കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ജോസ് കെ മാണി പെട്ടു; ഇടതുമുന്നണിയുമായുള്ള ചർച്ചകൾ നിർത്തി!! യുഡിഎഫിലേക്ക് മടങ്ങാൻ വഴിയൊരുങ്ങുന്നു?

  • By Aami Madhu
Google Oneindia Malayalam News

തിരുവനന്തപുരം; യുഡിഎഫിൽ നിന്നും പുറത്തായ ജോസ് കെ മാണിയെ തദ്ദേശ തിരഞ്ഞെടുപ്പിന് മുൻപ് എൽഡിഎഫിൽ എത്തിക്കാനുള്ള ചർച്ചകൾ സജീവമായിരുന്നു. ജോസിനെ മുന്നണിയിൽ എത്തിക്കുന്നതോടെ മധ്യതിരുവിതാംകൂറിൽ ഉൾപ്പെടെ ശക്തമായ മുന്നേറ്റം തിരഞ്ഞെടുപ്പിൽ ഉണ്ടാക്കാൻ സാധിക്കുമെന്നതായിരുന്നു ഇടതുമുന്നണിയുടെ കണക്ക് കൂട്ടൽ. ജോസ് കെ മാണിയും ഇടതുനേതാക്കളും തന്നെ ഇത് സംബന്ധിച്ച് നിരവധി ചർച്ചകൾ പലവഴിക്കായി നടത്തിയതായുള്ള റിപ്പോർട്ടുകളും പുറത്തുവന്നിരുന്നു.

'ചായകൊടുപ്പുകാരി അധോലോക നായിക.. രാജ്യദ്രോഹമാണ് സര്‍! ഉളുപ്പുണ്ടെങ്കില്‍ 'ചെയര്‍ 'ഒഴിയണം''ചായകൊടുപ്പുകാരി അധോലോക നായിക.. രാജ്യദ്രോഹമാണ് സര്‍! ഉളുപ്പുണ്ടെങ്കില്‍ 'ചെയര്‍ 'ഒഴിയണം'

സിപിഎയുടെ കടുത്ത എതിർപ്പായിരുന്നു ജോസിന്റെ എഡിഎഫ് പ്രവേശനത്തിന് വിലങ്ങുതടിയായത്. എന്നാൽ പുതിയ രാഷ്ട്രീയ സാഹചര്യത്തിൽ എൽഡിഎഫുമായുള്ള ചർച്ചകൾ ജോസ് കെ മാണി നിർത്തിവെച്ചിരിക്കുകയാണ്. വിവരങ്ങൾ ഇങ്ങനെ

പുറത്തേക്ക്

പുറത്തേക്ക്

കോട്ടയം ജില്ലാ പഞ്ചായത്തിലെ പ്രസിഡന്റ് സ്ഥാനം സംബന്ധിച്ച തർക്കമായിരുന്നു യുഡിഎഫിൽ നിന്നും ജോസിന്റെ പുറത്താക്കലിന് വഴിവെച്ചത്. പ്രസിഡന്റ് സ്ഥാനം രാജിവെയ്ക്കണമെന്ന ധാരണ പാലിക്കാൻ ജോസ് തയ്യാറാകാതിരുന്നതോടെയായിരുന്നു യുഡിഎഫ് കടുത്ത നടപടിയിലേക്ക് നീങ്ങിയത്. പുറത്താക്കിയാലും എൽഡിഎഫിലേക്കുള്ള ജോസിന്റെ പ്രവേശനം എളുപ്പമാകില്ലെന്നായിരുന്നു യുഡിഎഫ് കണക്ക് കൂട്ടൽ.

 ചർച്ച സജീവമാക്കി എൽഡിഎഫ്

ചർച്ച സജീവമാക്കി എൽഡിഎഫ്

എന്നാൽ നേതൃത്വത്തിന്റെ പ്രതീക്ഷ തെറ്റിച്ച് കൊണ്ടായിരുന്നു തുടർ സംഭവങ്ങൾ. ജോസിനെ മുന്നണിയിലേക്ക് എടുക്കുന്നതിനുള്ള ചർച്ചകൾക്ക് സിപിഎം വേഗം കൂട്ടി. ജോസിനെ പിന്തുണച്ച് കൊണ്ട് പാർട്ടി സെക്രട്ടറി കോടിയേരി ബാലകൃഷ്ണൻ ഉൾപ്പെടെയുള്ളവർ രംഗത്തെത്തി. ജോസ് കെ മാണിയുടേയത് ജനപിന്തുണയുള്ള പാർട്ടിയാണെന്നായിരുന്നു കോടിയേരി പ്രതികരിച്ചത്

 എതിർപ്പ് ശക്തം

എതിർപ്പ് ശക്തം

ജോസ് കെ പക്ഷവുമായി പ്രാദേശിക തലത്തിൽ ധാരണയ്ക്കായിരുന്നു സിപിഎമ്മിന്റെ നീക്കം. തദ്ദേശ തിരഞ്ഞെടുപ്പിൽ സാധ്യമായിടത്തൊക്കെ ജോസുമായി സഹകരിക്കുക. തിരഞ്ഞെടുപ്പിൽ കരുത്ത് തെളിയിച്ചാൽ നിയമസഭ തിരഞ്ഞെടുപ്പിന് മുൻപ് മുന്നണി പ്രവേശം എന്നതായിരുന്നു സിപിഎം തന്ത്രം.

 പ്രത്യേക ഫോർമുലയും

പ്രത്യേക ഫോർമുലയും

സിപിഐയുടെ ശക്തമായ എതിർപ്പിനെ അവഗണിച്ച് കൊണ്ടായിരുന്നു ജോസുമായുള്ള ചർച്ചകൾക്ക് സിപിഎം നേതൃത്വം നൽകിയത്. പ്രത്യേക ഫോർമുലയായിരുന്നു ജോസിനായി സിപിഎം ഒരുക്കിയത്. എൽഡിഎഫിൽ എത്തുന്നതോടെ പാർട്ടിയിലെ കേരള കോൺഗ്രസ് ലയിച്ച് ഒറ്റപാർട്ടിയാവണമെന്നും 13 സീറ്റുകൾ നിയമസഭ തിരഞ്ഞെടുപ്പിൽ നൽകുമെന്നും എൽഡിഎഫ് വ്യക്കമാക്കിയിരുന്നു.

 നിർത്തിവെച്ച് ജോസ് പക്ഷം

നിർത്തിവെച്ച് ജോസ് പക്ഷം

എിർപ്പ് ഉയർത്തിയ സിപിഐയെ മെരുക്കാനുള്ള ചർച്ചകളും സിപിഎം സജീവാക്കിയിരുന്നു. എന്നാൽ സ്വർണക്കടത്ത് വിവാദത്തോടെ ഇടതുമുന്നണിയുമായി സഹകരിക്കുന്നത് സംബന്ധിച്ച ചർച്ചകൾ കേരള കോൺഗ്രസ് പക്ഷം നിർത്തിവെച്ചിരിക്കുകയാണ്. ഇപ്പോഴത്തെ ഇടത് സഹകരണം പ്രതികൂലമാകുമെന്നാണ് ജോസ് പക്ഷത്തിന്റെ വിലയിരുത്തൽ.

 സർക്കാരിനെതിരെ

സർക്കാരിനെതിരെ

സ്വർണക്കടത്ത് കേസ് സർക്കാരിനെതിരെയുള്ള രാഷ്ട്രീയ ആയുധമാക്കിയിരിക്കുകയാണ് കോൺഗ്രസും ബിജെപിയും. സ്വൿണക്കടത്ത് കേസിലെ മുഖ്യ ആസൂത്രക സ്വപ്ന സുരേഷിന് മുഖ്യമന്ത്രിയുടെ ഓഫീസിൽ ഉള്ളവരുമായി ബന്ധമുണ്ടെന്നാണ് പ്രതിപക്ഷത്തിന്റെ ആരോപണം, കേസിൽ സിബിഐ അന്വേഷണം വേണമെന്ന് ആവശ്യപ്പെട്ട് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല പ്രധാനമന്ത്രിക്ക് കത്തയിച്ചിരിക്കുകയാണ്.

 പ്രചരണ ആയുധമാക്കി ബിജെപി

പ്രചരണ ആയുധമാക്കി ബിജെപി

വിഷയം ദേശീയ തലത്തിൽ തന്നെ പ്രചരണ ആയുധമാക്കി മാറ്റിയിരിക്കുകയാണ് ബിജെപി. ഇന്ന് കേന്ദ്ര സഹമന്ത്രി വി മുരളീധരൻ ധനമന്ത്രി നിർമ്മല സീതാരാമനുമായി ചർച്ച നടത്തിയതോടെ സംഭവത്തിൽ കേന്ദ്ര ഏജിൻസികൾ തന്നെ അന്വേഷണത്തിന് എത്തുമെന്നാണ് കണക്കാക്കപ്പെടുന്നത്.

 എതിർത്ത് നേതാക്കൾ

എതിർത്ത് നേതാക്കൾ

സർക്കാരിനെതിരെ പ്രതിപക്ഷം ആരോപണ ശരങ്ങൾ ഉയർത്തുമ്പോൾ തത്കാലം ഇടതുമുന്നണിയുമായി സഹകരിക്കരിക്കേണ്ടെന്നാണ് ജോസ് കെ പക്ഷത്തെ നേതാക്കളും വ്യക്തമാക്കുന്നത്. നേരത്തേ തന്നെ എൽഡിഎഫ് പ്രവേശനത്തെ എതിർത്ത് മുതിർന്ന നേതാക്കളായ റോഷി അഗസ്റ്റിനും തോമസ് ചാഴിക്കാടനും രംഗത്തെത്തിയിരുന്നു.

 മടങ്ങിയെത്തുമോ?

മടങ്ങിയെത്തുമോ?

അതേസമയം ജോസ് വിഭാഗം യുഡിഎഫിലേക്ക് മടങ്ങിയേക്കുമെന്നാണ് നേതാക്കളിൽ ഒരു വിഭാഗം കണക്കാക്കുന്നത്. കഴിഞ്ഞ ദിവസം ജോസ് നടത്തിയ പ്രതികരണം മഞഅഞുരുകലിന്റെ ഭാഗമായിട്ടാണ് നേതാക്കൾ കരുതുന്നത്. യുഡിഎഫ് പുറത്താക്കിയാലും യുപിഎയുടെ ഭാഗമായി തുടരുമെന്നാണ് ജോസ് കെ മാണി കഴിഞ്ഞ ദിവസം വ്യക്തമാക്കിയത്.

 ഹൈക്കമാന്റും ഇടപെട്ടു

ഹൈക്കമാന്റും ഇടപെട്ടു

ജോസിനെ മടക്കിയെത്തിക്കാനുള്ള നീക്കങ്ങൾക്ക് ശക്തമാക്കാൻ കേരള ഘടകത്തിന് ഹൈക്കമാന്റും നിർദ്ദേശം നൽകിയിട്ടുണ്ട്. ജോസുമായി ചർച്ച നടത്തണമെന്ന് രാഹുൽ ഗാന്ധി തന്നെ നേതാക്കളെ ഫോണിൽ വിളിച്ച് ആവശ്യപ്പെട്ടിരുന്നു. പ്രത്യേക ദൂതനെ ഇതിനായി ഹൈക്കാന്റ് അയച്ചിട്ടുണ്ടെന്നാണ് റിപ്പോർട്ടുകൾ.

 പ്രത്യേക പാക്കേജോ?

പ്രത്യേക പാക്കേജോ?

നേരത്തേ സോണിയാ ഗാന്ധിയും വിഷയത്തിൽ ഇടപെട്ടിരുന്നു. കേന്ദ്രത്തിൽ നിർണ്ണായക സാന്നിധ്യമാകുന്ന രണ്ട് എംപിമാരുള്ള ജോസ് കെ മാണി വിഭാഗത്തെ കൈവിട്ടുകളയാൻ ഹൈക്കമാൻഡിന് താത്പര്യമില്ല. ജോസിനെ തിരിച്ചെത്തിക്കാൻ പ്രത്യേക വാഗ്ദാനങ്ങൾ ദേശീയ നേതൃത്വം മുന്നോട്ട് വെച്ചിട്ടുണ്ടെന്ന തരത്തിലും റിപ്പോർട്ടുകൾ ഉണ്ട്.

English summary
Kerala Congress m leader Jose K Mani wont have any discussions with LDF
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X