്ഛനായ മാണിസാറിന്റെ വേദന മകനായ ജോസിന് തിരിച്ചറിയാന്‍ കഴിയാതെ പോയെന്നും മുല്ലപ്പള്ളി പറഞ്ഞു.

മാണി സാർ ഉണ്ടായിരുന്നെങ്കിൽ.. ജോസിന്റെ എൽഡിഎഫ് പ്രവേശനത്തിൽ ആദ്യ പ്രതികരണവുമായി ‌ഉമ്മൻചാണ്ടിമാണി സാർ ഉണ്ടായിരുന്നെങ്കിൽ.. ജോസിന്റെ എൽഡിഎഫ് പ്രവേശനത്തിൽ ആദ്യ പ്രതികരണവുമായി ‌ഉമ്മൻചാണ്ടി

മാണി സാർ ഉണ്ടായിരുന്നെങ്കിൽ.. ജോസിന്റെ എൽഡിഎഫ് പ്രവേശനത്തിൽ ആദ്യ പ്രതികരണവുമായി ‌ഉമ്മൻചാണ്ടിമാണി സാർ ഉണ്ടായിരുന്നെങ്കിൽ.. ജോസിന്റെ എൽഡിഎഫ് പ്രവേശനത്തിൽ ആദ്യ പ്രതികരണവുമായി ‌ഉമ്മൻചാണ്ടി

ഇനി പിണറായിക്ക് ഉറപ്പിക്കാം, ചരിത്രം കുറിയ്ക്കാം... കേരളത്തിലെ ക്രൈസ്തവ വോട്ടു ചരിത്രം വഴിമാറും?ഇനി പിണറായിക്ക് ഉറപ്പിക്കാം, ചരിത്രം കുറിയ്ക്കാം... കേരളത്തിലെ ക്രൈസ്തവ വോട്ടു ചരിത്രം വഴിമാറും?

ജോസ് വിഭാഗം തന്നെ കൂവി, പാലായും കാഞ്ഞിരപ്പളളിയും അടക്കം ജോസ് കൈവിട്ടു, തിരിച്ചടിച്ച് പിജെ ജോസഫ്ജോസ് വിഭാഗം തന്നെ കൂവി, പാലായും കാഞ്ഞിരപ്പളളിയും അടക്കം ജോസ് കൈവിട്ടു, തിരിച്ചടിച്ച് പിജെ ജോസഫ്

Recommended Video

cmsvideo
Pinarayi Vijayan is courageous says bishop marcoorilose | Oneindia Malayalam

English summary
Kerala Congress (M) LDF Joining: Mullappally Ramachandran says Jose K Mani's decision is unfortunate
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X